ADVERTISEMENT

അമിതവണ്ണം എന്നതു വലിയൊരു വിഭാഗം ജനങ്ങളെയും ഇപ്പോൾ അലട്ടുന്ന ഒരു വിഷയമാണ്. കൃത്യമായ വ്യായാമം, ഭക്ഷണം എന്നിവയിലൂെട അമിതവണ്ണത്തെ പിടിച്ചുകെട്ടാൻ കഴിയുന്നതാണ്. അമിതവണ്ണത്തെ നിയന്ത്രിക്കാൻ നമ്മുെട തനതു ചികിത്സാ ശാഖയായ ആയുർവേദ ചില മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്. അവ എന്തെല്ലാമെന്നു നോക്കാം

‘ഹിതാഹാരം മിതായാസം ’ എന്ന ആയുർവേദതത്ത്വമാണ് നമ്മൾ എല്ലാവരും ശീലിക്കേണ്ടത്. കഴിക്കുന്ന ആഹാരം നമ്മുെട ശരീരത്തിനും കാലത്തിനും ദേശത്തിനും ഹിതമുള്ളവ ആയിരിക്കണം. മിതായാസം എന്നാൽ നമ്മുെട ശക്തിയുെട പകുതി മാത്രമേ വ്യായാമത്തിന് ഉപയോഗിക്കാവൂ എന്നാണ്. അധിക വ്യായാമം തടി കുറയ്ക്കുമെങ്കിലും മറ്റു പല രോഗങ്ങൾക്കും കാരണമായോക്കാം.

ADVERTISEMENT

വാതത്തെ ശമിപ്പിക്കുന്നതും കഫവും മേദസ്സും വർധിക്കാത്തതുമായ മുതിര, ചെറുപയർ, യവം തുടങ്ങിയവ ശീലിക്കാം. കഞ്ഞി കഴിക്കുന്നവർ കൊഴുപ്പു വാർത്തതിനു ശേഷം ചൂടുവെള്ളം ചേർത്തു കഞ്ഞി ആക്കി കുടിക്കാം. ബാർലി അരി ആണ് ഉത്തമം.

കരിങ്ങാലി കാതൽ, വേങ്ങ കാതൽ ഇട്ടു തിളപ്പിച്ച വെള്ളം നിത്യവും കുടിക്കാം.

ADVERTISEMENT

രൂക്ഷമായ ഔഷധങ്ങളും മറ്റും ഉപയോഗിച്ച് ശരീരത്തിൽ തിരുമ്മുക വഴി കൊഴുപ്പു കുറയുകയും ക്രമേണ വണ്ണം കുറയുകയും െചയ്യും. കുളിക്കുമ്പോൾ സോപ്പിനു പകരം ഇത്തരം പൊടികൾ ഉപയോഗിക്കുന്നതിനു ഗുണം ചെയ്യും. പൊടി തിരുമ്മുന്നതിനെ ഉദ്വർത്തനം എന്നാണ് പറയുന്നത്. ശരീരത്തിനു പ്രതിലോമമായി രൂക്ഷമായി ചൂർണങ്ങൾ ഉപയോഗിച്ചു തിരുമ്മുന്നു. ഒാരോ വ്യക്തിയുടെയും ശരീര അവസ്ഥ മനസ്സിലാക്കിയശേഷം മാത്രമാണ് ചൂർണം നിശ്ചയിക്കുന്നത്. കൊലകുലത്ഥാദി ചൂർണം. ത്രിഫലാദി ചൂർണം, ധാന്യചൂർണം എന്നിവ യുക്തിക്ക് അനുസരിച്ച് ഉപയോഗിക്കാം.

മേദോഹര ഔഷധങ്ങൾ ചേർത്ത് കഷായവസ്തി (എനിമ) െചയ്യുന്നത് ഏറെ ഗുണകരമാണ്.

ADVERTISEMENT

വണ്ണം കുറയ്ക്കാനായി ഉപയോഗിക്കുന്ന ചില ഔഷധങ്ങൾ ഇവയാണ് :
വരാദി/ വരാസനാദി കഷായം, വരണാദി കഷായം, പഞ്ചകോലകുലത്ഥാദി കഷായം, മേദോഹര ഗുൽഗ്ഗുലു, നവക ഗുൽഗ്ഗുലു, വിളങ്കാദി ചൂർണം. ഇവ വൈദ്യനിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

മുതിര,ചാമ, യവം, ചെറുപയർ, തൈരിന്റെ തെളിവെള്ളം, മോര്, ത്രിഫല, ചിറ്റമൃത്, കടുക്ക, മുത്തങ്ങ, ഗുൽഗുലു, വെളുത്തുള്ളി, കുടംപുളി, കന്മദം എന്നിവയുെട വിവിധ പ്രയോഗങ്ങൾ അമിതവണ്ണം കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്.

യവം, തൂവർച്ചിലയുപ്പ്, ചുക്ക്, വിഴാലരി, നെല്ലിക്ക സമം പൊടിച്ച് ശുദ്ധമായ തേൻ ഒരു ടീസ്പൂൺ ചേർത്തു ദിവസവും രാത്രി കഴിക്കുക. ശേഷം ചൂടുവെള്ളം കുടിക്കുക.

ദിവസവും ത്രിഫല കഷായം വച്ചു രാത്രി കഴിക്കുക.

കൃത്യമായ ഇടവേളകളിൽ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമം

ഒരിക്കൽ കഴിച്ച ഭക്ഷണം ദഹിച്ചു കഴിയാതെ വീണ്ടും വീണ്ടും ഭക്ഷണം കഴിക്കുന്ന ശീലം മാറ്റണം.

ഡോ. ഋഷികേഷ്
നാരായണീയം ആര്യ ആയുർവേദം
കോട്ടയം

ADVERTISEMENT