ADVERTISEMENT

മിസ്സിസ് യുഎസ്എ കിരീടം സ്വന്തമാക്കി അഭിമാന നേട്ടത്തില്‍ തിരുവല്ല സ്വദേശിനി സ്മിത ഭാസി സഞ്ജീവ്. മൂന്നു മക്കളുടെ അമ്മയായ സ്മിത കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാലോളം സൗന്ദര്യ കിരീടങ്ങളാണ് സ്വന്തമാക്കിയത്. 15 വർഷങ്ങൾക്കു മുൻപ് നോർത്ത് കരോലൈനയിൽ താമസം തുടങ്ങിയതാണ് സ്മിതയും കുടുംബവും. 

സോഫ്റ്റ്‌വെയർ എൻജിനീയർ കൂടിയായ സ്മിത ഐടി കൺസൾട്ടണ്ടായ ജീവിതപങ്കാളി സഞ്ജീവ് നായരുടെയും സ്കൂൾ വിദ്യാർഥികളായ മൂന്നു മക്കളുടെയും പിന്തുണയോടെയാണ് സൗന്ദര്യ മത്സര രംഗത്തിറങ്ങിയത്. ഒരു ചെയ്ഞ്ച് വേണമെന്ന ആലോചനയില്‍ നില്‍ക്കുമ്പോഴാണ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നോ എന്ന സുഹൃത്തിന്റെ ചോദ്യം. 

റാംപ് വാക്കിലോ സൗന്ദര്യ മത്സരത്തിലോ മുൻപരിചയം ഇല്ലാതിരുന്ന സ്മിത പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടാണ് വിജയ കിരീടമണിഞ്ഞത്. മിസ്സിസ് യുഎസ്എ എടിഎ നോർത്ത് കരോലൈന കിരീടം നേടിയാണ് സ്മിത സൗന്ദര്യമത്സരങ്ങളിൽ ചുവടുറപ്പിച്ചത്. 

രണ്ടു വർഷത്തിനിടെ മിസ്സിസ് എടിഎ നാഷണൽസ്, മിസ്സിസ് യുഎസ്എ യൂണിവേഴ്സ് സൗത്ത് കരോലൈന, മിസ്സിസ് ഇന്റർനാഷണൽ ദിവ കിരീടങ്ങൾ തേടിവന്നു. കേരളത്തിലെ എല്ലാ അമ്മമാർക്കുമുള്ള പ്രചോദനം കൂടിയാണ് തന്റെ നേട്ടമെന്ന് സ്മിത പറയുന്നു. 

ADVERTISEMENT
ADVERTISEMENT