Wednesday 14 November 2018 04:51 PM IST : By സ്വന്തം ലേഖകൻ

‘രക്തം കുത്തിയിറക്കാൻ എന്റെ പൈതലിന്റെ ദേഹത്ത് ഇനി ഒരിഞ്ച് സ്ഥലം ബാക്കിയില്ല’; ഉള്ളുപിടയുന്ന വേദനയിൽ ഒരമ്മ പറയുന്നു

nishchal

‘അവന്റെ ഞരമ്പുകളിൽ സൂചിമുനകൾ ആഴ്ന്നിറങ്ങുമ്പോൾ ഞാൻ കണ്ണും കാതും പൊത്തിയിരിക്കും. അവന്റെ കരച്ചിൽ എത്രയെന്നു വച്ചാണ് കേട്ടിരിക്കുന്നത്. അത്രമേൽ വേദന സഹിക്കുന്നുണ്ട് എന്റെ പൈതൽ. മുള്ളു കുത്തിയിറക്കുന്നതിലും നൂറിരട്ടി വേദന. അവൻ കുഞ്ഞല്ലേ....

ആ വേദനയ്ക്കൊരറുതി ഉണ്ടാകുമെന്ന് കരുതി...രാ പകലില്ലാതെ എന്റെ പൈതലിന്റെ വേദന ശമിപ്പിക്കണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. എല്ലാം വെറുതെയായി. കുഞ്ഞ് കൈ ഞരമ്പുകളിൽ ആഴ്ന്നിറങ്ങിയിരുന്ന ആ സൂചിമുനകൾ ഇന്നവന്റെ തലയിൽ കുത്തിയിറക്കുകയാണ്. പറയൂ...നിങ്ങൾക്കിത് സഹിക്കുമോ?’– അത്രയും പറഞ്ഞു തീർന്നപ്പോഴേക്കും അഞ്ജലിയുടെ കരച്ചിൽ ഉച്ചസ്ഥായിലായി.

ഏഴ് മാസം പ്രായമേ ആയിട്ടുള്ളൂ കുഞ്ഞ് നിശ്ചലിന്. പക്ഷേ ഒരു മനുഷ്യായുസിനും അപ്പുറമുള്ള വേദന കൊടുത്താണ് വിധിയിന്ന് ആ കുരുന്നിനെ പരീക്ഷിക്കുന്നത്. വിധിയെ ഒരായിരം വട്ടം പഴിക്കാൻ വേണ്ടി മാത്രം എന്ത് വേദനയാണ് ആ അമ്മയ്ക്ക് കാലം കൊടുത്തത്. ആ കുരുന്ന് അനുഭവിക്കുന്ന വേദനയ്ക്ക് കാരണമെന്താണ്. കണ്ണീരണിയാതെ കേട്ടിരിക്കാനാകില്ല അക്കഥ.

n4

ഇൻഡോർ സ്വദേശികളായ അഞ്ജലിയുടേയും നിശിതിന്റേയും നേർച്ച കാഴ്ചകളുടെ ബാക്കിപത്രമായിരുന്നു ആ കുരുന്ന്. ആൺകുട്ടിക്കായി കാത്തിരുന്ന ആ കുടുംബത്തിന്റെ സന്തോഷത്തിന്റേയും സ്വപ്നങ്ങളുടേയും ആകെത്തുക. മൂത്തമകൾ അനന്യക്ക് കൂട്ടായി കുഞ്ഞനുജൻ എത്തുമ്പോൾ സ്വർഗം കിട്ടിയ സന്തോഷത്തിലായിരുന്നു ആ നിർദ്ധന കുടുംബം.

മടി കാരണം ഫോൺ എടുത്തില്ല, നഷ്ടപ്പെട്ടത് സൂപ്പർഹിറ്റുകൾ; ആസിഫ് അലി മനസ്സ് തുറക്കുന്നു

സന്തോഷത്തിന്റേയും കളിചിരികളുടേയും നാളുകളായിരുന്നു പി്ന്നീട്. കുഞ്ഞ് നിശ്ചലിന്റെ കിളിക്കൊഞ്ചലിൽ സന്തോഷത്തിന്റെ ആഴമളന്ന് അവർ മുന്നോട്ടു പോയി. പക്ഷേ അന്നു വരെയുള്ള സന്തോഷത്തെ കെടുത്തുമാറുള്ള വലിയ വേദനയായിരുന്നു വിധി അവർക്കായി കാത്തു വച്ചിരിക്കുന്നത്. സന്തോഷങ്ങൾക്ക് നീർക്കുമിളകളുടെ ആയുസ് മാത്രമേയുള്ളൂവെന്ന് അവർ തിരിച്ചറിഞ്ഞ നിമിഷം.

n3

 ഒരു ചെറിയ പനിയിലായിരുന്നു തുടക്കം. കാര്യമാക്കിയില്ലെങ്കിലും അടുത്തുള്ള ആശുപത്രിയിലേക്ക് കുരുന്നിനേയും കൊണ്ടവരോടി. രക്ത പരിശോധനയിൽ ആദ്യം തെളിഞ്ഞത് പ്ലേറ്റ്ലെറ്റ് കൗണ്ടുകളുടേയും ഹീമോഗ്ലോബിന്റേയും കുറവ് . ഇതുമായി അനുബന്ധ ചികിത്സയുമായി മുന്നോട്ടു പോകവേ...പിന്നാലെയെത്തി അടുത്ത കൊടിയ പരീക്ഷണം.

‘അപ്ലാസ്റ്റിക് അനീമിയ’ (aplastic anaemia) അതായിരുന്നു ഡോക്ടർമാർ അവന്റെ പുതിയ രോഗാവസ്ഥയ്ക്ക് നല്‍കിയ പേര്. രക്തത്തിൽ പുതിയ കോശങ്ങളെ ഉണ്ടാക്കുന്നത് തടയുന്നതിന് കാരണമാണ് ഈ രോഗാവസ്ഥ. തുടർച്ചയായ ബ്ലഡ് ടെസ്റ്റുകൾ...പരിശോധനകൾ...മരുന്നു മന്ത്രവും ...പിന്നീടുള്ള നാളുകൾ ആ കുടുംബം ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം ആശുപത്രിയിലായിരുന്നു. തങ്ങളുടെ കുരുന്നിനെ പിടികൂടിയ വേദനയെ അറുത്ത് മാറ്റണല്ലോ? കൈയ്യിലുള്ളതെല്ലാം നുള്ളിപ്പെറുക്കി, ഒരു വേദനയ്ക്കും തങ്ങളുടെ കുരുന്നിനെ വിട്ടു കൊടുക്കില്ലെന്ന ഉറച്ച ബോധ്യത്തോടെ ചികിത്സിച്ചു. പ്രതീക്ഷയോടെ...

നായകനാവാൻ എന്തിന് നിറവും ഉയരവും? ‘നിത്യഹരിത നായകൻ’ വിഷ്ണു ഉണ്ണികൃഷ്ണൻ ചോദിക്കുന്നു

n2

വിധി പലപ്പോഴും ക്രൂരനാണെന്ന് പറയുന്നത് വെറുതെയല്ലെന്ന് തോന്നുന്നു. ചെലവാക്കിയ കാശും വാങ്ങിക്കൂട്ടിയ മരുന്നു മന്ത്രങ്ങളുമെല്ലാം വെറുതെയായി. അതുവരെ കേട്ടതിനേക്കാളും വലിയ വേദനിപ്പിക്കുന്ന വാർത്ത അവർക്കായി ഡോക്ടർ കാത്തുവച്ചിരുന്നു.

‘നിങ്ങളുടെ കുഞ്ഞിന്റെ മജ്ജ തകരാറിലാണ്. സമയബന്ധിതമായി രക്തം മാറ്റിവയ്ക്കാതെ അവന്റെ ജീവൻ പിടിച്ചു നിർത്താനാകില്ല. ആഴ്ചയിൽ രക്തം മാറ്റിക്കൊണ്ടേയിരിക്കണം. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അല്ലാതെ ഇതിന് മറ്റ് ശാശ്വത പരിഹാരങ്ങളില്ല. അത് ചെയ്തില്ലെങ്കിൽ...’– ഡോക്ടറുടെ മുഴുമിക്കാത്ത വാക്കുകളിൽ എല്ലാമുണ്ടായിരുന്നു.

അന്നു തൊട്ടിന്നു വരെ ശരീരത്തിൽ കുത്തി വച്ചിറക്കുന്ന രക്തമാണ് കുഞ്ഞ് നിശ്ചലിന്റെ ജീവൻ പിടിച്ചു നിർത്തുന്നത്. അതിനൊരു മുടക്കം സംഭവിച്ചാൽ ഒരു പക്ഷേ അരുതാത്ത വാർത്തായിരിക്കും ആ കുടുംബത്തെ തേടിയെത്തുന്നത്.

n1

‘എന്റെ കുഞ്ഞിനെ നോക്കൂ...ഏഴ് മാസമായി അവന്. പക്ഷേ അവനെ കണ്ടാൽ കഷ്ടിച്ച് മൂന്ന് മാസം പ്രായമായെന്നേ പറയൂ. അത്രയ്ക്ക് അവശനാണ് അവൻ. ഈ പ്രായത്തിൽ മറ്റ് കുഞ്ഞുങ്ങളെ പോലെ ചെറിയ ഭക്ഷണം കഴിച്ചു തുടങ്ങേണ്ട സമയമാണിത്. പക്ഷേ എന്റെ പൈതല്‍ ജീവൻ നിലനിർത്തുന്നത് മുലപ്പാലിലൂടെയും കൊല്ലുന്ന വേദനയ്ക്കൊടുവിൽ കുത്തിയിറക്കുന്ന രക്തത്തിലൂടെയും മാത്രമാണ്.’– കണ്ണീർ തുടച്ചു കൊണ്ട് അമ്മ അഞ്ജലിയുടെ വാക്കുകൾ.

‘ശരീരത്തില്‍ കുത്തിയിറക്കാവുന്നതിൽ അത്രയും സൂചി ഡോക്ടർമാർ കുത്തിയിറക്കി. അവൻ കരയാത്ത നേരമില്ല. കുഞ്ഞിളം ശരീരമല്ലേ അവന്റേത്. കുത്താൻ ഞരമ്പുകൾ ബാക്കിയില്ലാത്തതു കൊണ്ടാകണം. അവന്റെ തലയിൽ സുഷിരമിട്ട് അതുവഴിയാണ് അവർ രക്തം കുത്തിയിറക്കുന്നത്. കരഞ്ഞ് കരഞ്ഞ് അവന്റെ ശബ്ദം പോലും ഇല്ലാണ്ടായി. ഇത്രയും വേദന സഹിച്ചില്ലേ...ഇനിയെങ്കിലും അവനെ തിരികെ കിട്ടിയിരുന്നെങ്കിൽ. അല്ലെങ്കിൽ അവന്റെ വേദന ദൈവം എനിക്കു നൽകട്ടെ. ഞാൻ അനുഭവിച്ചോളം എല്ലാം...’– അഞ്ജലിയുടെ വേദനയ്ക്ക് ശമനമില്ല.

സാനിയയ്ക്കും കുഞ്ഞിനും വേണ്ടി വിഷമത്തോടെ ആ കടുത്ത തീരുമാനം എടുക്കുന്നു; വികാരഭരിതനായി ശുഐബ്

നിശ്ചൽ അലറിക്കരയുമ്പോൾ എടുത്ത് ആശ്വസിപ്പിക്കാൻ പോലും ഇവർക്കാകുന്നില്ല എന്നത് വേദനയുടെ ആഴമേറ്റുന്നു. ദിനവും സ്റ്റെറിലൈസ് ചെയ്ത മുറിയിലാണ് നിശ്ചലിനെ കിടത്തിയിരിക്കുന്നത്. പലഘട്ടങ്ങളിലും മാതാപിതാക്കൾക്ക് അങ്ങോട്ട് കയറാൻ പോലും ആകുന്നില്ല എന്നത് മറ്റൊരു സത്യം.

n5

ആഴ്ചയിൽ രക്തം മാറ്റി വയ്ക്കുന്നതിന് 10,000 രൂപ വീതമാണ് ഈ നിർദ്ധന കുടുംബം ചെലവ് വഹിക്കേണ്ടത്. പക്ഷേ അത് ശാശ്വത പരിഹാരം നൽകുമോ എന്ന് ചോദിച്ചാൽ ഡോക്ടർമാർ കൈ മലർത്തും. മജ്ജ മാറ്റിവയ്ക്കലല്ലാതെ മറ്റ് പരിഹാരങ്ങളില്ല എന്ന് സാരം. ഒന്നും രണ്ടുമല്ല നാൽപ്പത് ലക്ഷം രൂപയാണ് മജ്ജ മാറ്റിവയ്ക്കുന്നതിന് ചെലവാകുന്ന തുക. അതു ചെയ്യാത്ത പക്ഷം ഒരു പക്ഷേ കുഞ്ഞ് നിശ്ചലിന്റെ ജീവൻ തന്നെ അപകടത്തിലാകും.

കാണാൻ നവ്യയെത്തി; നാളുകൾക്ക് ശേഷം ജഗതി മനസുനിറഞ്ഞ് പാടി; വിഡിയോ

ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്കാരനായ നിശ്ചലിന്റെ അച്ഛൻ നിഷിത് ഒരായുഷ്ക്കാലം ജോലി ചെയ്താൽ പോലും ആ തുക സ്വരൂപിക്കാൻ കഴിഞ്ഞുവെന്ന് വരില്ല. ഇതിനിടെ തൈറോയ്ഡിന്റെ പ്രശ്നങ്ങൾ നേരിടുന്ന അഞ്ജലി വേദനയുടെ ബാക്കി പത്രമായി മറുവശത്തുണ്ട്. ചികിത്സാർത്ഥം ഇതിനോടകം തന്നെ ലക്ഷങ്ങൾ ചെലവഴിച്ച ഇവർ ഇനി ആരുടെ മുന്നിൽ കൈനീട്ടുമെന്ന അവസ്ഥയിലാണ്.

മക്കളെ മരണം തട്ടിയെടുത്തത് നാല് വർഷം മുമ്പ്; കണ്ണീരുറഞ്ഞ വീട്ടിൽ സന്തോഷം വിതറി ഈ രണ്ട് പാൽച്ചിരികൾ

ഒരു വശത്ത് തന്റെ പൈതലിന്റെ ജീവൻ. മറുവശത്ത് തന്റെ പൈതലിന്റെ ജീവൻ നിലനിർത്താൻ വേണ്ട 40 ലക്ഷം രൂപ. നിസഹായാവസ്ഥയുടെ പരകോടിയിലാണ് ഈ സാധാരണ കുടുംബം. അഭയസ്ഥാനങ്ങൾ ഓരോന്നായി മുന്നിലടയുമ്പോൾ കുഞ്ഞ് നിശ്ചൽ ഇനി കൈനീട്ടുന്നത് കരുണയുടെ കരങ്ങൾക്കു മുന്നിലാണ്. തന്റെ പൈതലിന്റെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന പുണ്യമനസുകളെ ദൈവം തങ്ങൾക്കു മുന്നിലെത്തിക്കുമെന്ന പ്രതീക്ഷയോടെ നാളുകളെണ്ണി കാത്തിരിക്കുകയാണ് ഈ കുടുംബവും....നിശ്ചലിന്റെ പുഞ്ചിരി വീണ്ടും ആ കുടുംബത്തിൽ നിറയട്ടെ...ആ പൈതലിന്റെ വേദന ദൈവം ശമിപ്പിക്കട്ടെ...പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആ കുടുംബം....


കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിൽ മാതാപിതാക്കൾ വരുത്തുന്ന നാലു തെറ്റുകൾ!

വിളിച്ചാൽ പോകാത്ത ഓട്ടോ ചേട്ടൻമാരുടെ ലൈസൻസ് പോകും; യാത്രക്കാര്‍ക്ക് വാട്സ്ആപ്പ് വഴി നേരിട്ട് പരാതി നൽകാം

മലയാളി നിത്യപൂജാരി, ശൈത്യകാലത്ത് ദേവനെ കമ്പിളി പുതപ്പിക്കും; മഞ്ഞിൽ മുങ്ങിയ ബദരിനാഥ് ക്ഷേത്ര വിശേഷങ്ങൾ