Thursday 23 September 2021 12:38 PM IST : By സ്വന്തം ലേഖകൻ

പല്ല് തേയ്ക്കാനോ ടോയ്‌ലെറ്റില്‍ പോകാനോ പോലും വെള്ളമില്ല, 'ആ ദിവസങ്ങള്‍' നരകതുല്യം! മന്ത്രി ഇടപെട്ടു, സൗമ്യയുടെ ജീവിതത്തില്‍ നന്മയുടെ നീരുറവ

soumya-post

കുടിവെള്ളം പോലും അന്യമായിരുന്ന ജീവിതത്തിൽ കനിവിന്റെ നീരുറവ നീട്ടിത്തന്ന മന്ത്രി റോഷി അഗസ്റ്റിന് ഹൃദയംതൊട്ട് നന്ദി പറയുകയാണ് സൗമ്യ പുരുഷോത്തമൻ. ശാരീരിക പരിമിതികളുള്ള തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് കുടിവെള്ളമെന്ന് സൗമ്യ പറയുന്നു. അടിസ്ഥാന ആവശ്യങ്ങൾക്കു പോലും വെള്ളം കിട്ടാതെ നരകിച്ച ജീവിതത്തിന് സമയോചിതമായ ഇടപെടലിലൂടെ മോചനം നൽകിയ ജലവിഭവ വകുപ്പ് മന്ത്രി ദൈവതുല്യനാണെന്നും സൗമ്യ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

വികലാംഗയായ എനിക്ക് അല്ല ഞങ്ങൾക്ക് ദൈവം തന്നെ ആണു നമ്മുടെ ജല വികസന മന്ത്രി റോഷി അഗസ്റ്റിൻ സർ അദ്ദേഹം തന്നെ ആകണം ഞങ്ങടെ നാടിന്റെ രക്ഷകൻ ഒരു വർഷം ഞങ്ങൾ അനുഭവിച്ച നരക വേദന ഒരു നിമിഷം കൊണ്ട് അദ്ദേഹം മാറ്റി. ദൈവം ഭൂമിയിൽ എന്നല്ലാതെ എനിക്കൊന്നും പറയാൻ ഇല്ല. വെള്ളം ഇല്ല എന്ന് പറയുമ്പോ എല്ലാരും ചെറിയൊരു കാര്യം ആണെന്ന് വിചാരിക്കും പക്ഷേ അങ്ങനെ അല്ല കേട്ടോ.

ഞങ്ങൾ ഒരു വർഷം കൊണ്ട് ഓരോ നിമിഷവും നരകിക്കുവായിരുന്നു സത്യം ആയും പറയുവാ ഭക്ഷണം കഴിക്കാതെയും ബാത്‌റൂമിൽ പോകാതെയും കുളിക്കാതെയും പല്ലു തേയ്ക്കാതെയുമൊക്കെ എഴെട്ടു ദിവസത്തിൽ കൂടുതൽ സാധിക്കില്ല സത്യം. അമ്മക്കും അച്ഛനും തെരുവിൽ നിന്ന് കൊണ്ട് വരാൻ വയ്യാതെയായി ഓപ്പറേഷൻ കഴിഞ്ഞതാണ് അവർക്കുംപഴയതു പോലെ അവരും കിടപ്പിൽ ആയാൽ എനിക്കു ആരും ഇല്ല ഒരു ഗ്ലാസ് വെള്ളം തരാൻ പോലും. ഒരു നേരത്തെ ഭക്ഷണത്തിനോ ചികിത്സക്ക് പോലും ബുദ്ധിമുട്ടാണ്.

അപ്പൊ അവര്‍ കൂടി നഷ്ടപ്പെട്ടാൽ ഒരു വർഷം കൊണ്ട് ഒരു പാട് വലിയ വലിയ ആളുകളുടെ അടുത്ത് ഞങ്ങൾ പോയി. കുടി വെള്ളം കിട്ടാൻ സഹായിക്കണേ എന്ന് അപേക്ഷിച്ചു.  എല്ലാവരും കൈ വിട്ടതെ ഉള്ളൂ. ആരെയും താഴ്ത്തി കെട്ടുന്നില്ല കുറ്റപ്പെടുത്തുന്നില്.ല പകരം ശ്രീ റോഷി അഗസ്റ്റിൻ സർന്റെ മഹത്വം ഞങ്ങൾക്ക് പറയണം .

അദ്ദേഹത്തിന്റ സ്ഥാനത്ത് വേറെ ആരു ആയിരുന്നെങ്കിലും ഞങ്ങൾക്ക് ഈ സൗഭാഗ്യം ലഭിക്കില്ല ഉറപ്പ്. ഇതിനെക്കാളും വലിയ പദവിയിൽ അദ്ദേഹം എത്തണം അതാണ്‌ എന്നേ പോലെ ഉള്ളവരുടെ പ്രാർത്ഥന.ശ്രീ റോഷി അഗസ്റ്റിൻ സർ നു പകരം പറയാൻ ഞങ്ങൾക്ക് വേറെ ആരും ഇല്ല വിഷമിക്കുന്ന, വേദന കൊണ്ട് നരകിക്കുന്നവരുടെ മനസ് കാണാൻ, സത്യത്തിന്റെ നേരെ കണ്ണ് തുറക്കാൻ അദ്ദേഹത്തിനെ സാധിച്ചുള്ളൂ. എന്നും എന്നും സാറിനും കുടുംബത്തിനും നന്മകൾ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു .

ഞങ്ങടെ കുടിവെള്ളം സ്വപ്നം അല്ലാതെ യാഥാർഥ്യം ആക്കി തന്നതിന് ഒരായിരം പ്രാവശ്യം ആ പാദങ്ങളിൽ തൊടുന്നു. കുടിവെള്ളത്തിന്റെ മഹത്വം എന്താണ് എന്ന് നന്നായി അറിഞ്ഞവരാണ് ഞങ്ങൾ അദ്ദേഹം ഞങ്ങൾക്ക് ജീവിതം ആണു തിരിച്ചു തന്നത്, irrigation മിനിസ്റ്റർ ഡിപ്പാർട്മെന്റ് റോഷി അഗസ്റ്റിൻ സാറിന്റെ സാരഥി അനൂപ് സർ ഈ വയ്യാത്ത ഞങ്ങളെ കയറ്റി അയക്കുന്ന വരെ ഞങ്ങടെ ഒപ്പം നിന്ന് സഹായിച്ചതിനും നന്ദി പിന്നെ സുജിത് സർ