ADVERTISEMENT

തൊഴിലാളികളുെട ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജനറൽ മോട്ടോർസ് എന്ന അമേരിക്കൻ കമ്പനിയുെട നേതൃത്വത്തിൽ രൂപംകൊണ്ട ഡയറ്റാണു ജിഎം ഡയറ്റ്. അമേരിക്കയിലെ ഭക്ഷ്യസുരക്ഷാ ബോർഡായ യുഎസ് എഫ്ഡിഎയുെട (ഫൂഡ് ആന്റി ഡ്രഗ് അഡ്മിനിസ്ട്രേഷൻ) സഹായത്തോടെയാണ് ഈ ഡയറ്റ് രൂപീകരിച്ചത്. ജോൺസ് ഹോപ്കിൻസ് റിസർച് സെന്ററിലാണ് ഈ ഡയറ്റ് പരീക്ഷിച്ചത്.

തുടർച്ചയായി ഏഴു ദിവസം ജിഎം ഡയറ്റ് ചെയ്യണം. ഒാരോ ദിവസവും ചിട്ടപ്പെടുത്തിയ ഭക്ഷണം മാത്രമെ കഴിക്കാവൂ. നന്നായി വെള്ളം കുടിക്കുകയും വേണം. ഡയറ്റ് എടുക്കുന്ന ദിവസങ്ങളിൽ കഠിനമായ വ്യായാമങ്ങൾ െചയ്യരുത്. മധുരപലഹാരങ്ങൾ പൂർണമായി ഒഴിവാക്കണം. സോഡ, മദ്യം പോലുള്ള കാലറി കൂടിയ പാനീയങ്ങളും ഉപയോഗിക്കരുത്. ജിഎം ഡയറ്റിനുശേഷം ഒരാഴ്ചത്തേക്കു കാർബോഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീൻ കൂടിയ ഭക്ഷണമേ കഴിക്കാവൂ. ഇല്ലെങ്കിൽ നഷ്ടമായ ഭാരം എളുപ്പം തിരി കെ വരും.

ADVERTISEMENT

ഗുണങ്ങളും ദോഷങ്ങളും
ജിഎം ഡയറ്റിൽ കാലറിമൂല്യം കുറവും പോഷകമൂല്യം കൂടുതലുമാണ്. സാധാരണക്കാർക്കു പാലിക്കാൻ കഴിയുന്ന ഡയറ്റാണിത്. ഈ ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ടു ശരീരഭാരം കുറയ്ക്കാൻ എളുപ്പമാണ്. ശരീരം ശുദ്ധീകരിക്കാനും ഉത്തമമാണ്. വണ്ണം കൂട്ടുന്ന സംസ്കരിച്ച, കാലറി കൂടിയ ഭക്ഷണപദാർഥങ്ങൾ ഒന്നും തന്നെ ഈ ഡയറ്റിൽ ഉൾപ്പെടുന്നില്ല.

കൊഴുപ്പ്, വൈറ്റമിൻ ബി12 പോലുള്ള പോഷകങ്ങളുെട കുറവ് ഈ ഡയറ്റിൽ ഉണ്ട്. പേശികളുെട ഭാരം കുറയാൻ സാധ്യത ഉണ്ട്. ഡയറ്റ് നിർത്തിയാൽ കുറഞ്ഞ ഭാരം അതുപോലെ തിരികെ വരാം. തുടക്കക്കാർക്കു തലവേദന, ക്ഷീണം, വിശപ്പ് എന്നിവ ഉണ്ടാകാം. അമിതവണ്ണമുള്ളവർക്കു വലിയ ഗുണം ചെയ്യില്ല. അന്നജം ഉള്ളതുെകാണ്ട് ഇൻസുലിൻ പ്രതിരോധം കുറയുകയില്ല. പ്രമേഹരോഗികൾക്കും മരുന്നുകൾ കഴിക്കുന്നവർക്കും ഈ ഡയറ്റ് പിന്തുടരാൻ പ്രയാസമാണ്. ഇതു വൃക്കരോഗികൾ, പ്രമേഹരോഗികൾ എന്നിവർക്കു യോജിച്ചതല്ല. ഫാറ്റി ലിവർ, പിസിഒഡി എന്നീ അവസ്ഥകളിൽ ഈ ഡയറ്റ് ഗുണം ചെയ്യില്ല.

ADVERTISEMENT

ഈ ഡയറ്റ് എടുക്കുന്ന പ്രമേഹരോഗികൾ കാലറി കൂടുതലുള്ള ഏത്തപ്പഴം (നേന്ത്രപ്പഴം), ഉരുളക്കിഴങ്ങ് എന്നിവ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര കൂടാനിടയുണ്ട്. പഴവർഗങ്ങൾ കഴിയുന്നതും മുഴുവനായോ ജൂസായോ കഴിക്കാവുന്നതാണ്. പക്ഷേ അരിച്ചു കുടിക്കാൻ പാടില്ല. കൂട്ടത്തിൽ ചിയാസീഡ്സ്, എള്ള്, കസ്കസ് തുടങ്ങിയവ ചേർത്തു കുടിക്കാവുന്നതാണ്.

ചിക്കൻ / ബീഫ് / മട്ടൻ എന്നിവ പുഴുങ്ങിയോ ബേക്ക് ചെയ്തോ ഗ്രിൽ ചെയ്തോ കഴിക്കാം. കൂടെ പച്ചക്കറികളും ചേർക്കാം. പച്ചക്കറികൾ സൂപ്പ് രൂപത്തിൽ തയാറാക്കി കഴിക്കാം. കൂടാതെ ബേക്ക് ചെയ്തും ഗ്രിൽ ചെയ്തും കഴിക്കാവുന്നതാണ്.

ADVERTISEMENT

ഒാരോ ദിവസം ഇവ കഴിക്കാം
ജിഎം ഡയറ്റിൽ ഒാരോ ദിവസം ഒാരോ വിഭവമാണു കഴിക്കേണ്ടത്. ഇങ്ങനെ ഒരാഴ്ചത്തേയ്ക്കുള്ള ഡയറ്റ് ചിട്ടപ്പെടുത്താം.

ഒന്നാം ദിവസം : പഴങ്ങൾ മാത്രം കഴിക്കാം. ഏത്തപ്പഴം കഴിക്കാൻ പാടില്ല. തണ്ണിമത്തൻ, മസ്ക് മെലൻ, സ്ട്രോബെറി, ഒാറഞ്ച്, പൈനാപ്പിൾ, പിയർ, മുസംബി, പേരയ്ക്ക, ആപ്പിൾ, പപ്പായ, പീച്ച് എന്നിവ കഴിക്കാം. ഇടയ്ക്കു കരിക്കിൻവെള്ളം കുടിക്കാം. കൂടാതെ 10–12 ഗ്ലാസ് വെള്ളവും കുടിക്കണം.

രണ്ടാം ദിവസം : പച്ചക്കറികൾ മാത്രം കഴിക്കുക. ചോളം, ഗ്രീൻപീസ്, കാരറ്റ് എന്നിവ ഒഴിവാക്കാം. ഊർജം ലഭിക്കാനായി കിഴങ്ങുവർഗങ്ങൾ ഉപയോഗിക്കാം. ഇടനേരങ്ങളിൽ ഗ്രീൻടീ, മധുരം ചേർക്കാത്ത നാരങ്ങാവെള്ളം, കരിക്കിൻവെള്ളം എന്നിവയിലേതെങ്കിലും കുടിക്കാം. 12 ഗ്ലാസ് വരെ വെള്ളം കുടിക്കാം.

മൂന്നാം ദിവസം : പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക. ഏത്തപ്പഴം, കിഴങ്ങുവർഗങ്ങൾ എന്നിവ ഒഴിവാക്കുക. ചോളം, ഗ്രീൻപീസ്, കാരറ്റ്, മറ്റു പയർപരിപ്പു വർഗങ്ങൾ ഒഴിവാക്കുക. പച്ചക്കറികൾ വേവിച്ചു കഴിക്കാം. ഇടനേരങ്ങളിൽ കരിക്കിൻവെള്ളം, മധുരം ചേർക്കാത്ത ഒാറഞ്ച് ജൂസ്, നാരങ്ങാവെള്ളം എന്നിവയിലേതെങ്കിലും ഒരു ഗ്ലാസ് കുടിക്കാം. വെള്ളം ധാരാളം കുടിക്കുക.

നാലാം ദിവസം : ഏത്തപ്പഴവും കൊഴുപ്പു നീക്കിയ പാലും മാത്രം ഉപയോഗിക്കുക. എട്ടു മുതൽ പത്ത് ഏത്തപ്പഴം വരെ കഴിക്കാം. രണ്ടു മുതൽ നാലു ഗ്ലാസ് പാലും. ജൂസുകൾ ഒന്നും ഉപയോഗിക്കരുത്. 10–12 ഗ്ലാസ് വെള്ളം കുടിക്കണം.

അഞ്ചാം ദിവസം : ആറു തക്കാളിയും 250 ഗ്രാം കോഴിയിറച്ചിയും കഴിക്കാം. അല്ലെങ്കിൽ ഒരു കപ്പ് തവിടോടു കൂടിയ ചോറും തക്കാളിയും. 12– 15 ഗ്ലാസ് വരെ വെള്ളം കുടിക്കണം.

ആറാംദിവസം :  കോഴിയിറച്ചിയോ ബീഫോ മീനോ കഴിക്കാം. ഒപ്പം ധാരാളം പച്ചക്കറികളും. ഉരുളക്കിഴങ്ങ് ഒഴിവാക്കണം. സസ്യാഹാരം കഴിക്കുന്നവർക്കു മാംസത്തിനു പകരം തവിടോടു കൂടിയ അരി ഉപയോഗിക്കാം. 8–12 ഗ്ലാസ് വെള്ളം കുടിക്കണം.

ഏഴാം ദിവസം : തവിടോടു കൂടിയ അരി കൊണ്ടുള്ള ചോറ്, പച്ചക്കറികൾ, ജൂസുകൾ എന്നിവ കഴിക്കാം. 10–12 ഗ്ലാസ് വെള്ളം കുടിക്കണം.

ഡോ. ലളിത അപ്പുക്കുട്ടൻ
ഹോളിസ്റ്റിക് ഡോക്ടർ ആൻഡ് ലൈഫ്സ്ൈറ്റൽ എക്സ്പർട്ട്
തിരുവനന്തപുരം

ADVERTISEMENT