ഹെയർ സ്റ്റൈൽ മാറ്റി മോഡേണായി, അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി പ്രിയതാരം വിദ്യ ബാലൻ. എപ്പോഴും സാരിയില്‍ ശാലീന സുന്ദരിയായി കാണാറുള്ള താരം ഇത്തവണ പിങ്ക് ഡീപ് നെക്ക് ന്യൂഡിൽ സ്ട്രാപ് ഗൗണിലാണ് തിളങ്ങിയത്. ‘പീ കോക്ക്’ മാസികയുടെ കവർഷൂട്ടിലാണ് വിദ്യ ബാലൻ സ്റ്റൈലിഷ് ലുക്കില്‍ എത്തിയത്.

ശരീരത്തോട് ചേർന്നു കിടക്കുന്ന ഗൗണിനൊപ്പം തൂവൽ ഷോള്‍ പെയര്‍ ചെയ്തിരിക്കുന്നു. ഷോട്ട് ലെയർ ഹെയർ കട്ട് ആണ് താരം പരീക്ഷിച്ചത്. മിനിമൽ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ കല്ലുകൾ പതിച്ച ചോക്കറാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.

സിൽവർ ഗൗണിലുള്ള വിദ്യയുടെ ഫോട്ടോയും പീകോക്ക് മാഗസിനില്‍ പങ്കുവച്ചിട്ടുണ്ട്. വിദ്യയുടെ മേക്കോവര്‍ ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടി. താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. പുതിയ ലുക്ക് വിദ്യയുടെ പ്രായം കുറച്ചെന്നാണ് ആരാധകർ പറയുന്നത്.
