Tuesday 19 March 2024 12:11 PM IST

ഒരു പൊറോട്ട 3 ചപ്പാത്തിക്ക് തുല്യം, പിസ കഴിച്ചാലുമുണ്ട് പ്രശ്നം, മയോണൈസും അപകടം: രാത്രി ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

Sruthy Sreekumar

Sub Editor, Manorama Arogyam

food43

എന്തു ഭക്ഷണമായാലും രാത്രിയിൽ അതിന്റെ അളവ് കൂടുതലാകരുത് എന്നാണ്. ഇന്ന് പലരും പ്രധാന ഭക്ഷണം രാത്രിയാണ് കഴിക്കുന്നത്. രാത്രി വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് വയറിൽ വിസറൽ ഫാറ്റ് കൂടാൻ ഇടയാക്കും. പുരുഷന്മാരിൽ കുടവയർ ഉണ്ടാകാനുള്ള പ്രധാന കാരണം രാത്രിയിൽ അമിത ഭക്ഷണമാണ്. എപ്പോഴും രാവിലെ നല്ല ഭക്ഷണം കഴിക്കണം. കാരണം ഒരു ദിവസം ആവശ്യമായ ഊർജം പ്രതാലിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ രാത്രി അമിത ഭക്ഷണം കഴിച്ചാൽ അതിൽ നിന്നുള്ള കാലറി എരിച്ചു കളയാനുള്ള പ്രവൃത്തികൾ രാത്രി െചയ്യുന്നില്ല. രാത്രിയിൽ ഒഴിവാക്കേണ്ട ചില വിഭവങ്ങൾ ഇതാ :

∙ ചോറ് : േചാറ് എന്നു പറയുന്നത് കാർബോഹൈഡ്രേറ്റ് ആണ്. ദിവസം ഒരു നേരം േചാറ് മതി. പക്ഷേ അതു രാത്രി ആകരുത്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ട്രൈ ഗ്ലിസറൈഡിന്റെ അളവ് കൂടാൻ ഇടയാകും. രാത്രി ചോറിനു പകരം ചപ്പാത്തിയോ േദാശയോ കഴിക്കാം. പക്ഷേ അതിന്റെയും അളവ് കൂടരുത്. മിക്സ്ഡ് വെജിറ്റബിൾ കറിയാണ് ചപ്പാത്തിയുെട കൂടെ കഴിക്കാൻ നല്ലത്. അതിന്റെ അളവ് കൂട്ടുകയും െചയ്യാം. ഒപ്പം സാലഡും കഴിക്കുക. സാലഡിലായാലും വെള്ളത്തിന്റെ അളവ് കൂടുതൽ അടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുത്തുക. ആസിഡിന്റെ അളവ് കൂടുതലുള്ളവ ഒഴിവാക്കാം. ഉദാഹരണത്തിന് തക്കാളി. രാത്രി തക്കാളിയുെട ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

∙ പഴങ്ങൾ : രാത്രി കഴിക്കാൻ പാടില്ലാത്ത ചില പഴങ്ങളുണ്ട്. ആസിഡ് പ്രകൃതമുള്ളവയാണ് ഒഴിവാക്കേണ്ടത്. രാത്രി എപ്പോഴും ആൽക്കലൈൻ പ്രകൃതമുള്ളവയാണ് നല്ലത്. ആസിഡ് അടങ്ങിയവ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.

∙ പാലും പാൽ ഉൽപന്നങ്ങളും : ഗ്യാസ്ട്രിക്സ് റിഫ്ലെക്സ് പെട്ടെന്നു ട്രിഗർ െചയ്യുന്ന ആഹാരപദാർഥങ്ങളാണ് പാലും പാൽ ഉൽപന്നങ്ങളും. രാത്രി ഇവ ഒഴിവാക്കുക. എന്നാൽ ഇളം ചൂടുള്ള പാലിലെ ട്രിപ്റ്റഫൈൻ തലച്ചോറിൽ സെറാടോണിൻ എന്ന രാസപദാർഥത്തെ ഉൽപാദിപ്പിക്കും. ഇതു സുഖനിദ്രയ്ക്കു സഹായിക്കും.

∙ മസാല : മസാല കൂടുതലടങ്ങിയത്, െപാരിച്ച വിഭവങ്ങൾ, കൂടുതൽ പ്രോട്ടീൻ എന്നിവ കഴിക്കരുത്. ഉദാഹരണത്തിനു പൊരിച്ച േകാഴിയും െപാരിച്ച മീനും ഒരുമിച്ച് രാത്രി കഴിക്കരുത്. ഈ വിഭവങ്ങളിൽ കാലറി വളരെ കൂടുതലാണ് മാത്രമല്ല ഇതിലെ എണ്ണയും മസാലയും മറ്റും ആമാശയത്തിൽ പ്രശ്നമുണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തും െചയ്യും.

∙ പാനീയങ്ങൾ : ശരീരത്തിന്റെ ഉന്മേഷത്തിനു ഗ്രീൻ ടീ വളരെ നല്ലതാണ്. എന്നാൽ വൈകുന്നേരം ആറ് മണിക്കു ശേഷം ഗ്രീൻ ടീ കുടിക്കരുത്. േകാഫിയിൽ അടങ്ങിയിരിക്കുന്ന കഫീനും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകമാണ്. ചായയിലും കുറച്ചളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്.

∙ പാലും പഴങ്ങളും േചരുമ്പോൾ – ഇന്ന് വളരെ വ്യാപകമായി എല്ലാവരും കുടിക്കുന്ന ഒന്നാണ് ഷാർജാ ഷേക്കും ഫലൂഡയും മറ്റും. ഇവയും രാത്രി ഭക്ഷണത്തിനു േയാജിച്ച വിഭവങ്ങളല്ല. ഷേക്കിൽ അടങ്ങിയിരിക്കുന്ന പാലും പഴങ്ങളും കൂടി ചേരുമ്പോൾ ദഹനത്തെ േദാഷകരമായി ബാധിക്കും.

∙ അമിത മധുരം – അമിത മധുരമുള്ള ഭക്ഷണപദാർഥങ്ങൾ രാത്രി ഒഴിവാക്കണം. ഇവ ഉറക്കത്തെ തടസ്സപ്പെടുത്തും. അതിമധുരം കഴിച്ചു കഴിഞ്ഞാൽ ആദ്യത്തെ രണ്ട് –മൂന്നു മണിക്കൂർ നമ്മൾ ഉറങ്ങും. അതുകഴിഞ്ഞാൽ ഉറക്കം വിട്ടെണീക്കും.

∙ ഫ്രൈഡ് ഫുഡ് : കഴിവതും രാത്രി പിസ്സ പോലുള്ള വിഭവങ്ങൾ കഴിക്കാതിരിക്കുക. കാരണം ഇവയിൽ െകാഴുപ്പിന്റെ അളവ് വളരെ കൂടുതലായിരിക്കും. രാത്രി ഇവ കഴിച്ചിട്ടു കിടക്കുന്നത് ശരീരഭാരം കൂടാൻ ഇടയാക്കും.

∙ േബക്കറി പലഹാരങ്ങൾ : കുക്കീസ് പോലുള്ളവ ബേക്കറി പലഹാരങ്ങളിൽ മൈദ, െകാഴുപ്പ്, പഞ്ചസാര എന്നിവയാണ് കൂടുതലും അടങ്ങിയിരിക്കുന്നത്. ഇവയെല്ലാം തന്നെ വൈകുന്നേരങ്ങളിൽ സ്നാക്കുകളായി അണ് ഉപയോഗിക്കുന്നത്. ഈ വിഭവങ്ങളെല്ലാം തന്നെ അനാരോഗ്യകരമാണ്. കാലറിയും കൂടുതലാണ്. പേസ്ട്രിയും ഒഴിവാക്കണം.

∙ ഫ്രൈഡ് ചിക്കനും കാർബണേറ്റഡ് പാനീയങ്ങളും : ഫ്രൈഡ് ചിക്കനും കാർബണേറ്റഡ് പാനീയങ്ങളും ഇന്ന് യൂത്തന്മാരുെട പ്രിയപ്പെട്ട കോമ്പിനേഷൻ ഭക്ഷണമാണ്. എന്നാൽ ഇവ ഒന്നിച്ചു കഴിക്കുന്നത് അപകടകരമാണ്. കാർബണേറ്റഡ് പാനീയങ്ങളിലൂെട കാർബൺഡൈഒാക്സൈഡാണ് നമ്മുെട ശരീരത്തിലേക്കെത്തുന്നത്. ഇതു ദഹനം വൈകാൻ കാരണമാകും. കൂടാതെ രണ്ട് വിഭവങ്ങളിലും െകാഴുപ്പിന്റെ അളവും വളരെ കൂടുതലാണ്. നെഞ്ചെരിച്ചിൽ േപാലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാം.

∙ പോപ്‌കോൺ : പോപ്‌കോണിൽ ഉപ്പിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതുെകാണ്ട് തന്നെ രാത്രി ഇവ ഒഴിവാക്കുന്നതാണ് നല്ലത്. മാത്രമല്ല നമ്മൾ വീട്ടിൽ ഉണ്ടാക്കാനായി വാങ്ങുന്ന റെഡിമേയ്ഡ് പായ്ക്കറ്റുകളിൽ എണ്ണയുെട അളവും കൂടുതലായിരിക്കും. പോപ്കോൺ തന്നെ പല ഫ്ലേവറുകളിലും ഇന്ന് ലഭ്യമാണ്. വെണ്ണ, കാരമൽ എന്നിവയുെട കോട്ടിങ് ഉള്ള പോപ്കോണിൽ കാലറി അളവ് കൂടുതലായിരിക്കും.

∙ പൊറോട്ട : ഒരു പൊറോട്ട എന്നാൽ മൂന്നു ചപ്പാത്തിക്കു തുല്യമാണ്. പൊറോട്ട കഴിച്ചുതുടങ്ങിയാൽ നമ്മൾ ഒരിക്കലും ഒന്നിൽ നിർത്തില്ല. രണ്ടോ മൂന്നോ ഒക്കെ കഴിക്കും. എണ്ണം കൂടുംതോറും കാലറി അളവും കൂടും. മാത്രമല്ല പൊറോട്ട ഉണ്ടാക്കുന്നത് മൈദ െകാണ്ടാണ്. നാരിന്റെ അംശം ഇല്ലാത്ത മൈദ ദഹിക്കാൻ പ്രയാസമാ ണ്.

∙ ഗുലാബ് ജാമൂൻ : ഏവരുെടയും പ്രിയപ്പെട്ട മധുരവിഭവമാണ് ഗുലാബ് ജാമൂൻ. വളരെ മൃദുവായ ഈ വിഭവം പഞ്ചസാര പാനിയും േചർത്താണ് കഴിക്കുന്നത്.രാത്രി അതിമധുരം കഴിച്ചാലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഗുലാബ് ജാമൂൻ കഴിച്ചാലും സംഭവിക്കും.

∙ ഉഴുന്ന് കലർന്ന ഭക്ഷണങ്ങൾ : ഉഴുന്ന് പ്രോട്ടീൻ ആണ്. ഉഴുന്ന് കലർന്ന േദാഷ രാത്രി കഴിക്കുന്നത് വലിയ േദാഷം ഉണ്ടാക്കാറില്ല. പക്ഷേ ഉഴുന്ന് കലർന്ന ഭക്ഷണം ചിലർക്കു ഗ്യാസ് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഉഴുന്ന് വട രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. ഒരു മീഡിയം അളവിലുള്ള ഉഴുന്ന് വടയിൽ 200– 220 കാലറി ഉണ്ടാകും.

∙ കാബേജ്, ഉള്ളി – കാബേജും ഉള്ളി ആേരാഗ്യകരമായ വിഭവങ്ങളായിട്ടാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും ചിലർക്കു ഇവ രാത്രി കഴിച്ചാൽ ഗ്യാസ്ട്രബിൾ ഉണ്ടാകാം. ഇവയിലെ ചില നാരുകൾ ദഹിക്കാൻ പ്രയാസമാണ്.

∙ മയോണൈസ് : ഇന്ന് ചിക്കൻ, റൊട്ടി, സാലഡ് എന്നിവയുെടയെല്ലാം കൂടെ മയോണൈസ് േചർക്കാറുണ്ട്. മുട്ട നന്നായി പതപ്പിച്ച്, എണ്ണ ഒഴിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. െകാഴുപ്പേറിയ വിഭവമാണ് ഇത്. അതിനാൽ ഇവ രാത്രി കഴിക്കുന്നത് കാലറി കൂടാൻ ഇടയാക്കും.

∙ ഡെസേർട്സ് : പല ഫ്ലേവറിലുള്ള ഐസ്ക്രീമുകൾ, ഫ്രൂട്ട് സാലഡിനൊപ്പം ഐസ്ക്രീം, കേക്കിനൊപ്പം ഐസ്ക്രീം, പുഡ്ഡിങ്ങുകൾ, പായസം എല്ലാം ഭക്ഷണശേഷമുള്ള െഡസേർട്ടുകളിൽ ഉൾപ്പെടും. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ ഇവ രാത്രി ഒഴിവാക്കുക തന്നെ വേണം.

∙ ബിരിയാണി : രണ്ട് കഷണം േകാഴിയിറച്ചി, ഒരു മുട്ട എന്നിവ ഉൾപ്പെടുന്ന ഒരു ബൗൾ ബിരിയാണിയിൽ ഏകദേശം 450–500 കാലറി വരെ ഉണ്ടാകും. േഹാട്ടലുകളിൽ വനസ്പതി േചർത്താണ് ബിരിയാണി സാധാരണയായി തയാറാക്കാറുള്ളത്. വനസ്പതി എന്നു പറയുന്നത് ട്രാൻസ്ഫാറ്റ് ആണ്. ഇത്രയും ഹെവിയായിട്ടുള്ള ബിരിയാണി രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.

∙ കപ്പ, ഉരുളക്കിഴങ്ങ് : കപ്പ, ഉരുളക്കിഴങ്ങ് േപാലുള്ള കിഴങ്ങ് വർഗങ്ങൾ രാത്രി ഒഴിവാക്കണം. അഥവാ കഴിച്ചാലും വളരെ കുറഞ്ഞ അളവിലേ പാടുളളൂ. ഇവയെല്ലാം ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും. ചക്കയും ഗ്യാസിനു കാരണമാകാം.

∙ മീനും ചിക്കനും : മീനിലും ചിക്കനിലും പ്രോട്ടീൻ ഉണ്ട്. രാത്രി രണ്ട് പ്രോട്ടീനുകൾ ഒരുമിച്ച് കഴിക്കരുത്.

 ബ്രെഡ്: മൈദ െകാണ്ടുള്ള ബ്രെഡ് രാത്രി ഭക്ഷണമാക്കാതിരിക്കുന്നതാണ് നല്ലത്. വല്ലപ്പോഴും കഴിക്കുന്നത് െകാണ്ട് േദാഷമില്ല. എന്നാൽ പച്ചക്കറികൾ നിറച്ച് സാൻവിജ് ആേരാഗ്യകരമാണ്. രാത്രി കഴിക്കുന്നത് െകാണ്ട് കുഴപ്പമില്ല.

∙ ഫ്രഞ്ച് ഫ്രൈസ് : ഉരുളക്കിഴങ്ങ് െകാണ്ടുള്ള വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. നല്ല അളവിൽ എണ്ണ ഉപയോഗിച്ചാണ് ഇവ തയാറാക്കുന്നത്. കാലറി വളരെ കൂടുയ ഒരു വിഭവമാണിത്. ഒരു പായ്ക്കറി ഫ്രഞ്ച് ഫ്രൈസിൽ 300 കാലറിയോളം വരും.

വിവരങ്ങൾക്ക് ക‍ടപ്പാട്

ഡോ. അനിതാ മോഹൻ

തിരുവനന്തപുരം

Tags:
  • Daily Life
  • Manorama Arogyam