ADVERTISEMENT

ഫാഷൻ ലോകത്തെ താരറാണിയാരെന്ന് ചോദിച്ചാൽ കിം കർദഷിയാനെന്ന് നിസംശയം പറയാം. അവർ പങ്കുവയ്ക്കുന്ന സ്റ്റൈലും ഔട്ട്ഫിറ്റും ഡിസൈനുമൊക്കെ ഫാഷൻ പ്രേമികൾക്ക് എന്നും ആവേശമാണ്. ഫാഷന്റെ കളിത്തട്ടായ മെറ്റ് ഗാലയിൽ ഏവരുടേയും ശ്രദ്ധയാകർഷിക്കുന്ന കിം ഇക്കുറിയും പതിവു തെറ്റിച്ചില്ല. ആരെയും അദ്ഭുതപ്പെടുത്തുന്ന വേറിട്ട ലുക്കിൽ താരമെത്തി.

എന്നാൽ ഇപ്പോഴിതാ മെറ്റ് ഗാലയിലെ കിമ്മിന്റെ ഔട്ട്ഫിറ്റിനെ ചൊല്ലി പുതിയൊരു വിവാദം തലപൊക്കിയിരിക്കുകയാണ്. മെർലിൻ മൺറോയുടെ ചരിത്ര പ്രസിദ്ധമായ ഗൗൺ അണിഞ്ഞെത്തിയ കിം പിന്നാലെ പുലിവാല് പിടിച്ചു.

ചരിത്രപരമായ പ്രസക്തി ഉള്ള മെർലിൻ മൺറോയുടെ വസ്ത്രമണിഞ്ഞപ്പോൾ കിം നിയമങ്ങൾ ലഘിച്ചുവെന്നതാണ് വിവാദം. ഇന്റർനാഷണൽ കൗൺസിൽ ഫോർ മ്യൂസിയംസ്‌ ഇറക്കിയ മാർഗരേഖ പ്രകാരം കിം നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നു.

1962 ജോൺ എഫ് കെന്നഡിയുടെ ജൻമദിനത്തിൽ ,ജൻമ്മദിന ഗാനം പാടിയത് മെർലിൻ മൺറോ ആയിരുന്നു. അന്ന് ധരിച്ച കണ്ണഞ്ചിപ്പിക്കുന്ന ഗൗൺ ആണ് വർഷങ്ങൾക്കിപ്പുറം മെറ്റ്ഗാല വേദിയിൽ കിം ധരിച്ചത്. 2500 ക്രിസ്റ്റലുകൾ തുന്നിച്ചേർത്ത ഈ സവിശേഷ ഗൗൺ ഒർലാന്റോയിലെ മ്യൂസിയത്തിൽ ഭദ്രമായി സൂക്ഷിച്ചു വരികയായിരുന്നു. ഈ വസ്ത്രമാണ് കിം വാടകയ്ക്കെടുത്തത്. എന്നാൽ മെറ്റ് ഗാലയിൽ കിം ഈ ഗൗൺ അണിഞ്ഞശേഷം അതിനു കേടുപാടുകൾ സംഭവിച്ചു എന്നാണ് ചരിത്ര ഗവേഷകരും മ്യൂസിയം അധികൃതരും ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും ഇപ്പോഴുയർന്ന വിവാദങ്ങൾ കിം എന്തു മറുപടി പറയുമെന്ന് കാത്തിരിക്കുകയാണ് ഫാഷൻ ലോകം.

ഈ വസ്ത്രം ധരിക്കുന്നതിനായി കിം തന്റെ ശരീര ഭാരം ഏഴുകിലോയോളം കുറച്ചത് വാർത്തയായിരുന്നു.

ADVERTISEMENT
ADVERTISEMENT