Saturday 18 June 2022 11:03 AM IST : By സ്വന്തം ലേഖകൻ

‘ഒരുമ്പെട്ടവള്‍ എന്ന് നമ്മൾ നിർവചിക്കുന്ന സ്ത്രീ സ്വഭാവങ്ങളെ കുറിച്ച് ഏറ്റവും മനോഹരമായി സംസാരിച്ച പുരുഷൻ’

nisha-p

‘ഒരുമ്പെട്ടവള്‍ എന്ന് നമ്മൾ നിർവചിക്കുന്ന സ്ത്രീ സ്വഭാവങ്ങളെ കുറിച്ച് ഏറ്റവും മനോഹരമായി സംസാരിച്ച പുരുഷൻ’

തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് വിഘ്നേശ് ശിവന്‍ പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. സ്വന്തമായ ഇഷ്ടങ്ങളും അഭിപ്രായങ്ങളും നിലപാടുകളുമുള്ള കരുത്തയായ സ്ത്രീയാണ് നയൻതാരയെന്ന് വിഘ്നേശ് ശിവൻ പറയുന്നു. ഒരുമ്പെട്ടവൾ എന്ന് നമ്മൾ നിർവചിക്കുന്ന സ്ത്രീ സ്വഭാവങ്ങളെക്കുറിച്ച് ഒരു പുരുഷൻ പങ്കുവച്ച മനോഹരമായ വാക്കുകളാണ് വിഘ്നേശ് പങ്കുവച്ചതെന്ന് നിഷ പി പങ്കുവച്ച കുറിപ്പിൽ പറയുന്നു. അവളുടെ ഉയർച്ചകളെ കുറിച്ച് കണ്ണിൽ നക്ഷത്ര തിളക്കത്തോടെ സംസാരിക്കുന്ന വിഘ്നേശ് എല്ലാ പൊതുബോധങ്ങളേയും ഉടച്ചുവാർക്കുകയാണെന്നും നിഷ പി കൂട്ടിച്ചേർക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

No one can influence nayanthara,, ലോകത്തെ ഏറ്റവും മികച്ച iഐസ്ക്രീം ആണ്‌ ഒരു സ്പൂൺ ഒന്ന് രുചിച്ചു നോക്കൂ എന്ന് പറഞ്ഞാലും കാര്യമില്ല.. അവൾക്ക് വേണ്ട എന്ന് തോന്നുന്ന കാര്യങ്ങൾ വേണ്ട എന്ന് തന്നെയാണ്.. അതിനി ആര് തല കുത്തി നിന്നാലും തീരുമാനം മാറ്റില്ല I am fortunate to be around.. അതായത് അത്രയും ഉറപ്പുള്ള പെണ്ണിന്റെ തിരഞ്ഞെടുപ്പ് ആയത് എന്റെ ഭാഗ്യം. ഒരുമ്പെട്ടവൾ എന്ന് നമ്മൾ നിർവചിക്കുന്ന സ്ത്രീ സ്വഭാവങ്ങളെ കുറിച്ച് ഏറ്റവും മനോഹരമായി ഒരു പുരുഷൻ സംസാരിച്ചതാണ് കേട്ടത്...

Talk like This about your woman! be proud.. Say it loud!! ജ്യോതികയുടെ സൂര്യ,, പെർലിയുടെ ശ്രീനിഷ്,, ഇപ്പോ. നയൻസിന്റെ വിക്കി,,, ഞാൻ ഇഷ്ടപെടുന്ന ഭർത്താക്കന്മാർക്ക് common ആയുള്ള ക്യാരക്ടർ അതാണ്.. They are so proud of their women! അവളുടെ ഉയർച്ചകളെ കുറിച്ച് കണ്ണിൽ നക്ഷത്ര തിളക്കത്തോടെ സംസാരിക്കുന്നുണ്ട്! അവളുടെ വ്യക്തിത്വം,,, അവന് അഭിമാനം ആണ്‌.. പൊതുബോധത്തെ കുറിച്ച് അവര് ചിന്തിക്കുന്നതേയില്ല...

അങ്ങനെയുള്ള സ്ത്രീകളാണ് ആത്മാർഥമായി ആത്മവിശ്വാസത്തോടെ തങ്ങളുടെ പാർട്ണറിനെ കുറിച്ച് സംസാരിക്കാറുള്ളത്... വിവാഹം എന്ന ഉടമ്പടിയിൽ പെണ്ണിനെ മാത്രം അനുസരണ ശീലിപ്പിച്ചു വിടുന്ന പൊതു ബോധത്തെ മാറ്റി വെച്ച്,, തുല്യതക്കും ചിലപ്പോൾ അതിലേറെയും invest ചെയ്യാൻ തയ്യാറുള്ളവർ... പ്രണയിക്കുമ്പോൾ അവളിൽ ഉണ്ടായിരുന്നത് എന്തിനെയും അംഗീകരിച്ചിരുന്നിടത്തു നിന്നു,,, ഭർത്താവ് എന്ന സ്ഥലത്തേക്ക് എത്തുമ്പോൾ മാറ്റങ്ങൾ അവൾ മാറ്റി വെക്കേണ്ടതിന്റെ ലിസ്റ്റ് എടുത്തു നീട്ടാത്തവർ... Patriarchial അവകാശങ്ങളെ സ്നേഹത്തോടെ വേണ്ടെന്നു വെച്ച് ഉയർന്നു പോകുന്ന പുരുഷന്മാർ... യാദൃശ്ചികം എന്നോണം. ഇവരെല്ലാം തമിഴാണ്.