കൈകൾക്കും കാലുകൾക്കും േടാണിങ്ങിന് പ്രത്യേകം ആസനമുണ്ടോ?
എല്ലാ ആസനങ്ങളും ശരീരത്തിന്റെ മാംസപേശികളെ ടോൺ ചെയ്യുന്നു.െെകകാലുകൾ വലിഞ്ഞുനീളുന്നതിനാൽ (സ്ട്രെച്ച്) ചെയ്യുന്നതിനാൽ സ്വാഭാവികമായി ഈ ശരീരഭാഗങ്ങൾ ടോൺ ആകുന്നു. ഗോമുഖാസനം, ഗരുഡാസനം എന്നീ ആസനങ്ങളെ (കയ്യ് വയ്ക്കുന്ന രീതി) ഈ ഗണത്തിൽ ഉൾപ്പെടുത്താം.
മുഖചർമം തൂങ്ങാതിരിക്കാൻ േയാഗ സഹായിക്കുമോ? ഏതൊ ക്കെ േയാഗാസനങ്ങളാണ് ഇതിനു സഹായിക്കുന്നത്?
ചർമം തൂങ്ങുന്നതു രണ്ടു കാരണങ്ങൾ കൊണ്ടാണ്. (1) െകാളാജന്റെ കുറവ് (2) മുഖത്തിന്റെ െകാഴുപ്പ് കുറയുന്നത്. ടൈപ്പ് 1 െകാളാജൻ എന്ന പ്രോട്ടീൻ മുഖത്തിന്റെ തൊലി, അതുപോലെതന്നെ സ്നായു (െടൻഡൻ)എന്നിവയുടെ ശക്തി ബലപ്പെടുത്തുകയും നമ്മുെട ആവശ്യകതയ്ക്ക് അനുസരിച്ചു കൊഴുപ്പ് നിലനിർത്തുകയും െചയ്യുന്നു. ഇവ രണ്ടും പ്രായം ആകുന്നതിന് അനുസരിച്ചു കുറയുന്നു. ഭക്ഷണക്രമത്തിലൂെടയും വ്യായാമത്തിലൂെടയും മാത്രമെ ഇവയുടെ അളവു നിലനിർത്താൻ സാധിക്കൂ. െെവറ്റമിൻ സി, െെവറ്റമിൻ എ, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയ ആഹാരം കഴിക്കണം, വെള്ളം ധാരാളം കുടിക്കുകയും വേണം. (കുറഞ്ഞത് മൂന്ന്–മൂന്നര ലിറ്റർ), ചർമത്തിന് ദോഷകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കണം. ഇതിനോടൊപ്പം വ്യായാമമുറയെന്ന രീതിയിൽ യോഗാഭ്യാസങ്ങളായ ബദ്ധ കോണാസനം, അദ്വാമുഖാസനം, കാകിമുദ്ര, ശാംബവിമുദ്ര, കപാലഭാതി പ്രാണായാമ എന്നിവ െചയ്യാം.
കഴുത്തിലെ പ്രശ്നങ്ങൾ മാറ്റാനുള്ള വ്യായാമങ്ങൾ?
ഇരട്ടത്താടി േപാലുള്ള കഴുത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമായി ചില സൂക്‌ഷ്മവ്യായാമമുറകൾ ഉണ്ട്. ഉദാഹരണത്തിനു കഴുത്തും തലയും ഉയർത്തുക, താഴ്ത്തുക, വശങ്ങളിലേക്കു തിരിക്കുക, ഇരുവശത്തായി കറക്കുക, വശങ്ങളിൽ ചരിക്കുക തുടങ്ങിയവ. ഇവ മുടങ്ങാതെ ചെയ്യുന്നതു വളരെ നല്ലതാണ്.
മാറിടങ്ങളുെട ആകൃതി ഭംഗിയായി നിലനിർത്താൻ സഹായിക്കുന്ന യോഗാസനങ്ങൾ ഏതെല്ലാമാണ്?
ഹോർമോണിന്റെ വ്യതിയാനം, പ്രസവം, പ്രായം, അമിതവണ്ണം എന്നിവയാൽ മാറിടത്തിലെ മാംസപേശികൾക്ക് അയവു സംഭവിക്കാം. ജീവിത െെശലീ മാറ്റങ്ങൾക്കൊപ്പം ദേഹഭാവത്തിനു / നിൽപിന്റെ െെശലിയിൽ മാറ്റം വരുത്തണം. നിത്യവും തണുത്ത തുണി നനച്ചു കെട്ടുന്നതു നല്ലതാണ്. ചതുരംഗ ദണ്ഡാസനം, സേതുബന്ധാസനം, ഗോമുഖാസനം തുടങ്ങിയ േയാഗാസനങ്ങൾ മാറിടങ്ങളുെട ഭംഗി നിലനിർത്താൻ സഹായിക്കും.
േയാഗ െചയ്യാൻ പാടില്ലാത്ത േരാഗാവസ്ഥകൾ ഉണ്ടോ?
വ്യക്തിയുടെ ആരോഗ്യാവസ്ഥയ്ക്കനുസരിച്ചു യോഗാഭ്യാസങ്ങൾ ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമാകാം. പൊതുവായി യോഗ ഒഴിവാക്കേണ്ടതായ രോഗങ്ങൾ ഇവയാണ്: കണങ്കാലിന്റെ ഉളുക്ക്, വയറിളക്കം, ഗ്ലോക്കോമ, ഹെർണിയ, െെകമുട്ട്–െെകത്തണ്ടിന്റെ നീര്, ശസ്ത്രക്രിയ വേണ്ടിവരുന്ന േരാഗങ്ങൾ എന്നിവ. േരാഗമുള്ള സമയത്ത് േയാഗ പരിശീലിച്ചാൽ േരാഗാവസ്ഥ സങ്കീർണമാകാൻ സാധ്യതയുണ്ട്.
േയാഗയിൽ അപകടകരമായ േയാഗാസനങ്ങളുണ്ടോ?
യോഗ അഭ്യസിക്കുമ്പോൾ എപ്പോഴും പരിശീലകന്റെ മേൽനോട്ടത്തിൽ പഠിക്കേണ്ടതും പരിശീലിക്കേണ്ടതുമാണ്. കാരണം, നമ്മൾ നമ്മുടെ ശരീരത്തിന്റെ മാംസപേശികളെയും സന്ധികളെയുമാണ് പല ആസനങ്ങൾ ചെയ്യാനായി ക്രമീകരിക്കുന്നത്. ഇടത്തരം/പുരോഗമന നിലയിലെ ആസനം അഭ്യസിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സന്തുലിതമായ ആസനങ്ങൾ (balancing) ആയ ശീർഷാസനം, മയൂരാസനം, കുക്കുടാസനം, ഒറ്റക്കാൽ ഉപയോഗിച്ചുള്ള ആസനങ്ങൾ എന്നിവ വളരെ ശ്രദ്ധിക്കുക.
േയാഗ പരിശീലിക്കുമ്പോൾ ഭക്ഷണത്തിലും വസ്ത്രത്തിലും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
വെറും വയറ്റിൽ അല്ലെങ്കിൽ ഭക്ഷണം കഴിച്ച് മൂന്നു മണിക്കൂർ കഴിഞ്ഞേ യോഗ െചയ്യാവൂ. അയഞ്ഞ വസ്ത്രം ധരിക്കുക. മാത്രമല്ല വായു സഞ്ചാരവും വൃത്തിയുമുള്ള സ്ഥലമായിരിക്കണം. യോഗ മാറ്റോ കോട്ടൺ ടർക്കി മാറ്റോ േയാഗ െചയ്യാനായി നിലത്തു വിരിക്കാൻ ഉപയോഗിക്കാം. ദേഹാസ്വാസ്ഥ്യമോ, ക്ഷീണമോ ഉള്ള അവസ്ഥയിൽ ഒരിക്കലും യോഗ ചെയ്യരുത്. പ്രഭാതകൃത്യങ്ങൾക്കു ശേഷം െചയ്യുന്നത് നല്ലത്.
േയാഗാസനം െചയ്യാൻ അനുയോജ്യമായ സമയം ഏതാണ്?.
രാവിലെ യോഗ അഭ്യസിക്കുന്നതാണ് ശരീരത്തിനും മനസ്സിനും നല്ലത്. സമയസൗകര്യത്തിനനുസരിച്ചുെെവകിട്ടും ചെയ്യാം. ഇതു ചിട്ടയായ ആരോഗ്യപ്രദമായ ജീവിതശൈലി വാർത്തെടുക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. തന്മൂലം പോഷകങ്ങൾ ആഗീരണം ചെയ്യപ്പെടുന്നു.
ആർത്തവദിനങ്ങളിൽ േയാഗ പരിശീലിക്കാൻ പാടുണ്ടോ?.
ആർത്തവദിനങ്ങൾ എന്നത് ശരീരത്തിനു വിശ്രമം വേണ്ട ദിവസങ്ങളാണ്. അതിനാൽ തന്നെ ആ ദിവസങ്ങളിൽ േയാഗ പരിശീലനം വേണ്ട.
േയാഗ െചയ്തതിൽ പിഴവുണ്ടായാൽ ദോഷമാണോ?ശ്വാസം, ശാരീരിക വിന്യാസം (alignment), അവബോധം ഇവ മൂന്നുമാണ് ഏതൊരു യോഗാഭ്യാസത്തിന്റെയും അടിസ്ഥാനഘടകം. ഇതിൽ ഏതെങ്കിലും ഒന്നിന്റെ തെറ്റായ പരിശീലനം പിഴവുകൾ ഉണ്ടാക്കാം. അതുകൊണ്ടാണ് യോഗ എപ്പോഴും ശരിയായ അറിവുള്ള ഗുരുവിൽ നിന്നും പഠിക്കണം എന്നു പറയുന്നത്.
േയാഗാസനങ്ങൾ മുടങ്ങാതെ പരിശിലിക്കേണ്ടതുണ്ടോ?.
മുൻപ് സൂചിപ്പിച്ച േരാഗാവസ്ഥകളിൽ ഉള്ളവർ, ആർത്തവദിനങ്ങളിൽ സ്ത്രീകൾ എന്നിവർ ഒഴികെ മറ്റുള്ളവർക്ക് േയാഗ ദിവസവും പരിശീലിക്കാം. േയാഗ ഒരു ദിനചര്യയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
കടപ്പാട്;
േഡാ. വസുന്ധര വി. ആർ.
മെഡിക്കൽ ഒാഫിസർ,
നാഷനൽ ആയുഷ് മിഷൻ
ഗവ. േയാഗ നാചുറോപ്പതി
േഹാസ്പിറ്റൽ, വർക്കല
drvasundharabnys@gmail.com