ADVERTISEMENT

സുന്ദരമായ മുടി സ്വപ്നം കാണുന്നവർക്ക് അൽപം മനസു വച്ചാൽ അതു സ്വന്തമാക്കാം. മുടിക്ക് വേണ്ടത് ശരിയായ പരിചരണവും ശരിയായ ഡയറ്റും ആണ്. മുടി വളരുന്നത് റൂട്ടിൽ നിന്നാണ്. റൂട്ടുകളുെട എണ്ണം ഓരോരുത്തർക്കും ജന്മനാ ഉള്ളതാണ്. ഒരു ദിവസം 50 മുതൽ 100 തലമുടി വരെ കൊഴിയുന്നത് സാധാരണമായി കരുതുന്നു.

മാസത്തിൽ അരയിഞ്ചോളം നീളത്തിലാണ് തലമുടി വളരുന്നത്. (1. 25 സെന്റിമീറ്റർ). ഒരു വർഷത്തിൽ തലമുടി 6 ഇഞ്ച് വളരുന്നു. ഒാരോ മുടിയും രണ്ടു മുതൽ ആറു വർഷം വളരുന്നു. പിന്നീട് വളർച്ച നിലയ്ക്കുന്ന ഘട്ടത്തിലെത്തി കൊഴിഞ്ഞു പോകുന്നു. ആ മുടിയുടെ റൂട്ടിൽ നിന്ന് പുതിയ മുടി വ ളർന്നു വരുന്നു. പ്രായം, ഭക്ഷണക്രമം, പാരമ്പര്യ ഘടകങ്ങൾ, ആരോഗ്യം ഇവയെയെല്ലാം ആശ്രയിച്ചാണ് മുടിയുടെ വളർച്ച.

ADVERTISEMENT

നിങ്ങളുടെ മുടിയുടെ സ്വഭാവമനുസരിച്ചാണ് പരിചരണവും ചെയ്യേണ്ടത്. മുടിയെ സ്വഭാവമനുസരിച്ച് മൂന്നായി തിരിക്കാം.

1. സാധാരണ മുടി: അമിത വരൾച്ചയോ അമിത എണ്ണമയമോ ഇല്ലാത്തത്

ADVERTISEMENT

2. എണ്ണമയമുള്ള മുടി: എണ്ണ തേച്ചില്ലെങ്കിലും എണ്ണ തേച്ചതു പോലെ ഒട്ടിയിരിക്കും.

3.വരണ്ട മുടി: എണ്ണ തേച്ചാലും പാറിപ്പറന്നു തന്നെ കാണപ്പെടും.

ADVERTISEMENT

യാതൊരു പരിചരണവും കിട്ടാതെ ‘ഡൾ ആൻഡ് ഡാമേജ്ഡ്’ മുടിയായി മാറിയെങ്കിൽ പോലും ശ്രദ്ധയോടെയും ചിട്ടയോടെയും ഉള്ള കൃത്യമായ പരിചരണം നൽകിയാൽ ഭം ഗിയുള്ളതാക്കി മാറ്റാം. മുടി സുന്ദരമാക്കാൻ ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ ചിട്ടയോടെ പാലിക്കുക.

1. തലമുടി വൃത്തിയായി സൂക്ഷിക്കുക

അനുയോജ്യമായ ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് തലമുടി യഥാസമയം കഴുകി വൃത്തിയോടെ സൂക്ഷിക്കുക.

2. മുടിയുടെ പ്രശ്നങ്ങൾ അകറ്റുക

താരൻ, മുടി കൊഴിച്ചിൽ, അറ്റം പൊട്ടൽ, മുടിക്കായ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ അവയെല്ലാം ചി കിൽസയിലൂടെ പരിഹരിക്കുക.

3. കൃത്യമായ ഇടവേളകളിൽ ട്രിമ്മിങ് മുടക്കാതിരിക്കുക

കൃത്യമായ ഇടവേളകളിൽ മുടിയുടെ അറ്റം ട്രിം ചെയ്യുക.

4. പോഷക ഗുണം നിറഞ്ഞ ഭക്ഷണം കഴിക്കുക

മുടിക്കു വേണ്ട പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക. ആ വശ്യമെങ്കിൽ ഹെയർ ബൂസ്റ്റിങ് സപ്ലിമെന്റ്സ് കഴിക്കാം.

5. കെമിക്കൽ ട്രീറ്റ്മെന്റ്സ് കരുതലോടെ മാത്രം ചെയ്യുക

മുടിക്കുള്ള കെമിക്കൽ ട്രീറ്റ്െമന്റ്സ് (സ്ട്രെയ്റ്റനിങ്, കരാറ്റിൻ ട്രീറ്റ്െമന്റ്. സ്മൂത്തനിങ്, ഹെയർ കളറിങ് തുടങ്ങിയവ) ചെയ്യിക്കുന്നുണ്ടെങ്കിൽ ഏറ്റവും വൈദഗ്ധ്യമുള്ളവരെക്കൊണ്ടു മാത്രം ചെയ്യിക്കുക. ട്രീറ്റ്െമന്റിനു ശേഷം നൽകേണ്ട പരിചര ണത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. അമിതമാ യ കെമിക്കൽ ട്രീറ്റ്മെന്റ്സ് മുടിക്കു നല്ലതല്ല.

മുടി വൃത്തിയായി സൂക്ഷിക്കാം

ശിരോചർമത്തിന്റെ വൃത്തി ആണ് മുടിയുടെ പരിപാലനത്തിലെ അടിസ്ഥാന കാര്യം. ആഴ്ചയിൽ രണ്ടു തവണ മുടി മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകണം. മുടിയിലും ശിരോചർമത്തിലും അടിഞ്ഞിരിക്കുന്ന െപാടിപടലങ്ങൾ, അഴുക്ക് എന്നിവ നീക്കം ചെയ്യാൻ ഷാംപൂ സഹായിക്കും. ഷാംപൂ അമിതമായി ഉപയോഗിക്കരുത്. അമിതമായി രാസവസ്തുക്കൾ ചേർന്ന ഷാംപൂവും ദോഷം ചെയ്യും. മുടിക്ക് അ നുയോജ്യമായ ഷാംപൂ ഏതെന്ന് വിദഗ്ധ ബ്യൂട്ടീഷ്യന്റെ സ ഹായത്തോടെ ചോദിച്ച് മനസിലാക്കുക.

എങ്ങനെ പുരട്ടണം ഷാംപൂ ?

തലമുടി നനച്ച ശേഷം, അൽപം ഷാംപൂ കുറച്ച് വെള്ളത്തിൽ നേർപ്പിച്ച് തലയോട്ടിയിലും തലമുടിയിലും തേച്ചു പതപ്പിക്കുക. ഒന്ന് രണ്ട് മിനിറ്റ് നേരം ഷാംപൂ തലയിലിരിക്കണം. ഇനി ത ണുത്ത വെള്ളമുപയോഗിച്ച് നന്നായി കഴുകിക്കളയുക. ഷാം പൂ െകാണ്ട് ശിരോചർമം (സ്കാൽപ്) വൃത്തിയാക്കാനാണ് കൂ ടുതൽ ശ്രദ്ധിക്കേണ്ടത്. തലമുടി ശക്തിയോടെ കഴുകിയാൽ െപാട്ടിപ്പോകാനിടയുണ്ട്.

ഷാംപൂ ഇടുന്നതിനു മുൻ‌പായി ഹോട്ട് ഒായിൽ മസാജ് ചെയ്യുന്നതു നല്ലതാണ്. എണ്ണ നേരിട്ടു ചൂടാക്കാെത ഒരു ബൗളിൽ വെള്ളത്തിൽ വച്ച് ചൂടാക്കി തലയോട്ടിയിൽ 5- 10 മി നിറ്റ് നേരം മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും ഹെയർ ഫോളിക്കിളുകൾ നന്നായി തുറക്കാനും സഹായിക്കുന്നു.

കണ്ടീഷനർ പുരട്ടുമ്പോൾ

തലമുടി മൃദുവായി അമർത്തി വെള്ളം കളഞ്ഞ ശേഷം തല കുനിച്ചു പിടിച്ച് മുടിയുടെ ചെവിക്കു താഴെയുള്ള ഭാഗം െതാട്ട് അറ്റം വരെ കണ്ടീഷനർ തേയ്ക്കുക. ഇത് ശിരോചർമത്തിൽ പുരളരുത്. ഷാംപൂ ഇടുമ്പോൾ തലമുടിയിലെ അഴുക്ക് പോ കുമെങ്കിലും മുടിയിലെ എസൻഷ്യൽ ഒായിൽസ് നഷ്ടപ്പെ ടുന്നു അതുെകാണ്ടാണ് കണ്ടീഷനർ തേയ്ക്കുന്നത്. ഷാംപൂ ഇട്ടാൽ അതു കഴുകിക്കളഞ്ഞ ശേഷം കണ്ടീഷനർ പുരട്ടിയിരിക്കണം. മുടിയുടെ അറ്റത്ത് കണ്ടീഷനർ നന്നായി തേയ്ക്കാൻ ശ്രദ്ധിക്കുക. 2-3 മിനിറ്റ് ഇത് തലമുടിയിൽ വച്ച ശേഷം തലമുടിയുടെ വഴുവഴുപ്പ് പോകും വരെ നല്ല തണുത്ത വെള്ളത്തിൽ മുടി വൃത്തിയായി കഴുകുക.

മുടിയുണക്കാൻ വഴിയുണ്ട്

തലമുടി മൃദുവായി തുടച്ചുണക്കുക. തല തുവർത്താൻ മൃദു വായ ടവലേ ഉപയോഗിക്കാവൂ. നനവുള്ള തലമുടി വലിച്ചു മുറുക്കി ബാത്ത് ടവൽ െകാണ്ട് കെട്ടരുത്. മുടിയിലെ വെള്ളം നന്നായി പോയ ശേഷം മാത്രം വിരലുകൾ െകാണ്ട് കോതിയിടുക. നനഞ്ഞ മുടി ഒരിക്കലും ചീകരുത്. മുടി പൊട്ടിപ്പോകും.

ഷാംപൂവിട്ട് കഴുകിയ മുടി വല്ലാതെ വരണ്ടാൽ ഒന്നോ ര ണ്ടോ തുള്ളി െവർജിൻ കോക്കനട്ട് ഒായിൽ വിരലുകളിൽ പു രട്ടി മുടി പതുക്കെ തടവുന്നത് മുടിയുടെ മോയിസ്ചറൈസേഷൻ നഷ്ടപ്പെടാതിരിക്കാനിടയാക്കും.

തലമുടിയുടെ പ്രശ്നങ്ങളകറ്റുക

മുടി കൊഴിച്ചിൽ

മുടി കൊഴിച്ചിലാണ് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന സാധാരണമായ പ്രശ്നം. ഇതിനു പിന്നിലെ കാരണങ്ങൾ പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗാവസ്ഥകൾ െകാണ്ടാണ് മുടി െകാഴിയുന്നതെങ്കിൽ ആദ്യം ആ രോഗാവസ്ഥ പരിഹരിക്കണം. അമിത മാനസിക സമ്മർദം, ഹോർമോൺ വ്യതിയാനം, പോഷകാഹാരക്കുറവ്, പ്രത്യേകി ച്ച് അയണിന്റെയും പ്രോട്ടീന്റെയും കുറവ്, പല തരം മാരക രോഗങ്ങൾ, ചില മരുന്നുകളുെട ഉപയോഗം ഇവയെല്ലാം മുടി െകാഴിയാനിടയാക്കും. പ്രസവാനന്തരം മുടി കൊഴിയാറുണ്ട്. പോഷകാഹാരക്കുറവാണ് കാരണമെങ്കിൽ മുടിക്ക് േവണ്ട പോഷകാഹാരം കൃത്യമായി കഴിക്കണം. സാധാരണ മുടി െകാഴിച്ചിലിന് വീട്ടിൽ തന്നെ പരിഹാരം കാണാൻ കഴിയും.

∙ ഒരു കപ്പ് തേങ്ങാപ്പാൽ എടുക്കുക. (തേങ്ങ ചുരണ്ടിയത് പിഴിഞ്ഞ് വീട്ടിൽ തയാറാക്കിയ തേങ്ങാപ്പാൽ). ഹെയർ ബ്രഷ് ഉപയോഗിച്ച് ശിരോചർമത്തിൽ പുരട്ടുക. ടവൽ െകാണ്ട് ത ലമുടി പൊതിഞ്ഞ് 20 മിനിറ്റ് വച്ച ശേഷം മുടി തണുത്ത വെ ള്ളത്തിൽ കഴുകണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം. തേങ്ങാപ്പാലിലെ വൈറ്റമിൻ ഇയും പൊ ട്ടാസ്യവും മു‍ടി വളരാൻ സഹായിക്കുന്നു. മുടിയുടെ േവരു മു തൽ അറ്റം വരെ കരുത്തുള്ളതാക്കുന്നു. മോയിസ്ചറൈേസ ഷൻ നൽകുന്നു.

∙ ത്രിഫലാദി തൈലം ശിരോചർമത്തിൽ പുരട്ടുന്നത് മുടി െകാ ഴിച്ചിൽ തടയാനും മുടി വളരാനും ഫലപ്രദമാണ്.

∙ നെല്ലിക്ക തണലിൽ ഉണക്കിയെടുത്ത് ശുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുന്ന എണ്ണകൊണ്ട് മസാജ് ചെയ്യുന്നത് മുടി വളരാൻ ഉപകരിക്കും.

∙ അഞ്ച് ചെമ്പരത്തിയിലയും അഞ്ച് ചുവന്ന ചെമ്പരത്തിപ്പൂവും ചതച്ചെടുക്കുക. നൂറു മില്ലി ലീറ്റർ ശുദ്ധമായ വെളിച്ചെ ണ്ണയെടുത്ത് ചതച്ച മിശ്രിതം ചേർത്ത് തിളപ്പിച്ച്, തണുത്ത ശേഷം ഈ എണ്ണ അരിച്ചെടുത്ത് കുപ്പിയിലടച്ചു സൂക്ഷിക്കാം. രണ്ട് സ്പൂൺ എണ്ണ ശിരോചർമത്തിൽ പുരട്ടി 5- 10 മിനിറ്റ് നേരം നന്നായി മസാജ് ചെയ്യുക. അര മണിക്കൂറിനു ശേഷം താളിപ്പൊടിയോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം. മുടി തഴച്ചു വളരാൻ സഹായിക്കും.

∙ വെളിച്ചെണ്ണ, കാസ്റ്റർ ഒായിൽ, വൈറ്റമിൻ ഇ ഒായിൽ എ ന്നിവ തുല്യ അളവിൽ മിശ്രിതമാക്കി ശിരോചർമത്തിൽ മസാജ് ചെയ്യുന്നത് മുടി െകാഴിച്ചിൽ കുറയ്ക്കും.

മുടിയിൽ തേയ്ക്കുന്ന ഏത് എണ്ണയും മുടിയുടെ വേരുകളിലേക്ക് എത്തിയാലേ നല്ല ഫലം കിട്ടൂ. അതിനാൽ നന്നായി മസാജ് ചെയ്ത് എണ്ണ തലയോട്ടിയിൽ തേച്ചു പിടിപ്പിക്കണം.

ADVERTISEMENT