Saturday 25 June 2022 10:49 AM IST : By സ്വന്തം ലേഖകൻ

വിശപ്പും മുറിവിന്റെ വേദനയും, സഹിക്കാതെ രാധാകൃഷ്ണന്റെ കരച്ചിൽ; വീട്ടിൽ പൂട്ടിയിട്ട് സഹോദരൻമാർ! നാട്ടുകാര്‍ ഇടപെട്ടു രക്ഷപ്പെടുത്തി

oldmanwb.jpg.image.845.440

ഒന്നര വർഷമായി സഹോദരൻമാർ വീട്ടിൽ പൂട്ടിയിട്ടിരുന്ന വയോധികനെ ആരോഗ്യപ്രവർത്തകർ രക്ഷപ്പെടുത്തി. ആലുവ അമ്പാട്ടുകാവ് സജിതാലയത്തിൽ രാധാകൃഷ്ണനെയാണ് ജനപ്രതിനിധികളുടെ ഇടപടെലിലൂടെ രക്ഷിച്ചത്. കൃത്യമായി ഭക്ഷണവും ചികിത്സയും ലഭിക്കാതെ അവശനിലയിലായിരുന്നു രാധാകൃഷ്ണന്‍.

അയല്‍വാസികളുടെ ഇടപെടലാണ് രാധാകൃഷ്ണന്റെ ദുരിത ജീവിതത്തിന് അറുതിവരുത്തിയത്. ഒന്നര വര്‍ഷമായി അടച്ചിട്ട വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു രാധാകൃഷ്ണന്‍. വീടിന്‍റെ ഗേറ്റും താഴിട്ട് പൂട്ടിയ ശേഷം സഹോദരന്‍മാര്‍ സ്ഥലംവിട്ടു. വിശപ്പും കാലിലെ മുറിവിന്റെ വേദനയും സഹിക്കാതെയുള്ള രാധാകൃഷ്ണന്റെ കരച്ചിൽ കേട്ട് അയല്‍വാസികള്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഗേറ്റ് തകര്‍ത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പ്രവേശിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. കാൽമുട്ടിന് താഴെ വ്രണം വന്ന് പുഴുവരിച്ച നിലയിലായിരാന്നു. 

വ്യവസായ മേഖലയിലെ കമ്പനിയില്‍ ജീവനക്കാരനായിരുന്നു രാധാകൃഷ്ണന്‍.സഹോദരന്‍മാരും നല്ല സാമ്പത്തിക ശേഷിയുള്ളവരാണ്. ആദ്യം നാട്ടുകാരില്‍ ചിലര്‍ രാധാകൃഷ്ണന് ഭക്ഷണമെത്തിച്ച് നല്‍കിയിരുന്നുെവങ്കിലും സഹോദരന്‍മാരുടെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു.രാജി സന്താഷ് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഭക്ഷണവും മരുന്നും നല്‍കി രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി.

Tags:
  • Spotlight