ചില്ല് ഭരണിക്കുള്ളിൽ ആരുടെയും ഹൃദയം കവരും പൂന്തോട്ടമൊ രുക്കിയാലോ... ടെറേറിയം എന്ന മിനിയേച്ചർ ഗാർഡൻ ഇന്റീരിയറിന് വേറിട്ട ഭംഗിയേകും. ഫ്ലാറ്റിനുള്ളിലെ ചെറിയ സ്പേസിലും പച്ചപ്പിൽ തീർത്ത അലങ്കാരമാകും ടെറേറിയം.
മനം കവരും ടെറേറിയം
ചില്ലുഭരണിയുടെ ഭിത്തിക്കുള്ളിലെ ഈ ർപ്പമാണ് ചെടികൾ വളർച്ചയ്ക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇതിനുള്ളിലെ ചെടികൾക്ക് ചെറിയ നന നൽകിയാൽ മതി. കുറഞ്ഞ വിലയിൽ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഒരുക്കാവുന്ന ടെറേറിയത്തിന് വിപണിയിൽ നല്ല ഡിമാ ൻഡും വിലയുമുണ്ട്. ടെറേറിയം രണ്ടു തരമുണ്ട്. മൂടിയോട് കൂടിയ ഗ്ലാസ് ഭരണിയിൽ തയാറാക്കി മുഴുവനായി അടച്ച് സംരക്ഷിക്കുന്ന ടെറേറിയവും പാതി തുറന്ന ചില്ലുപാത്രത്തിൽ ഒരുക്കിയെടുക്കുന്നതും.
പൂർണമായി അടച്ച ടെറേറിയം പരിപാലിക്കുക അത്ര എളുപ്പമല്ല. ഇതിനുള്ളിലെ ചൂടും ഈർപ്പവും അധികമായതിനാൽ ചെടികൾ പെട്ടെന്ന് കേടു വന്ന് പോകാൻ സാധ്യതയുണ്ട്. പാതി തുറന്നതിനുള്ളിൽ അധികം ഈർപ്പം തങ്ങി നിൽക്കില്ല. വായുസഞ്ചാരം സുഗമമായത് കൊണ്ട് ഉള്ളിലെ ചൂട് അധികമാകില്ല. പൂർണമായി അടച്ച ടെറേറിയത്തിന് കള്ളിച്ചെടികൾ േയാജിക്കില്ല. കുഞ്ഞൻ സസ്യപ്രകൃതമുള്ളതും സാവധാനം വളരുന്നതുമായ അകത്തള ചെടികളാണ് ടെറേറിയം തയാറാക്കാൻ യോജിച്ചത്.
ഒരേ വിധത്തിൽ നനയും സൂര്യപ്രകാശവും വേണ്ട ചെടികളാണ് ഒരു ടെറേറിയത്തിൽ ഒരുമിച്ച് വളർത്തേണ്ടത്. അലങ്കാര ഇലച്ചെടികൾ പ്രത്യേകം മാറ്റിയും കള്ളിച്ചെടികളും സക്യുലെന്റ് ചെടികളും ഒരുമിച്ചും വളർത്താം. ഫിറ്റോണിയ, സിങ്കോണിയം, റിബ ൺ, ഗ്രാസ്, പന്നൽ െചടികളായ ചേബിൾ ഫേൺ, ബോസ്റ്റൺ ഫേൺ ഇവ ഒരേ വിധത്തിൽ നനയും വെളിച്ചവും ആവശ്യമുള്ളവയാണ്. കള്ളിച്ചെടികളായ ഫെറോ കാക്ടസ്, റിപ്സാലിസ്, മാമിലേറിയ, സെക്യുലന്റ് ഇനങ്ങളായ റ്റിലാൻഷ്യ, അലോ അഗേവ്, സാൻസിവേറിയ, ക്രിപ്റ്റാന്തസ് എല്ലാം ഒരുമിച്ചു വളർത്താൻ േയാജിച്ചവയാണ്.
കാടിന്റെയോ മരുഭൂമിയുടെയോ ചെറിയ പ തിപ്പായാണ് ടെറേറിയം ഒരുക്കുക. ടെറേറിയത്തിൽ തയാറാക്കുന്ന കുഞ്ഞൻ ഉദ്യാനത്തിനും മറ്റ് ഉദ്യാനത്തിലെന്ന പോലെ ലേ ഔ ട്ട് ആവശ്യമാണ്. പ്രത്യേക ആകൃതിയുള്ള ഗ്ലാസ് ഭരണിയാണ് ഈ മിനി ഗാർഡന്റെ മുഖ്യ ആകർഷണം. നന്നായി വെളിച്ചം കടക്കുന്നതും നിറമൊന്നുമില്ലാത്തതുമായ ഗ്ലാസ് ഭരണി തിരഞ്ഞെടുക്കാം. ഉള്ളിലേക്ക് കൈ കടത്തി ടെറേറിയം ഒരുക്കാനുള്ള വായ്‌വട്ടമുണ്ടാകണം. വായ്ഭാഗം ചുവട്ടിൽ നിന്ന് മൂന്ന് ഇഞ്ചെങ്കിലും ഉയരത്തിലായാൽ നന്ന്. എങ്കിൽ മാത്രമേ അത്രയും ഉയരത്തിൽ മിശ്രിതം നിറച്ച് ചെടികളുടെ വേരുഭാഗം ഉറപ്പിക്കാൻ കഴിയൂ.
കാടും മരുഭൂമിയും വളർത്തുമ്പോൾ
ടെറേറിയത്തിൽ കാടിന്റെ പ്രതീതി കിട്ടാൻ ഇലച്ചെടികൾ തിക്കി നിറച്ച് നടണം. മരുഭൂമി ഒരുക്കാൻ ഏതാനും കളളി ഇനങ്ങളും സക്യുലെന്റ് ചെടികളും മതിയാകും. ചകിരിച്ചോറ് (െകാക്കോപീറ്റ്), ആറ്റുമണൽ അല്ലെങ്കിൽ പെർലൈറ്റ്, മണ്ണിരവളം ഇവ കലർത്തിയെടുത്തതിൽ അൽപം കുമ്മായവും ചേർത്ത് നടീ ൽ മിശ്രിതം ഒരുക്കാം.
ടെറേറിയം തയാറാക്കാൻ ഉപയോഗിക്കുന്ന നടീ ൽ മിശ്രിതവും മറ്റ് അനുബന്ധ വസ്തുക്കളും നന്നായി ഉണക്കി, ആവശ്യമെങ്കിൽ കുമിൾനാശിനിയിൽ ക ഴുകി കീടവിമുക്തമാക്കണം. ചില്ലുഭരണിയുടെഏറ്റവും അടിഭാഗത്ത് വെള്ളാരം കല്ലുകളോ മാർബിൾ ചിപ്പുകളോ ഒന്ന് രണ്ട് അടുക്കായി നിരത്തണം. ഇതിന് മുകളിൽ മരക്കരിയുടെ ചെറിയ കഷണങ്ങൾ ഒരു നിരയായി നിരത്താം. മിശ്രിതത്തിൽ ഉണ്ടാകാവുന്ന വിഷവാതകങ്ങളും വിഷവസ്തുക്കളും ഒരുപരിധി വരെ ആഗിരണം ചെയ്ത് മരക്കരി െചടികളുടെ ആ രോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കും. മരക്കരിയുടെ മുകളിലാണ് നടീൽമിശ്രിതം നിറയ്ക്കേണ്ടത്.

ചെടി നടുന്നതിനു മുൻപ് വേരുഭാഗത്തെ മണ്ണ് നീക്കം ചെയ്യണം. ഉണങ്ങിയതും കേട് വന്നതുമായ വേരുകൾ മുറിച്ചു കളയുക. നല്ല നീളമുള്ള വേരുകൾ മുറിച്ചു നീളം കുറയ്ക്കുകയും വേണം. ആവശ്യമെങ്കിൽ ചെടി മുഴുവനായി കുമിൾനാശിനി ലായനിയിൽ കഴുകി അണുവിമുക്തമാക്കാം.
അടുത്ത പടിയായി ചെടി മിശ്രിതത്തിലേക്ക് നടാം. ചെടിയുടെ വേരുഭാഗം മുഴുവനായി മിശ്രിതത്തിൽ ഇ റക്കി ഉറപ്പിക്കണം. ചെടി നട്ട ശേഷം ബാക്കിയുള്ള ഭാഗം മാർബിൾ കല്ലുകൾ, ഗ്ലാസ് ബോളുകൾ, ഡ്രിഫ്റ്റ് വുഡ്, വിപണിയിൽ ലഭിക്കുന്ന പല നിറത്തിലെ മണൽ ഇവയെല്ലാം ഉപയോഗിച്ച് അലങ്കരിക്കാം.
കാടിന്റെ പ്രതീതി ഉളവാക്കാൻ മോസ് സസ്യം നല്ലതാണ്. മതിലിലും വെട്ടുകല്ലിലും മറ്റും സ്വാഭാവികമായി കാണപ്പെടുന്ന മോസ്, വളരുന്ന മണ്ണ് ഉൾപ്പെടെ, വേർപെടുത്തിയെടുത്തു മിശ്രിതത്തിനു മുകളിൽ പ തിപ്പിച്ചു വയ്ക്കാം. ടെറേറിയത്തിലെ ചെടി നട്ടിരിക്കുന്ന മിശ്രിതം ഗ്ലാസ് ഭരണിക്ക് പുറത്തു നിന്നു നന്നായി കാണാൻ കഴിയുമെന്നതിനാൽ മിശ്രിതം വളരെ ശ്രദ്ധയോടും കലാപരമായും വേണം നിറയ്ക്കാൻ.
അധിക നനജലം വാർന്നു പോകാൻ ടെറേറിയത്തിൽ ദ്വാരങ്ങൾ ഇല്ല. അതു കൊണ്ട് ശ്രദ്ധിച്ചു നന നൽകണം. മിശ്രിതത്തിലെ ഈർപത്തിന്റെ അളവ് അനുസരിച്ച് മിശ്രിതം മാത്രം നനച്ചു കൊടുക്കുക. ഇ തിനായി സൂചി മാറ്റിയ ഡിസ്പോസിബിൾ സിറിഞ്ച് ഉപയോഗിക്കാം. നന ജലം െചടിയിൽ വീഴരുത്. മുഴുവനായി അടച്ച ടെറേറിയത്തിനുള്ളിലെ ചെടികളിൽ നിന്നുമുള്ള ഈർപം സ്വാഭാവികമായി ഉണ്ടാകുന്നത് കൊണ്ട് നനയുടെ ആവശ്യമില്ല.
വളം അധികമായാൽ െടറേറിയത്തിലെ ചെടികൾ വളർന്നു തിങ്ങി നിറഞ്ഞ് അനാകർഷകമാകും. വല്ലപ്പോഴുമൊരിക്കൽ വളമിട്ടാൽ മതിയാകും. വെള്ളത്തി ൽ പൂർണമായി ലയിക്കുന്ന എൻപികെ 19:19: 19 രാസവളം രണ്ട് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലായനിയാക്കിയത് തളിച്ച് നൽകാം. കേട് വന്നതും പഴയതുമായ ഇലകൾ കാണുമ്പോൾത്തന്നെ നീക്കം ചെയ്തും ഗ്ലാസ് ഭരണിയുടെ പുറംഭിത്തി തുടച്ചു വൃത്തിയാക്കിയും ടെറേറിയം ഭംഗിയായി സൂക്ഷിക്കാം.
ഇലയുടെ അറ്റം കരിയുന്നത് പാത്രത്തിനുള്ളിൽ ചൂട് അധികമായത് െകാണ്ടോ ഉപ്പ് കലർന്ന വെള്ളം നനയ്ക്കാൻ ഉപയോഗിച്ചതിനാലോ ആകാം. പൂർണ മായി അടച്ചു സംരക്ഷിക്കുന്ന ടെറേറിയം തയാറാക്കിയ ശേഷം ഭരണിയുടെ ഗ്ലാസ് ഭിത്തിക്കുള്ളിൽ അധികമായി ഈർപം തങ്ങി നിൽക്കുന്നത് നടീൽ മിശ്രിതത്തിൽ ജലം അധികമായതിന്റെ സൂചനയാണ്. കുപ്പിയുടെ മൂടി കുറേ സമയം തുറന്നു വച്ചോ അല്ലെങ്കിൽ നടീൽ മിശ്രിതം മാറ്റി ഈർപ്പം കുറഞ്ഞതിലേക്കു ചെടികൾ മാറ്റി നടുകയോ വേണം.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
∙ ആവശ്യത്തിന് വളർച്ചയായ ചെടികളാണ് ടെറേറിയത്തിലേക്കു വേണ്ടത്.
∙ മുറിക്കുള്ളിൽ പരിപാലിക്കുന്ന ടെറേറിയം മാസത്തിലൊരിക്കൽ പാതി തണൽ കിട്ടുന്ന വരാന്ത യിലോ ബാൽക്കണിയിലോ വയ്ക്കുന്നത് ചെടിക്ക് ഉണർവും ആരോഗ്യവുമേകും.
∙ മുറിക്കുള്ളിലെ പരിമിതമായ വെളിച്ചത്തിൽ ടെറേറിയം തയാറാക്കുമ്പോൾ മുഴുവനായി പച്ച നിറത്തിൽ ഇലകളുള്ള അകത്തളച്ചെടികളോ പച്ചനിറത്തിൽ തണ്ടുകൾ ഉള്ള കള്ളിച്ചെടികളോ തിരഞ്ഞെടുക്കുക.
ബൊഗെയ്ൻവില്ല പൂവിടുന്നില്ല. എന്താണ് പരിഹാരം?
െബാെഗയ്ൻവില്ല നന്നായി പൂവിടാൻ കൃത്യമായ പരിപാലനം ആവശ്യമാണ്. മഴക്കാലം തുടങ്ങുന്നതിന് മുൻപ് കമ്പുകൾ താഴെ വച്ച് മുറിച്ചു നീക്കണം. പിന്നീട് ഉണ്ടാകുന്ന ഇളംകമ്പുകൾ മഴ കുറയുന്നതേടെ പൂവിട്ട് തുടങ്ങും. ഈ സമയത്ത് ചെടി ചെറുതായി വാടുന്ന അവസ്ഥയിൽ നന നൽകിയാൽ മതി. പൂവിട്ട ചെടിയിൽ പൂക്കൾ കൂടുതൽ ദിവസം നിൽക്കാൻ ആവശ്യത്തിന് നന നൽകണം. വളമായി വേപ്പിൻ പിണ്ണാക്കും കടലപ്പിണ്ണാക്കും പുളിപ്പിച്ചെടുത്തതിന്റെ െതളി നന്നായി നേർപ്പിച്ചതിൽ 18: 18: 18 രാസവളവും ചേർത്ത് നൽകാം. കുത്തനെ മുകളിലേക്കു വളരുന്ന കമ്പുകൾ പൂവിടാറില്ല. അവ മുറിച്ചു കളയണം.
