കല്യാൺ സിൽക്സ് വനിത മിസ് കേരള സൗന്ദര്യമത്സരം ആദ്യ ഘട്ട ഓഡീഷൻ ഇന്ന്. നാല് ജില്ലകളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ മുന്നൂറിനടുത്ത് മത്സരാർഥികളാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരം മാർഇവാനിയോസ് കോളജ്, കൊച്ചി മലയാളമനോരമ, തൃശൂർ സെന്റ്മേരീസ് കോളജ്, കോഴിക്കോട് പ്രൊവിഡൻസ് കോളജ് എന്നിവടയാണ് ഒാഡീഷൻ റൗണ്ടുകൾ നടക്കുന്നത്.
ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള ആയിരത്തോളം മലയാളി പെൺകുട്ടികളാണ് വനിത മിസ്കേരളയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തത്. അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ആത്മവിശ്വാസത്തോടെ ആദ്യ ഘട്ടത്തിൽ മാറ്റുരയ്ക്കാനെത്തുന്നത്. പിന്നീട് നടക്കുന്ന രണ്ടാം ഘട്ട ഒാഡിഷനിൽ വിജയിക്കുന്നവരെയാണ് ഗ്രൂമിങ് സെഷനിലേക്ക് തെരഞ്ഞെടുക്കുക. ബോളിവുഡ് മാതൃകയിലാണ് ഗ്രൂമിങ് സെഷൻ ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലകളില്‍ പ്രശസ്തരായ ഗ്രൂമര്‍മാരും െസലിബ്രിറ്റികളും മത്സരാര്‍ത്ഥികളുെട പരിശീലനത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി എത്തിച്ചേരുന്നുണ്ട്. മാർച്ച് 15 നാണ് ഫൈനൽ ഇവന്റ്.
പ്രചാരത്തിലും വായനക്കാരുെട എണ്ണത്തിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള വനിത െെദ്വവാരികയായ ‘വനിത’യാണ് വനിതമിസ്കേരള അണിയിച്ചൊരുക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളി യുവതികളുെട കഴിവുകള്‍ കണ്ടെത്താനും ചിന്തകള്‍ അവതരിപ്പിക്കാനും പുതുമയുള്ള ആശയങ്ങള്‍ പങ്കിടാനും ഒക്കെയുള്ള വേദിയായി ‘വനിത മിസ് േകരള’ മാറുമെന്ന് ഉറപ്പ്.
കല്യാണ്‍ സില്‍ക്സ് ആണ് പരിപാടിയുടെ മുഖ്യ സ്േപാണ്‍സര്‍. പവേർഡ് ബൈ സ്പോൺസർ ജെയിൻ ഡീംഡ് ടു ബി യുണിവേഴ്സിറ്റി. വി സ്റ്റാര്‍, കംഫര്‍ട് പാര്‍ട്ണറും അമേറ ജ്യൂവൽസ്, ജ്യൂവലറി പാര്‍ട്ണറും മെഡിമിക്സ്, സ്കിന്‍ & ഹെയര്‍കെയര്‍ പാര്‍ട്ണറും ഡാസ്‍ലർ, ബ്യൂട്ടി പാര്‍ട്ണറും റെഡ് പോര്‍ച്ച് ഡ്രീം ഹോം പാര്‍ട്ണറും ആണ്.