Friday 23 September 2022 11:21 AM IST : By സ്വന്തം ലേഖകൻ

ടിഡിആർഎഫ് പരിശീലനം തുണയായി; നാണയം തൊണ്ടയിൽ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ കുഞ്ഞിനെ രക്ഷിച്ച് ഉഷ

t-p-usha44556

നാണയം തൊണ്ടയിൽ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ കുഞ്ഞിനെ രക്ഷിച്ച് സ്നേക്ക് റെസ്ക്യൂവർ ടി.പി. ഉഷ. തിരൂർ പൂക്കയിൽ സ്വരത്തിൽ ‍സജിൻ ബാബുവിന്റെയും ഹിനയുടെയും രണ്ടു വയസ്സുകാരി മകളുടെ തൊണ്ടയിൽ അബദ്ധത്തിൽ നാണയം കുടുങ്ങുകയായിരുന്നു. സ്ഥലത്തെത്തിയ ഉഷ ഉടൻ കുഞ്ഞിനെ വാങ്ങി ഇടംകയ്യിൽ കമിഴ്ത്തി കിടത്തി പുറത്ത് അടിച്ചു.

മൂന്നോ നാലോ തവണ അടിച്ചപ്പോഴേക്കും നാണയം വായിലൂടെ പുറത്തെത്തി. ഇതോടെയാണ് കുഞ്ഞിനു ശ്വാസം വലിക്കാനായത്. അടിയന്തര ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയും മറ്റും നൽകാനായി താലൂക്ക് അടിസ്ഥാനത്തിൽ രൂപീകരിച്ച ടിഡിആർഎഫ് നൽകിയ പരിശീലനത്തിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയ്യേണ്ട ശുശ്രൂഷ ഇവർ പഠിച്ചിരുന്നു. ഇത് കുട്ടിയിൽ ചെയ്തതോടെ നാണയം പുറത്തെത്തുകയായിരുന്നു എന്ന് ഉഷ പറഞ്ഞു.

Tags:
  • Spotlight