‘അതേയ്... കണ്ണടച്ചോ?’
‘ഉം...’
‘ഞാൻ പറയും വരെ തുറക്കരുതേ...’
‘ഇല്ല.’
‘റെഡി വൺ ടൂ ത്രീ... ഇനി തുറക്കൂ.’
‘ഹായ്!!!! ഞാനിതേവരെ ഇത്രയധികം നക്ഷത്രങ്ങളെ ഒരുമിച്ചു കണ്ടിട്ടേയില്ല. ആകാശത്തിന് ഇത്ര ഭംഗിയുണ്ടോ! താങ്ക്സ് എ ലോട്ട് അമ്മാ... ഇത്രയും കാലത്തെ ജീവിതത്തിൽ കിട്ടയതിൽ വച്ച് ഏറ്റവും നല്ല ബർത്ഡേ ഗിഫ്റ്റ്. ഉമ്മ! ...’
ആ അമ്മയും മകളും രാത്രിയെ നോക്കി നക്ഷത്രങ്ങളെ നോക്കി കടൽത്തീരത്തു കിടന്നു. അരികിലൊരു ബ്ലൂടൂത് സ്പീക്കറിൽ നിന്നു ‘ചെരാതുകൾ തോറും നിൻ...’ രാത്രിയിൽ അലിയുന്നു. അതും േകട്ട്, രണ്ടു പെണ്ണുങ്ങൾ സർവതും മറന്ന് ആകാശം നോക്കി ക ണ്ണുമിഴിച്ചു കിടന്നു...
ഇതു സാങ്കൽപിക കഥയാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഈ നാട്ടിൽ രണ്ടു സ്ത്രീകൾ നക്ഷത്രം നോക്കി ‘സമാധാനമായി’ കിടക്കുന്നത്.ത്.
2021ലെ സ്ത്രീ സമാധാന– സുരക്ഷിതത്വ ഇൻഡക്സിൽ 170 രാജ്യങ്ങളിൽ 148–ാം സ്ഥാനത്തു നിന്നാണ് നമ്മളീ സമത്വം പറയുന്നതെന്നു നന്നായി അറിയാം. എന്നാലും പറയാതെ വയ്യല്ലോ...
സ്ത്രീകളുടെ പ്രശ്നങ്ങൾ വരുമ്പോൾ പല സദാചാര കമന്റുകളും ഒഴുകുന്നതു പതിവാണ്. നമുക്ക് അത്തരം ചില കമന്റുകൾ നോക്കാം. അതിനുള്ള മറുപടിയും പൊതുവായി കൊടുക്കാം. അടുത്ത വിടുവായത്തരം ‘ടൈപ്പും’ മുൻപ് ഇതൊക്കെയൊന്ന് ഓർത്താൽ നന്ന്... (ഇത്തവണ ആളുകളുടെ പേരുകൾ മറച്ചിട്ടുണ്ട്. ഇനിയും വാചകങ്ങളുടെ നിലവാരം മാറിയില്ലെങ്കിൽ അടുത്ത തവണ ആ പേരുകൾ മ റയ്ക്കണോ വേണ്ടയോ എന്ന് ആലോചിക്കേണ്ടി വരും.)
‘ഇലവന്ന് മുള്ളില്‍ വീണാലും, മുള്ള വന്ന് ഇലയിൽ വീണാലും കേട് ആർക്കാ... ബോയ്സിന് ഒന്നും നഷ്ടപ്പെടാനില്ല.’
എന്ത് അതിക്രമം ചെയ്താലും ആണിന് ഒന്നും നഷ്ടപ്പെ ടാനില്ല, നഷ്ടപ്പെട്ടാലും അതൊക്കെ തിരിച്ചു കിട്ടും. പക്ഷേ, പെണ്ണിന് ‘എന്തോ കനത്ത നഷ്ടം വരും’ എന്നു ചിന്തിക്കുന്ന തരത്തിലുള്ളൊരു കമന്റ് ‘കരുതൽ ആങ്ങളമാരിൽ’ നിന്നു പെൺകുട്ടികൾക്ക് എപ്പോഴും കിട്ടാറുണ്ട്. ആദ്യമേ പറയട്ടേ... ചേട്ടന്മാരുടെ കെയറിങ് കിട്ടാതെ പെൺകുട്ടികൾക്കു ജീവിക്കാൻ പറ്റില്ല, സ്വന്തം കാലിൽ നിൽക്കാനറിയില്ല എന്ന ധാരണയൊക്കെ കുറച്ച് ആഴത്തിൽ കുഴിയെടുത്തു മൂടുന്നതാകും നല്ലത്. ചുറ്റും നോക്കുക. കാലം പിന്നോട്ടല്ല ഓടുന്നത്. ഇന്നു പുരുഷനും സ്ത്രീയും ഒരേ പോലെ ജോലി ചെയ്യുന്നവരും ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുന്നവരുമാണ്. അങ്ങനെയുള്ള കാലത്ത് എല്ലാവർക്കും വേണ്ടി നിയമങ്ങളും, സർക്കാർ സംവിധാനങ്ങളും, സുരക്ഷാ നടപടികളും മാറുകയല്ലേ വേണ്ടത്?
ഒരു സ്ത്രീയെ അവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തി ൽ നോക്കിയാൽ, അക്രമിച്ചാൽ ഒക്കെ ശിക്ഷ കിട്ടുന്ന നിയ മങ്ങളുണ്ട്. സ്ത്രീ ജീവിതവും അവളുടെ വ്യക്തിത്വം വെറും ചർമം മാത്രമല്ല എന്ന് ‘ആങ്ങളമാരും അമ്മാവന്മാരും’ മനസ്സിലാക്കിയാൽ കൊള്ളാം. പുരുഷനു നഷ്ടപ്പെടാനില്ലാത്തതൊന്നും സ്ത്രീക്ക് നഷ്ടപ്പെടാനില്ല എന്ന്... സ്ത്രീകൾ ഉറച്ച ശബ്ദത്തിൽ ആവർത്തിച്ചു പറയുന്നുണ്ട്. കഴിയുമെങ്കിൽ കേൾക്കുക. കേട്ടില്ലെങ്കിലും കാലം മുന്നോട്ടു തന്നെ.
‘10 മണിവരെ കറങ്ങിയാൽ പോരേ... അതില്‍ കൂടുതൽ സമയം വേണ്ടവർ വല്ല ലോഡ്ജിലും പോകുന്നതാകും നല്ലത്.’
ആറു മണി വരെ പോരേ? പത്തു മണി വരെ പോരേ? എന്ന
ചോദ്യങ്ങൾ തന്നെ എത്ര ബാലിശമാണ്. ഒരാൾക്ക് എട്ടു മണിക്കു ജോലിക്കു പോകണം, 12 മണി നേരത്ത് ആകാശം കണ്ടു നടക്കണം, 10 മണിക്ക് ഐസ്ക്രീം കഴിക്കണം എ ന്നൊക്കെ തോന്നിയാൽ ക്ലോക്ക് നോക്കി ആഗ്രഹത്തെ ക്രമീകരിക്കേണ്ടി വരുന്ന അവസ്ഥ എത്ര പരിതാപകരമാണ്.
ഏതു സമയത്തു പുറത്തിറങ്ങിയാലും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഊന്നൽ കൊടുക്കുന്നതിനു പകരം പെൺകുട്ടികളുടെ ഘടികാരങ്ങളുടെ വ്യാപ്തി കുറച്ചിട്ട് എന്തു മെച്ചം?
എന്തുകൊണ്ടാണു സ്വന്തം നാടും വീടും വിട്ടു കൂടുത ൽ സ്വാതന്ത്ര്യമുള്ള ഇടങ്ങളിലേക്ക് ആളുകൾ പോകുന്നത് എന്നു ചിന്തിച്ചു നോക്കൂ... അവിടൊന്നുമില്ലാത്ത ഞരമ്പു രോഗികൾ ഇവിടെ മാത്രം എങ്ങനെ കൂടുന്നു? ശക്തമായ നിയമങ്ങളില്ലാത്തതിനെ പഴിക്കുന്നതിനു പകരം ഇപ്പോഴും ഇവിടെ പുറത്തു പോകണം എന്നു പറയുന്ന സ്ത്രീകളാണു പഴി കേൾക്കുന്നതും അക്രമിക്കപ്പെടുന്നതും.
പീഡനങ്ങളുടെ എണ്ണം കൂടും അപ്പോൾ...
രാത്രി പുറത്തിറങ്ങുന്ന എല്ലാ സ്ത്രീകളും പീഡിപ്പിക്കപ്പെടാനാഗ്രഹിക്കുന്നു. അതിനു വേണ്ടിയാണു പുറത്തിറങ്ങുന്നത് എന്നൊക്കെ ചിന്തിക്കുന്നവർക്കു വേണ്ടത് കൃത്യമായ അവബോധമാണ്. സാക്ഷരതയുണ്ടെന്നു പറഞ്ഞിട്ടും എന്തൊക്കെ പഠിച്ചെന്നു പറഞ്ഞിട്ടും ലൈംഗിക വിദ്യാഭ്യാസം കിട്ടാതെ വളർന്നു വരുന്ന ജനതയുടെ സകല ലൈംഗികവൈകൃതങ്ങളും ഇത്തരം കമന്റുകളിൽ കാണാം.
പലപ്പോഴും ഇതൊക്കെ കണ്ടില്ലെന്നു നടിക്കാനും ത ള്ളിക്കളയാനുമാണു പല സ്ത്രീകൾക്കും സമൂഹത്തിൽ നിന്നു കിട്ടുന്ന ഉപദേശം. പല സന്ദർഭങ്ങളിലും ഉചിത സ മയത്തു പ്രതികരിക്കാൻ പറ്റാതെ പോകുന്നത് ഇത്തരം കണ്ടീഷനിങ്ങിന്റെയും സമൂഹം തന്നെ ഒറ്റപ്പെടുത്തുമോയെന്ന ഭയവും മൂലമാകാം. പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും സ്ത്രീകളെ കുറ്റം പറയാനുള്ള പടയൊരുക്കങ്ങളാണ് പിന്നാലെ.
അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സ്ത്രീകള്‍ മാതാപിതാക്കളെ ഓർക്കുന്നില്ലെന്നും ബഹുമാനിക്കുന്നില്ലെന്നും അപരിചിതരായ നിങ്ങൾക്കെങ്ങനെ അറിയാം? ഒരു സ്ത്രീ രാത്രി ഇറങ്ങി നടക്കണം എന്നു പറഞ്ഞാൽ അതെങ്ങനെ മാതാപിതാക്കളെ ധിക്കരിക്കലാകും. സ്വന്തം മക്കളെ മനസ്സിലാക്കി ഒപ്പം നിൽക്കുന്ന എത്രയോ നല്ല മാതാപിതാക്കളുണ്ടെന്ന് എന്തേ വിലപിക്കുന്നവർ അറിയാതെ പോകുന്നു? ഈ അമ്മമാരുൾപ്പെടെ സുരക്ഷിതരായി പുറത്തിറങ്ങി നടക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാ കമന്റുകളും സ്ത്രീവിരുദ്ധമോ പുരോഗമന വിരുദ്ധമോ അല്ല. വ സ്തുനിഷ്ഠമായി കാര്യങ്ങളെ മനസിലാക്കുന്നവർ ധാരാളമുണ്ട്. തുല്യത ശരിയായ അർഥത്തിൽ മനസ്സിലാക്കുന്ന പുരുഷന്മാരേയും വിരളമാണെങ്കിലും ഇന്നു കാണാം. അതു പ്രതീക്ഷ നൽകുന്ന മാറ്റമാണ്.

നിങ്ങൾ നിങ്ങളുടെ വാക്കുകൾ കൊണ്ടെന്നെ
വെടിവെച്ചിട്ടേക്കാം,
നിങ്ങൾ നിങ്ങളുടെ കണ്ണുകൾ കൊണ്ടെന്നെ
മുറിപ്പെടുത്തിയേക്കാം,
നിങ്ങൾ നിങ്ങളുടെ വൈരാഗ്യം കൊണ്ടെന്നെ
കൊന്നൊടുക്കിയേക്കാം...
എന്നിരുന്നാലും, കാറ്റു പോലെ, ഞാൻ ഉയിർക്കും!
എഴുത്തുകാരിയും ആക്ടിവിസ്റ്റും നർത്തകിയുമായ മാ യ ആഞ്ചലൂവിന്റെ വരികളാണിത്. ഇതു തന്നെയാകും സ്ത്രീകൾ സമൂഹത്തോടു പറയാൻ ആഗ്രഹിക്കുന്നതും. എത്ര തടുത്താലും ഞങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കും....
ശ്യാമ