Saturday 04 May 2019 04:33 PM IST

‘കാലോ, അത് പണ്ടേ മരവിച്ചതാണ് ചേട്ടാ...’; ബിബിന്റെ മറുപടിയിൽ ദുൽഖർ ഷോക്കായി പോയി

Vijeesh Gopinath

Senior Sub Editor

dq-ivw ഫോട്ടോ: ഷാനി ഷാകി

യമണ്ടനൊരു ഹിറ്റും സമ്മാനിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക തിരികെയെത്തിരിക്കുകയാണ്. കോളിവുഡും കടന്ന് ബോളിവുഡ് വരെ ചെന്നെത്തി വിജയക്കൊടി പാറിച്ച ഈ യുവരാജകുമാരൻ വനിതയോട് മനസു തുറക്കുകയാണ്. കൂട്ടിന് ഡിക്യൂവിന്റെ ഒരു യമണ്ടൻ പ്രേമകഥയുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനുമുണ്ട്. ചിരിയും ചിന്തയും നിറഞ്ഞു നിൽക്കുന്ന ആ വർത്താനത്തിലേക്ക്....

വനിത മേയ് ആദ്യ ലക്കത്തിലെ ദുൽഖറുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗം.

ബിബിൻ എന്നെ ഞെട്ടിച്ചു കളഞ്ഞത് സ്വന്തം ജീവി തം പറഞ്ഞപ്പോഴാണ്. അവന്റെ കാലിനു പ്രശ്നമുണ്ടെന്ന് എ നിക്ക് അറിയില്ലായിരുന്നു. ‘യമണ്ടൻ പ്രേമകഥ’യുടെ തിരക്കഥ പറഞ്ഞു കഴിഞ്ഞ് എഴുന്നേറ്റു നടന്നപ്പോൾ എന്തോ പ്രശ്നം തോന്നി. ‘കാലു മരവിച്ചോ...?’ എന്നാണു ഞാനപ്പോൾ‌ ചോദിച്ചത്. ‘അതു പണ്ടേ മരവിച്ചതാണ് ചേട്ടാ...’ എന്ന് അവൻ ഉത്തരം പറഞ്ഞു.

പക്ഷേ, അവന്റെ കോൺഫിഡൻസ് എന്നെ അദ്ഭുതപ്പെടുത്തി. ഫൈറ്റ്, പാട്ട്, റോപ്പിൽ കെട്ടിത്തൂങ്ങിയിറങ്ങല്‍... എന്തിനും റെഡിയാണ്. ഒരു ഫൈറ്റ് സീന്‍ കഴിഞ്ഞ് ഇനി റോപ്പിലും കയറേണ്ടി വരുമോ എന്നൊക്കെ ഒാർത്തു ഞാൻ നിൽക്കുമ്പോൾ‌ ഇവൻ ചാടി വീഴും, ‘ചേട്ടാ ഞാൻ റോപ്പിലൊന്നു കയറി ഫൈറ്റ് ചെയ്താൽ നന്നാകില്ലേ...’ എന്നും ‍‍ചോദിച്ച്.

ബിബിൻ: കുട്ടിക്കാലത്തു സ്റ്റേജിൽ കയറിത്തുടങ്ങിയത് പാട്ടു പാടാനാണ്. വയ്യാത്ത കാലുമായി പാടാൻ കയറുമ്പോൾ ആകെ സഹതാപ തരംഗം. എനിക്കത് അത്രയ്ക്കിഷ്ടപ്പെട്ടില്ല. അങ്ങനെ ആറിൽ പഠിക്കുമ്പോൾ ട്രാക്ക് മാറ്റി മിമിക്രിയിലെത്തി. അതാകുമ്പോൾ ഈ കാലും കൊണ്ടു കയറിയാലും നമ്മളെ കണ്ട് ആളുകൾ ചിരിക്കുമല്ലോ... പിന്നെയാണ് കോമഡി ഷോകൾക്ക് സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങിയത്. സത്യത്തിൽ എഴുത്താണ് എന്നെ നായകനാക്കിയത്.

ദുൽഖർ സൽമാനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം മേയ് ആദ്യ ലക്കം വനിതയിൽ...