Thursday 09 July 2020 11:12 AM IST : By സ്വന്തം ലേഖകൻ

കോവിഡ് ജീവിതമാർഗം അടച്ചു, നാലു മാസമായി ജോലിയില്ല; വഞ്ചിവീട് ഉടമ മീൻ കച്ചവടത്തിന്

kottayam-shibu

കോവിഡ് ജീവിത മാർഗം അടച്ചപ്പോൾ വഞ്ചിവീട് ഉടമ ഷിബു മീൻ കച്ചവടത്തിന്. കോട്ടയം കുമരകത്ത് 14 വർഷമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഷിബുവിനു നാലു മാസമായി ജോലിയില്ല. അമ്മ കുഞ്ഞുമോളും ഭാര്യ ധന്യയും മക്കളായ ജൂവലും ജൂവാനയും അടങ്ങുന്നതാണ് കുടുംബം. ഇവരെ പട്ടിണിയ്ക്കിടാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പല തൊഴിലുകൾ ആലോചിച്ചെങ്കിലും പണമില്ലാത്തതിനാൽ അതൊന്നും നടന്നില്ല.

വഞ്ചിവീടും ശിക്കാര വള്ളവും കടവിൽ കെട്ടിയിട്ടിരിക്കുകയാണ്. ലോക്ഡൗൺ ഇളവു വന്നതോടെ സഞ്ചാരികൾ എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സുഹൃത്തുക്കളുടെ പിന്തുണയോടെയാണു മീൻ കച്ചവടം. കുമരകം റോഡിൽ കവലയ്ക്കൽ പാലത്തിനു പടിഞ്ഞാറു വശത്തെ കടമുറിയാണു വിൽപന കേന്ദ്രം. വീടുകളിലും മീൻ എത്തിച്ചു നൽകുമെന്നു ഷിബു പറഞ്ഞു.

Tags:
  • Spotlight