ADVERTISEMENT

എത്രയൊക്കെ അണിഞ്ഞൊരുങ്ങി നടന്നാലും മനുഷ്യന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ വായ്‌നാറ്റത്തോളം വലിയൊരു വില്ലനില്ല. രണ്ടു നേരം നന്നായി ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം വിട്ടുമാറുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കണം. വായ്‌നാറ്റത്തിനു കാരണമാകുന്ന പ്രധാന കാരണങ്ങള്‍ താഴെ പറയുന്നു. 

വായുടെ ശുചിത്വം 

ADVERTISEMENT

ഭക്ഷണശീലം മാത്രമല്ല വായ്‌നാറ്റത്തിനു കാരണമാകുന്നത്. ശുചിത്വവും വായ്‌നാറ്റവും തമ്മിലും ബന്ധമുണ്ട്. വൃത്തിയാക്കുന്നതിലെ അപാകത, വായ ഡ്രൈ ആകുക, വായ, മൂക്ക്, തൊണ്ട എന്നിവിടങ്ങിലെ അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, പുകവലി, മുറുക്ക് എന്നിവ വായുടെ ശുചിത്വത്തെ കേടാക്കുന്ന സംഗതികളാണ്.

സൈനസ് പ്രശ്നം

ADVERTISEMENT

സൈനസ് അണുബാധ ഉള്ളവരില്‍ വായ്‌നാറ്റം സാധാരണമാണ്. ഇത് അവരുടെ തെറ്റല്ല, മറിച്ച് രോഗത്തിന്റെ പ്രശ്നമാണ്. സൈനസ് അണുബാധയാണ് ഇവിടെ വില്ലനാകുന്നത്. 

ദഹനപ്രശ്നങ്ങള്‍ 

ADVERTISEMENT

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വായ്‌നാറ്റം ഉണ്ടാകാം. ആഹാരം കഴിച്ചു കഴിഞ്ഞ് തികട്ടി വരുന്ന ബുദ്ധിമുട്ട് ഉള്ളവരുണ്ട്. Gastroesophageal reflux disease (GERD) എന്നാണ് ഇതിനു പറയുന്നത്. ഇവരില്‍ ഇത്തരത്തില്‍ ദുര്‍ഗന്ധമുള്ള വായ്‌നാറ്റം ഉണ്ടാകാം. 

ദന്തക്ഷയം

വായ്‌ നാറ്റവും ദന്തക്ഷയവും തമ്മില്‍ ഇഴപിരിയാത്ത ബന്ധമുണ്ട്. കേടായ പല്ലില്‍ ബാക്ടീരിയ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പല്ലില്‍ അണുബാധ കൂടുമ്പോഴാണ് കടുത്ത പല്ലുവേദനയുണ്ടാകുന്നത്. ഇത് വായ്‌ നാറ്റവും ഉണ്ടാക്കും. അതിനാല്‍ പല്ലിനു രോഗമുള്ളവര്‍ ദന്തരോഗവിദഗ്ധനെ കണ്ടു പരിഹാരം തേടുക.

ഛര്‍ദ്ദി

ഇതും വായ്‌നാറ്റത്തിനു കാരണമാകും. തുടര്‍ച്ചയായി ഛര്‍ദ്ദിയുണ്ടായാല്‍ വായ്‌നാറ്റവും ഉണ്ടാകും. വയറ്റിലെ ആസിഡ് അംശങ്ങള്‍ ഛര്‍ദ്ദി വഴി പുറത്തേക്കു വരുന്നത് കൊണ്ടാണ് ഇത്. 

മലബന്ധം 

അതേ, ഇതും വായ്‌നാറ്റത്തിന്റെ കാരണമാണ്. ശരിയായി മലബന്ധം നടക്കാതെ വരുന്നവരില്‍ ഇങ്ങനെ കണ്ടുവരുന്നുണ്ട്. ചെറുകുടലിലോ വന്‍കുടലിലോ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് മലബന്ധത്തിനു കാരണമാകുന്നത്. മലബന്ധത്തിന്റെ കാരണങ്ങള്‍ പലതാണ്. അതുകൊണ്ടുതന്നെ ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടത് ആവശ്യമാണ്. ചില ആളുകള്‍ക്ക് ഇത് കടുത്ത ഛര്‍ദ്ദിക്കുവരെ കാരണമാകും.  ഈ അവസരങ്ങളില്‍ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കണം. 

ADVERTISEMENT