ADVERTISEMENT

ബോളിവുഡില്‍ വ്യത്യസ്തമായ ഫാഷൻ സ്റ്റൈല്‍ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ഉർഫി ജാവേദ്. ഉര്‍ഫിയുടെ പോസ്റ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ചുണ്ടുകള്‍ക്ക് വലുപ്പം വര്‍ധിപ്പിക്കാനുള്ള ലിപ് ഫില്ലര്‍ നടത്തി രൂപം മാറിയ അവസ്ഥയിലാണ് ഉര്‍ഫി. ചികിത്സയിലെ പിഴവുമൂലം ചുണ്ടുകള്‍ വീര്‍ത്ത്, വികൃതമായ നിലയിലാണ്. ലിപ് ഫില്ലറുകൾ ഉപയോഗിച്ചത് ശരിയായില്ലെന്നും അത് ശരിയാക്കാനായി തീരുമാനിച്ചതായും വിഡിയോയില്‍ ഉർഫി പറയുന്നു. 

urfi-lips
ADVERTISEMENT

ഡോക്ടര്‍ ചുണ്ടില്‍ കുത്തിവയ്പ് എടുക്കുമ്പോള്‍ വേദനയോടെ നീരു വച്ച്, ചുമന്ന് തടിച്ച ചുണ്ടിന്റേയും കവിളുകളുടേയും ദൃശ്യങ്ങളും ഉര്‍ഫി പോസ്റ്റ് ചെയ്തു. ചുളിവുകളും ലാഫ് ലൈനുകളും കുറയ്ക്കാനായി ഉപയോഗിക്കുന്ന നൂതനചികിത്സാരീതിയാണിത്. ഹാല്യുറോണിക് പോലുള്ള ജെല്‍വസ്തുക്കള്‍ ചുണ്ടിലേക്ക് ഇന്‍ജക്ട് ചെയ്താണ് ഈ പ്രൊസീജര്‍ നടപ്പാക്കുന്നത്. 

ലോക്കല്‍ അനസ്തീഷ്യ നല്‍കിയ ശേഷമാണ് ചികിത്സ. 15 മുതല്‍ 30 മിനിറ്റ് വരെ സമയം ശസ്ത്രക്രിയയ്ക്കെടുത്തേക്കാം. ഉടന്‍ തന്നെ രൂപമാറ്റവും വ്യക്തമാകും. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ഫലം നിലനിന്നേക്കാം. പണി അറിയാവുന്ന ഡോക്ടര്‍മാരെ കൊണ്ടു മാത്രമേ ഈ ചികിത്സ നടത്താവൂ എന്നും ഉര്‍ഫി പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT