ADVERTISEMENT

സുന്ദരമായ മുടി സ്വപ്നം കാണുന്നവർക്ക് അൽപം മനസു വച്ചാൽ അതു സ്വന്തമാക്കാം. മുടിക്ക് വേണ്ടത് ശരിയായ പരിചരണവും ശരിയായ ഡയറ്റും ആണ്. മൂന്ന് മുതൽ ആറു മാസക്കാലത്തെ ശ്രദ്ധയോടെയുള്ള പരിചരണവും കൃത്യമായ പോഷണം നിറഞ്ഞ ഭക്ഷണവും കൊണ്ട് മുടി സുന്ദരമാക്കി മാറ്റാൻ സാധിക്കും.

മുടിയുടെ കോശങ്ങളാണ് ശരീരത്തിൽ ഏറ്റവും പെട്ടെന്നു വളരുന്നത്. പോഷകക്കുറവ് വേഗം ബാധിക്കുന്നതും മുടിയെ തന്നെ. ഇരുമ്പ്, പ്രോട്ടീൻ ഇതു രണ്ടുമാണ് തലമുടിക്ക് ഏറ്റവും അത്യാവശ്യമായ പോഷകങ്ങൾ. കൂടാതെ, മറ്റ് വൈറ്റമിനുകളും മിനറലുകളും ഭക്ഷണത്തിലൂടെ ലഭിക്കണം. ഇനി പറയുന്നവ പതിവായി ഭക്ഷണത്തിലുൾപ്പെത്തുക.

ADVERTISEMENT

∙ മുട്ട: (പ്രോട്ടീൻ, ബയോട്ടിൻ) മുടിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട പോഷണമാണ് പ്രോട്ടീൻ. ഹെയർ ഫോളിക്കിളുക ൾ നിർമിക്കപ്പെട്ടിരിക്കുന്നത് പ്രോട്ടീൻ കൊണ്ടാണ്. മുടിക്ക് ശക്തി നൽകുന്നത് പ്രോട്ടീൻ ആണ്. ഹെയർ പ്രോട്ടീനായ കരാറ്റിന്റെ ഉൽപാദനത്തിന് ബയോട്ടിൻ ആവശ്യമാണ്. മുട്ടയിൽ സിങ്ക്, സെലിനിയം ഇവയും അടങ്ങിയിരിക്കുന്നു.

∙ െനല്ലിക്ക, സിട്രസ് ഫ്രൂട്ട്സ്: (വൈറ്റമിൻ സി) ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ മുടിക്ക് കരുത്തു നൽകുന്നു, െപാട്ടിപ്പോകുന്നത് തടയുന്നു. മുടി വളർച്ച പോഷിപ്പിക്കുന്നു.

ADVERTISEMENT

∙ പാലക് ചീര: (ഫോളേറ്റ്, അയൺ, വൈറ്റമിൻ എ, വൈറ്റമിൻ സി) മുടി വളർച്ചയെ സഹായിക്കുന്നു, ശിരോചർമത്തിനു മോയിസ്ചറൈസേഷൻ നൽകുന്നു.

∙ കൊഴുപ്പുള്ള മൽസ്യങ്ങൾ, കോഡ് ലിവർ ഒായിൽ സപ്ലിമെന്റ്സ്: (പ്രോട്ടീൻ, സെ ലിനിയം, വൈറ്റമിൻ ഡി, ബി വൈറ്റ മിനുകൾ. ഒമേഗാ ത്രീ ഫാറ്റി ആ സിഡുകൾ, ആന്റി ഒാക്സി‍ഡന്റ്സ്). മുടി െകാഴിച്ചിൽ തടയുന്നു. സീബം ഉൽപാദനം കൂട്ടി ശിരോചർമം വൃത്തിയോടെയിരിക്കാൻ സഹായിക്കുന്നു.

ADVERTISEMENT

∙ സ്വീറ്റ് പൊട്ടറ്റോ, ക്യാരറ്റ്: (ബീറ്റാ കരോട്ടിൻ, വൈറ്റമിൻ എ). മുടിയുടെ ആരോഗ്യം കൂട്ടുന്നു, കരുത്തോടെ മുടി വള രാൻ സഹായിക്കുന്നു. ഹെയർ ഫോളിക്കിളുകളെ ഉത്തേജി പ്പിക്കുന്നു.

∙ തവിടുള്ള ധാന്യങ്ങൾ: (വൈറ്റമിൻ ഇ). ആന്റി ഒാക്സിഡ ന്റ് ഗുണമുള്ളതിനാൽ ചർമത്തിനു സംരക്ഷണം നൽകുന്നു. മുടി വളർച്ചയെ കൂട്ടുന്നു.

∙ നട്സ്- ബദാം, കാഷ്യൂ നട്സ്, പിസ്താച്യൂ നട്സ്, നിലക്കടല. (വൈറ്റമിൻ ഇ, ബി വൈറ്റമിനുകൾ, സിങ്ക്, എസൻഷ്യൽ ഫാറ്റി ആസിഡുകൾ). മുടി െകാഴിച്ചിൽ തടയുന്നു.

∙ സീഡ്സ് - ഫ്ളവർ സീഡ്സ്, ഫ്ളാക്സ് സീഡ്സ്: (വൈ റ്റിൻ ഇ, സിങ്ക്, സെലിനിയം, ബി വൈറ്റമിനുകൾ, ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ) മുടി വളർച്ചയെ സഹായിക്കുന്നു.

∙ കക്കയിറച്ചി, കൊഞ്ച്: (പ്രോട്ടീൻ, ബി വൈറ്റമിനുകൾ, സിങ്ക്, അയൺ, വൈറ്റമിൻ ഡി) മുടി വളർച്ച കൂട്ടുന്നു. കൊഴിഞ്ഞ മുടിയുടെ റൂട്ടിൽ നിന്ന് പുതിയ മുടി കിളിർക്കാൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ തടയുന്നു.

∙ ബീൻസ്: (പ്രോട്ടീൻ, സിങ്ക്, അയൺ, ബയോട്ടിൻ, കോപ്പർ, ഫോളേറ്റ്) മുടി വളർച്ച കൂട്ടുന്നു.

∙ സോയാബീൻസ്: ഇതിലെ സ്പെർമിഡൈൻ എന്ന ഘ ടകം മുടി വളർച്ചയ്ക്കു സഹായിക്കുന്നു.

∙ ഇറച്ചി: (പ്രോട്ടീൻ, അയൺ). ഹെയർ ഫോളിക്കിളുകളി ലെ രക്തയോട്ടം കൂട്ടുന്നു. മുടി വളരാൻ സഹായിക്കുന്നു.

∙ പരിപ്പ്, ചെറുപയർ, പാൽ, പാലുൽപന്നങ്ങൾ, ചീസ് : (പ്രോട്ടീൻ) മുടി വളർച്ച കൂട്ടുന്നു.

∙ ഈന്തപ്പഴം: (അയൺ). മുടിക്ക് വേണ്ട പോഷകഗുണം നൽകി മുടി വളർച്ചയെ പോഷിപ്പിക്കുന്നു.

ഹോട്ട് ഓയിൽ മസാജ്

താരൻ അകറ്റാനും മുടിയുടെ ആരോഗ്യത്തിനും ഹോട്ട് ഓയിൽ മസാജ് വളരെ ഫലപ്രദമാണ്. വെർജിൻ കോക്കനട്ട് ഒായിൽ, ഒലിവ് ഓയിൽ, ജോജോബാ ഓയിൽ (ജോജോബാ ഓയിൽ ഫംഗസ് അകറ്റാൻ സഹായിക്കു ന്നു) അൽപം വീതം മിശ്രിതമാക്കിയെടു ക്കുക. എണ്ണ നേരിട്ടു ചൂടാക്കാതെ ചെറിയ ബൗളിലെടുത്ത് ഒരു പാത്രം വെള്ളത്തിൽ വച്ചു ചൂടാക്കിയെടുക്കുക. പൊള്ളുന്ന ചൂടാവരുത്. വിരലുകൾ എണ്ണയിൽ മുക്കി മുടിയിഴകൾ കുറച്ചായി വകഞ്ഞെടുത്ത് അവയുടെ ചുവട്ടിൽ നന്നായി മസാജ് ചെയ്യുക. 

ഇങ്ങനെ തല മുഴുവനും ചെയ്യുക. മുടിയിഴകളുടെ അറ്റം വരെയും എണ്ണ പുരട്ടുക. ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുത്ത ടവൽ തലമുടിയിൽ പൊതിഞ്ഞ് 20 മിനിറ്റ് വയ്ക്കുക. ഇനി ഷാംപൂവിട്ട് തലമുടി വൃത്തിയായി കഴുകുക. തലമുടിക്കു വേണ്ട പ്രോട്ടീൻ നൽകാനും മോയിസ്ചറൈസേഷൻ നിലനിർത്താനും ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടുള്ള ഹോട്ട് ഓയിൽ മസാജ് സഹായിക്കും.

ഡീപ് കണ്ടീഷനിങ്

ആഴ്ചയിലൊരിക്കൽ ഡീപ് കണ്ടീഷനിങ് ചെയ്യാം. ഹെയർ ബാത്ത്, സ്പാ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ഡീപ് കണ്ടീ ഷനിങ് ഹെയർ ക്രീം വാങ്ങാൻ കിട്ടും. ഇതുപയോഗിച്ച് മുടി ഡീപ് കണ്ടീഷൻ ചെയ്യാം. ആദ്യം ഷാംപൂ ചെയ്ത് മുടി വൃത്തിയാക്കിയിട്ടാണ് ക്രീം തേയ്ക്കേണ്ടത്. സ്പാ ക്രീം നിർദേശിച്ചിട്ടുള്ള പ്രകാരം നിശ്ചിത സമയത്തേക്ക് തലമുടിയിൽ പുരട്ടി വച്ച് കഴുകി കളയുക.

പ്രകൃതിദത്ത മാർഗത്തിലൂടെ ഡീപ് കണ്ടീഷനിങ് ചെയ്യുന്നതാണ് ഗുണകരം. ശുദ്ധമായ വെളിച്ചെണ്ണ തലയോട്ടിയിലും തലമുടിയിലും പുരട്ടി മസാജ് ചെയ്ത ശേഷം 20 മിനിറ്റ് കഴിഞ്ഞ് ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകി കളയുന്നത് നല്ല ഡീപ് കണ്ടീഷനിങ് മാർഗമാണ്.

കറ്റാർവാഴ പൾപ്പ് ചുരണ്ടിയെടുത്തു കുഴമ്പാക്കുക. (ചിലർക്ക് ഇതിന്റെ കറ ശിരോചർമത്തിൽ ചൊറിച്ചിലുണ്ടാക്കാറുണ്ട്. കറ കളയാൻ ഇല മുറിച്ചെടുത്ത ശേഷം അൽപനേരം കുത്തി നിർത്തിയാൽ മതി.) ഈ പൾപ് തലയോട്ടിയിലും തലമുടിയിലും തേച്ച് പിടിപ്പിച്ച് 20 മിനിറ്റിനുശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ADVERTISEMENT