Thursday 28 January 2021 04:00 PM IST : By സ്വന്തം ലേഖകൻ

‘ഇവൾ ഈ പ്രായത്തിൽ കെട്ടിയിട്ട് എന്തിനാണ് ഇനി പ്രസവമൊക്കെ റിസ്ക് ആണ്’: വേർതിരിവുകളുടെ ലോകം: അനുഭവ കുറിപ്പ്

fabeena

ആണിന്റേയും പെണ്ണിന്റേയും ഉത്തരവാദിത്തത്തിനും ജീവിതത്തിനും വെവ്വേറെ അതിർവരമ്പുകൾ നിശ്ചയിക്കുന്ന സമൂഹമാണ് നമുക്കിടയിലുള്ളത്.  ജോലി, വിവാഹം, എന്നിങ്ങനെ ജീവിതത്തിന്റെ സുപ്രധാന ഘട്ടങ്ങൾ അഭിമുഖീകരിക്കുന്ന പെണ്ണിനെ രണ്ടാംതരക്കാരിയായി കാണുന്നവരാണ് ഏറെയും. പെണ്ണെന്നാൽ വിവാഹം കഴിപ്പിക്കാനും പ്രസവിക്കാനും ഉള്ളതാണെന്ന പതിവു ചിന്തകൾക്കും ചർച്ചകൾക്കും മുന്നിലേക്ക് ശ്രദ്ധേയമായ അനുഭവ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഫെബീന. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഫെബീന വിഷയം അവതരിപ്പിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

എന്റെ സഹപാഠികളിൽ ഒരു പെൺകുട്ടി കഴിഞ്ഞ മാസം വിവാഹിതയായി.. അവൾ പഠിച്ചു ജോലി നേടി ആ പണം വച്ചു നല്ലൊരു വീടും ഉണ്ടാക്കി കരിയറിൽ സക്സസ്ഫുൾ ആയി മുപ്പതു കഴിഞ്ഞാണ് കെട്ടിയത്..

അന്നേരം വന്ന വേറെ ചില സഹകളുടെ ഡിസ്കഷൻ
"ഇവളിത് ഈ പ്രായത്തിൽ കെട്ടിയിട്ട് എന്തിനാണ് ..ഇനി പ്രസവം ഒക്കെ റിസ്ക് ആണ്.. ഞാൻ വിചാരിച്ചത് അവൾക്ക് കെട്ടാൻ പ്ലാൻ ഇല്ലാന്നാ.. ഉണ്ടെങ്കിൽ നേരത്തേ ആവാരുന്നല്ലോ.."
"ഇവൾ ഇത്രേം പൈസ ചിലവാക്കി വീടൊക്കെ പൊളിച്ചു പണിതിട്ട് എന്ത് കാര്യം ഉണ്ട്.. അവളുടെ അനിയൻ ചെക്കന് നന്നായി.. "
"അവളുടെ കല്യാണഫോട്ടോ കണ്ടോ.. എന്തോരം ഗോൾഡാ.. ഒക്കെ അവള് തന്നെ ഉണ്ടാക്കിയതാവും.. വീട്ടുകാർക്ക് ഉത്തരവാദിത്തം ഇല്ലാത്തോണ്ട് പാവത്തിന്റെ ലൈഫ് പോയി.. അല്ലെങ്കിൽ ഉള്ളത് കൊടുത്തു നേരത്തെ കെട്ടിക്കില്ലേ.."

കഴിഞ്ഞ ദിവസം വേറൊരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു.. അവനും ഇതുപോലെ ജോലി വീട് ഒക്കെ ആക്കിയാണ് കല്യാണത്തിലേക്ക് എത്തിയിരിക്കുന്നത്..
സെയിം സഹകളുടെ ഡിസ്കഷൻ..

" അവനുണ്ടല്ലോ പൊളി ആണ്.. കല്യാണത്തിന് മുന്നേ വീട് വരെ സെറ്റിൽ ആക്കി.. "
" അവനിനി ഒന്നും നോക്കാനില്ല.. ജോലീം വീടും സെറ്റ്.. പെണ്ണിന്റെ വീട്ടീന്ന് കിട്ടുന്നത് ബോണസ്.. ഹോ ഭാഗ്യവാൻ "
" അവൻ നല്ലപ്രായം അടിച്ചു പൊളിച്ചു.. നമ്മളൊക്കെ ഈ പ്രായത്തിൽ കുട്ടി, ചട്ടി പ്രാരാബ്ദം.. ഹോ.. "
കരച്ചിൽ കേൾക്കാൻ വയ്യാത്തോണ്ട് ഞാനൊന്നും ഓർമ്മിപ്പിക്കാൻ പോയില്ല..