Thursday 10 August 2023 03:46 PM IST : By സ്വന്തം ലേഖകൻ

‘കൺപീലികൾക്കു കറുത്ത നിറം നൽകും വാസലിൻ’; മിഴിയഴകിന് ശ്രദ്ധിക്കാം ആറു കാര്യങ്ങള്‍

eyelashes4567vasaline

വിടർന്ന കണ്ണുകൾക്കു ഭംഗി കൂടും, അതിൽ നിറയെ പീലികൾ കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ഐലൈനർ പോലുള്ള കോസ്‌മെറ്റിക്കുകളുടെ നിരന്തര ഉപയോഗവും ഉറക്കക്കുറവും കൊണ്ടു കൺപീലികൾ കൊഴിഞ്ഞുപോകുന്നു. ചിലർക്കാകട്ടെ പാരമ്പര്യമായി കൺപീലികൾ കുറവും. അൽപമൊന്നു ശ്രദ്ധിച്ചാൽ നിങ്ങൾക്കും സ്വന്തമാക്കാം നല്ല ഇടതൂർന്ന പീലികളുള്ള കണ്ണുകൾ.

∙ ദിവസവും കിടക്കും മുൻപ് കൺപീലികളിൽ ആവണക്കെണ്ണ പുരട്ടുന്നതു കറുത്ത ഇടതൂർന്ന പീലികൾ വളരാൻ സഹായിക്കും

∙ ആവണക്കെണ്ണ പോലെ തന്നെ ഫലപ്രദമാണ് ഒലീവ് എണ്ണയും. കൺപീലികൾക്കു കരുത്തു പകരും

∙ കിടക്കും മുൻപ് കൺപീലികളിൽ വാസലിൻ പുരട്ടുന്നത് കൺപീലികൾക്കു കൂടുതൽ കറുത്ത നിറം നൽകും

∙ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ചേർന്ന ഭക്ഷണം സ്ഥിരമാക്കുക

∙ ഗ്രീൻ ടീ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടു കണ്ണ് കഴുകുന്നത് കണ്ണുകൾക്ക് ഉന്മേഷവും ആരോഗ്യവും നൽകുന്നു

∙ ചെറിയ ബ്രഷ് ഉപയോഗിച്ചു കൺപീലികൾ ചീകുക. ഇത് കൺപീലികളുടെ വളർച്ച ത്വരിതപ്പെടുത്തും  

Tags:
  • Glam Up
  • Beauty Tips