സ്മാർട് ഫോണിൽ നമ്മൾ മിസ് ചെയ്യുന്ന പല ഫീച്ചറുകളും ഓരോ ദിവസവും അപ്ഡേറ്റ് ചെയ്ത് അവതരിപ്പിക്കാൻ മത്സരിക്കുകയാണ് ആപ് നിർമാതാക്കൾ. ഇത്തരത്തിൽ അപ്ഡേറ്റഡ് ആയി രംഗത്തെത്തിയ, സ്മാർട് ഫോണിൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാനാകുന്ന മൂന്നു ഉഗ്രൻ ഫീച്ചറുകളെ കുറിച്ചാണ് ഇത്തവണ.
റെഡി വൺ, ടു, ത്രീ...
ഡിഎസ്എല്‍ആര്‍ ക്യാമറകളിൽ എടുക്കും പോലെ ഫോട്ടോകളുടെ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ (Blur) ആക്കി ഫോണിൽ എടുക്കാന്‍ ആഗ്രഹമുള്ളവരാകും മിക്കവരും. എന്നാൽ നിങ്ങളുടെ ഫോണിലെ ക്യാമറയില്‍ അത്തരം ചിത്രങ്ങളെടുക്കാനുള്ള സൗകര്യം ഉണ്ടാകുകയുമില്ല. ഇക്കാര്യത്തിൽ ഇനി വിഷമിക്കേണ്ട.
ഗൂഗിള്‍ ഫോട്ടോസ് അവതരിപ്പിച്ചിരിക്കുന്ന ഫീച്ചര്‍ ഉപയോഗിച്ച് വളരെ മനോഹരമായും കൃത്യതയോടെയും ഒരൊറ്റ ക്ലിക്കില്‍ തന്നെ ഫോട്ടോകളുടെ ബാക്ഗ്രൗണ്ട് ഡിഎസ്എല്‍ആര്‍ ക്വാളിറ്റിയില്‍ ബ്ലര്‍ ചെയ്യാനാകും.
ഗൂഗിള്‍ ഫോട്ടോസ് ആപ്ലിക്കേഷന്‍ ഓപ്പണാക്കി അതില്‍ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ആക്കേണ്ട ഫോട്ടോ സെലക്റ്റ് ചെയ്താല്‍ അതിനു താഴെ എഡിറ്റ് എന്നു കാണിക്കും. അത് സെലക്റ്റ് ചെയ്താല്‍ നിങ്ങളുടെ ഫോട്ടോ ഗൂഗിള്‍ സ്വയം വിലയിരുത്തുന്ന പ്രക്രിയ നടക്കും (അനലൈസ്). അതിനു ശേഷം ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ആക്കാന്‍ സാധ്യമായതാണെങ്കില്‍ അതിനു താഴെ പോര്‍ട്രെയ്റ്റ് (Portrait) എന്ന ഐക്കണ്‍ പ്രത്യക്ഷപ്പെടും. അതിൽ ടാപ് (Tap) ചെയ്താല്‍ ആ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് നല്ല ഭംഗിയായി ബ്ലര്‍ ചെയ്യപ്പെടുന്നതു കാണാം. സൂം (Zoom) ചെയ്തു നോക്കിയാലും ആ കൃത്യതയും ക്വാളിറ്റിയും മനസ്സിലാക്കാം.
ഗൂഗിളിന്റെ പെയ്ഡ് സ്റ്റോറേജ് (Paid storage) എടുക്കുന്നവര്‍ക്കായി അവര്‍ നല്‍കുന്ന സ്പെഷൽ ഫീച്ചര്‍ ആണെങ്കിലും സ്ക്രീന്‍ ഷോട്ട് എടുത്ത് ക്രോപ് ചെയ്ത് നമുക്ക് ഇതുപയോഗിക്കാം.
മറ്റു നിരവധി മനോഹരമായ ഇഫക്റ്റുകളും (Effect) ഫില്‍റ്ററുകളുമൊക്കെ (Filter) ഇതിനോടൊപ്പം ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.
വിഡിയോ ടു മ്യൂസിക്
ഹെവി പാട്ട് കേള്‍ക്കാനാണു പലർക്കും ഇഷ്ടം. അതിനായി നമ്മുടെ കയ്യിലുള്ളത് വിഡിയോ ഫയലാണെങ്കിലോ? മ്യൂസിക് സിസ്റ്റത്തിലൂടെ അതു കേള്‍ക്കാനായി കണ്‍വര്‍ട്ട് (Convert) ചെയ്ത് എംപിത്രീ (MP3) ആക്കേണ്ടിവരും. കാരണം ഒട്ടുമിക്ക മ്യൂസിക് പ്ലെയറിലും എംപി4 സപ്പോര്‍ട്ട് ആകില്ല. വിഡിയോ തന്നെ പ്ലേ ചെയ്താലോ ഫോണിലെ ബാറ്ററി ചാര്‍ജും തീരും.
ഒരു കണ്‍വര്‍ട്ടറും ഉപയോഗിക്കാതെ എങ്ങനെ വിഡിയോ MP3 ആക്കാമെന്നു നോക്കാം. നിങ്ങളുടെ ഫോണില്‍ മൈ ഫയല്‍സ് എന്ന ഫയല്‍ മാനേജര്‍ (File manager) ഓപ്പണ്‍ ചെയ്യുക. അതില്‍ വിഡിയോ സെക്‌ഷനില്‍ കാണിക്കുന്ന ഏതെങ്കിലുമൊരു ഫയൽ സെലക്റ്റ് ചെയ്ത ശേഷം ഓപ്ഷന്‍സ് നോക്കിയാല്‍ റീനെയിം (Rename) എന്നു കാണും. അതു സെലക്റ്റ് ചെയ്യുക. അപ്പോള്‍ വരുന്ന ഫയല്‍ നെയിമിലെ MP4 എന്നതിലെ നാലു (4) മാറ്റി അതിനു പകരം 3 ആക്കുക. ഇനി നിങ്ങള്‍ മ്യൂസിക് പ്ലെയറില്‍ ആ പാട്ട് സെര്‍ച്ച് ചെയ്താൽ ലിസ്റ്റ് ചെയ്തുവരും. ഇനി പാട്ടു കേട്ടോളൂ.
ട്രാക് മൈ ഓർഡർ
നമ്മളിൽ പലരും ഉപയോഗിക്കുന്ന ആ പ്ലിക്കേഷൻസ് ആണ് ആമസോണും ഫ്ലിപ്കാര്‍ട്ടുമൊക്കെ. ഇവയില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുടെ ലിസ്റ്റും ട്രാക്കിങ്ങും അറിയാന്‍ ആപ്ലിക്കേഷന്‍ ഓപ്പൺ ചെയ്ത് മെനുവില്‍ പോയി ഓര്‍ഡര്‍ എന്നത് സെലക്റ്റ് ചെയ്യുകയാണല്ലോ എല്ലാവരും ചെയ്യുന്നത്. എന്നാല്‍ ഒരൊറ്റ ക്ലിക്കില്‍ ഇതു സാധിക്കും.
ആമസോണിന്റെയോ ഫ്ലിപ്കാർട്ടിന്റെയോ ഐക്കണില്‍ ടച്ച് ചെയ്ത് ഒരു സെക്കൻഡ് ഹോള്‍ഡ് ചെയ്താല്‍ ചിത്രത്തിലേതു പോലെ ഒരു ലിസ്റ്റ് വരും. അതില്‍ വ്യൂ ഓര്‍ഡേഴ്സ് (View orders) എന്നത് സെലക്റ്റ് ചെയ്താൽ നേരിട്ട് ഓര്‍ഡേഴ്സ് സെക്‌ഷൻ ഓപ്പൺ ആകും. വാട്സാപ് ഉള്‍പ്പെടെയുള്ള മിക്ക ആപ്ലിക്കേഷനിലും പല രീതിയില്‍ സമയം ലാഭിക്കാനുള്ള ഇത്തരം ഷോർട്‌കട്ട് ഉണ്ട്.