Tuesday 02 November 2021 05:02 PM IST : By സ്വന്തം ലേഖകൻ

‘ആരിത് സന്തൂർ മമ്മിയോ?’: മാറ്റം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ: വൈറൽ താരങ്ങള്‍ക്കായി അന്വേഷണം

viral-mom

കാലം നമുക്ക് നല്‍കുന്ന മാറ്റങ്ങള്‍ ഓര്‍മകളുടെ ഫ്രെയിമിനൊപ്പം ചേര്‍ത്തുവച്ച് സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുണ്ട്. പത്തും ഇരുപതും കൊല്ലങ്ങള്‍ കടന്നു പോകുമ്പോള്‍ ഒരാള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് ഇയര്‍ ചലഞ്ച് എന്നാണ് സോഷ്യല്‍ മീഡിയ നല്‍കുന്ന പേര്. നല്ലതും ചീത്തയുമായ ഒരുപാട് ഓര്‍മ്മകളായിരിക്കും കൊഴിഞ്ഞു പോയ കാലങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത്. സങ്കടവും കണ്ണീരും പ്രതീക്ഷയും നല്ലതും ചീത്തയുമെല്ലാം പോയ കാലത്തെ ഓര്‍മ്മകളായി നമുക്ക് മുന്നിലേക്കെത്തും. 


ഇവിടെയിതാ പ്രായത്തെയും കാലത്തെയും വെല്ലുന്ന രൂപം കൊണ്ട് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ് ഒരമ്മയും രണ്ട് ആൺ മക്കളും. സാരിയുടുത്ത് കുഞ്ഞു മക്കളെ കയ്യിലേന്തി നിൽക്കുന്ന ചിത്രമാണ് ആദ്യത്തേത്. എന്നാൽ പുതിയ കാലത്തേക്കെത്തുമ്പോൾ കഥ മാറുകയാണ്. മക്കളുടെ കൗമാര കാലത്തും കോളജ് കുമാരിയെ പോലെ സുന്ദരിയായാണ് അമ്മയുടെ നിൽപ്. സന്തൂര്‍ മമ്മിയെന്നാണ് പലരും ഫൊട്ടോയ്ക്ക് കമന്റായി രേഖപ്പെടുത്തുന്നത്.

‘അന്ന് അമ്മ സാരിയുടുത്തു സിന്ദൂരം തൊട്ടു,, ഇന്ന് അമ്മ ജീൻസും ടോപ്പും അണിഞ്ഞു... മക്കൾക്ക് പ്രായം കൂടിയപ്പോൾ അമ്മക്ക് പ്രായം കുറഞ്ഞു,, അന്ന് മക്കളെ വളർത്താൻ വേണ്ടി സ്വന്തം ശരീരം നോക്കിയില്ല ഇന്ന് മക്കൾ തന്നോളം എത്തിയപ്പോൾ സന്തോഷം താനേ വന്നു. അതാണ് ആ സൗന്ദര്യത്തിന്റെ രഹസ്യം.’– മറ്റൊരാളുടെ കമന്റ് ഇങ്ങനെ. ഫൊട്ടോ കണ്ട് തരിമ്പ് അസൂയയും കുശുമ്പ് രേഖപ്പെടുത്തിയവരും കുറവല്ല. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് ചിത്രം വൈറലായി കഴിഞ്ഞു. എന്തായാലും ഗ്ലാമർ‌ താരങ്ങളായ ഈ അമ്മയും ആരെന്നുള്ള അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.