Saturday 30 July 2022 03:41 PM IST

‘എന്തു കഴിച്ചാലും വണ്ണം വയ്ക്കാത്ത ശരീരമാണ്, അതുകൊണ്ട് ഞാൻ ഹാപ്പി!’ അദിതിയുടെ സൗന്ദര്യ രഹസ്യം

Sruthy Sreekumar

Sub Editor, Manorama Arogyam

ar
ചിത്രങ്ങൾ; ശ്യാം ബാബു

അലമാര എന്ന സിനിമ മലയാളത്തിനു സമ്മാനിച്ച നായികയാണ് അദിതി രവി. സ്വന്തം ജീവിതത്തിലെ പൊസിറ്റിവിറ്റി ചുറ്റുമുള്ളവരിലേക്കു പകർന്നുനൽകുന്ന െപൺകുട്ടി. മലയാളസിനിമയിലെ ക്യൂട്ടി ബ്യൂട്ടി ആയി അദിതി രവി സൗന്ദര്യ– ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവയ്ക്കുന്നു

∙ അദിതിയുടെ ബ്യൂട്ടി സീക്രട്ട്

പ്രത്യേകിച്ച് സീക്രട്ട് ഒന്നുമില്ല. പാർലറിൽ േപായാൽ ത്രെഡിങ്ങും മുടിക്കുള്ള ട്രീറ്റ്മെന്റുകളും ചെയ്യും. മുടിയിൽ കൃത്യമായ ഇടവേളകളിൽ ഹോട്ട് ഒായിൽ മസാജും സ്പായും െചയ്യാറുണ്ട്. ഫേഷ്യൽ, ബ്ലീച്ചിങ് ഒന്നും െചയ്യാറില്ല. അതെല്ലാം ത്വക്കിനു നന്നല്ല.. ഷൂട്ടിങ്ങിനിടെ െവയിൽ െകാണ്ട് കരുവാളിച്ചാൽ ൈതര് പുരട്ടും.

ar-1

∙ സ്ക്രീനിൽ കുറച്ചുകൂടി വണ്ണം തോന്നിക്കും

പലരും പറയാറുണ്ട് സ്ക്രീനിൽ കാണുന്നതിനെക്കാൾ മെലിഞ്ഞിട്ടാണ് നേരിൽ കാണുമ്പോൾ എന്ന്. ശരിക്കും എനിക്കു െപാക്കത്തിനനുസരിച്ചുള്ള ശരീരഭാരമുണ്ട്. ശരീരം ഒന്നു േടാൺ െചയ്യാനും ഫിറ്റ് ആകാനും വേണ്ടി കുറച്ചുകാലം മുൻപ് ജിമ്മിൽ േപായി. തിരക്കുകൾ കൂടിയപ്പോൾ അതു നിന്നു. ഇപ്പോൾ െകാച്ചിയിൽ താമസിക്കുന്ന ഫ്ലാറ്റിൽ ജിം ഉണ്ട്. അവിെട പോയി സൈക്ലിങ്ങ്, വയറുകുറയ്ക്കാനുള്ള വ്യായാമം എന്നിവ െചയ്യും. പിന്നെ സിനിമയ്ക്കു വേണ്ടി നീന്തൽ പഠിച്ചു. അതും വ്യായാമമാണല്ലോ...

∙ ചോറ് എന്റെ ഫേവറേറ്റ്

ചോറ് എനിക്കു ഭയങ്കര ഇഷ്ടമാണ്. സാമ്പാർ ആണ് ഏറ്റവും ഇഷ്ടമുള്ള കറി. േചാറും സാമ്പാറും മീൻ െപാരിച്ചതും ആണ് എന്റെ ഫേവറേറ്റ് കോമ്പിനേഷൻ. ശരീരഭാരം കൂട്ടാനായുള്ള ഡയറ്റൊക്കെ നോക്കിയിരുന്നു. കുറച്ചു ദിവസം കൃത്യമായി പാലിക്കും. ഷൂട്ടിങ്ങിനിെട ബ്രേക്ക് വരും. അതോടെ തീർന്നു. എന്തു കഴിച്ചാലും വണ്ണം വയ്ക്കാത്ത ശരീരമാണ് എന്റേത്. അതു െകാണ്ട് ഞാൻ ഹാപ്പി.

ar2

∙ ഡാൻസിനോട് ഇഷ്ടം

െചറുപ്പത്തിലെ ഭരതനാട്യം പഠിച്ചിട്ടുണ്ട്. പക്ഷെ മൂന്നു വർഷത്തോളമേ അഭ്യസിച്ചുള്ളൂ. േകാളജിൽ വന്നശേഷമാണ് േസ്റ്റജിൽ കയറി ഡാൻസ് കളിക്കാനൊക്കെ തുടങ്ങിയത്.

∙ എന്റെ മൂഡ് ബസ്റ്റർ

മൂഡ് ഒാഫ് ആണെങ്കിൽ മുറിയിൽ കയറി ഒറ്റയ്ക്കിരിക്കാനാ ഇഷ്ടം. അതോെട ഞാൻ റിഫ്രഷ് ആകും. മൂഡ്ഒാഫ് മാറ്റാൻ യാത്ര െചയ്യും. േചട്ടൻ രാകേഷിന്റെ പുറകെ നടന്ന് എന്നെ എവിെടയെങ്കിലും െകാണ്ടു േപാ എന്നു പറഞ്ഞു ശല്യപ്പെടുത്തും. അവൻ എന്നെ പുറത്തുെകാണ്ടുേപാകും.

ar-4
Tags:
  • Celebrity Fitness