ADVERTISEMENT

ഇരുമ്പ് വളരെയധികം പോഷകമൂല്യം അടങ്ങിയിട്ടുള്ള ഒരു ധാതുലവണം ആണെങ്കിലും 1.6 ബില്യണിലധികം ആളുകളെ ബാധിക്കുന്ന ലോകത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടതും തടയാവുന്നതുമായ പോഷകാഹാരക്കുറവാണ് ഇരുമ്പിന്റെ കുറവ്. ഇരുമ്പ് ക്ഷാമത്തിനാൽ ജനങ്ങൾ അനീമിക് ആകുന്നു. ഈ അവസ്ഥ സ്ത്രീകളിലാണു കൂടുതൽ കണ്ടു വരുന്നത്. ലോക ആരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് ഹീമോഗ്ലോബിൻ (Hb) അളവ് പുരുഷന്മാരിൽ 13 g/dl ഉം, സ്ത്രീകളിൽ 12 g/dl ഉം ആണ്.

ഇന്ത്യയിൽ അനീമിയയുടെ വ്യാപനം

ADVERTISEMENT

ഭാരതത്തിലെ അവസ്ഥ നോക്കിയാൽ 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഏകദേശം 53 ശതമാനത്തിൽ കൂടുതൽ അനീമിയ സ്വാധീനം ചെലുത്തി കഴിഞ്ഞു. അതായത് ഈ പ്രായനിരക്കിലുള്ള ഓരോ രണ്ടു സ്ത്രീകളിലും ഒരാൾ ദുരിതമനുഭവിക്കുന്നു. ആർത്തവം, അമിത രക്തസ്രാവം, ഗർഭം ധരിക്കൽ, സസ്യഭുക്കായി കഴിയുക, പ്രായം മുതലായവയാണ് സ്ത്രീകളിലെ അനീമിയയുടെ പൊതുവായ ഘടകങ്ങൾ.

സാമ്പത്തിക വളർച്ചയ്ക്കോ, പുരോഗതിക്കോ ഇന്ത്യൻ സ്ത്രീകളിലെ ഇരുമ്പിന്റെ അഭാവം മൂലം ഉണ്ടാകുന്ന അനീമിയയ്ക്ക് കാര്യമായ കുറവു കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. വാസ്തവത്തിൽ 2005-16 കാലയളവിൽ അനീമിയ ബാധിച്ചവരുടെ എണ്ണം, മാനവ വികസന സൂചികയിൽ (Human Development Index) ഒന്നാമതായുള്ള, കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ വർദ്ധിച്ചതായി കാണുന്നുണ്ട്. ഇരുമ്പ് കുറവുള്ള അനീമിയ കൊണ്ടുള്ള നഷ്ടം ഏകദേശം 1.2% ജി.ഡി.പി (Gross Domestic Product) ആണെന്ന് കണക്കാക്കപ്പെടുന്നു .കൂടാതെ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 21 എണ്ണത്തിലും അനീമിയ കൂടുന്നതായി പഠനം വെളിപ്പെടുത്തി.

ADVERTISEMENT

ആരോഗ്യത്തിന്റെ തകർച്ച

Copy of CC: Anemia is a silent pandemic Anemia is more serious than Diabetes + Heart disease + Asthma, combined Indian women the most affected; 1 in 2 women suffers 53% of Indian woman between 15-49 yrs suffers 50% of expectant mothers - 79

കൗമാരക്കാരയ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമാണ് ഈ അവസ്ഥയുടെ ഏറ്റവും വലിയ ഭീഷണി. അവർ കൂടുതലായി അനീമിയക്ക് അടിമകളാകുന്നു, ജീവിതത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം ബാധിക്കപ്പെടുന്നു. ക്ഷീണം, ശ്വാസതടസ്സം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, നഖത്തിലും ത്വക്കിലും വിളർച്ച, അഗാധമായ ഹൃദയസ്പന്ദനം, വൃത്തിഹീനമായ അഴുക്കും, കളിമണ്ണും കഴിക്കാനുള്ള ആഗ്രഹം, കയ്യും കാലും തണുക്കുക, വിണ്ടു കീറുന്ന നഖങ്ങൾ, തലമുടി കൊഴിച്ചിൽ തുടങ്ങിയവ സാധാരണ ലക്ഷണങ്ങളാണ്.

ADVERTISEMENT

ഇതിന്റെ പ്രധാന കാരണം ഇരുമ്പ് കുറവായ ആഹാരം കഴിക്കുന്നതും, ഭക്ഷണത്തിൽ നിന്നും കുറഞ്ഞ അളവിൽ ഇരുമ്പ് ആഗിരണം ചെയ്യപ്പെടുന്നതും ആണ്. 5- 12% സമ്പുഷ്ട സസ്യാഹാരം വഴിയും 14 - 18% സസ്യേതര ആഹാരം വഴിയും ഇരുമ്പ് ലവണങ്ങൾ നമ്മുടെ ശരീരത്തിനു ലഭ്യമാകുന്നു. ചില പയറുവർഗങ്ങൾ, ചായ, കാപ്പി, ക്ഷീരോല്പന്നങ്ങളിൽ നിന്നുള്ള കാൽസ്യം എന്നിവ ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്ന പ്രക്രിയയെ ഒരു പരിധിവരെ തടയുന്നു.

സാധാരണ ഇരുമ്പ് സപ്ലിമെന്റുകളുടെ വെല്ലുവിളികൾ

ഈ വൈകല്യങ്ങൾ തരണം ചെയ്യാൻ ഇരുമ്പിന്റെ സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്. പക്ഷേ തുടർച്ചയായി കഴിക്കാൻ അധികം ജനങ്ങൾക്ക് കഴിയാതെ വരുന്നു. ഇതിന്റെ കാരണം ചില പാർശ്വഫലങ്ങൾ വരുന്നതാണ്. ഉദാഹരണമായി തലകറക്കം, ഓക്കാനം, ഛർദ്ദി, ഇരുമ്പിന്റെ സ്വാദ്, പല്ലുകളിലെ കറ, നെഞ്ചെരിച്ചിൽ, ആമാശയ അസ്വസ്ഥത, വയറിളക്കം, മലബന്ധം തുടങ്ങിയവ. വിപണിയിൽ ലഭിക്കുന്ന പല ഉൽപ്പന്നങ്ങളിലും ഇരുമ്പിന്റെ രുചിയും മണവും മറയ്ക്കാൻ വലിയ അളവിൽ എക്സിപിയൻറുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല പാർശ്വഫലങ്ങളുടെ യഥാർഥ പ്രശ്നത്തിനുള്ള ഉത്തരം ഉപഭോക്താവിനു ലഭിച്ചിട്ടുമില്ല .

അയൺമേറ്റ്: ഒരു നവീന പരിഹാരം

പാർശ്വഫലങ്ങളില്ലാതെ, പരമ്പരാഗത ഇരുമ്പിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ സഹായിക്കുന്നതാണ് നൂതന ഉൽപ്പന്നമായ ‘അയൺമേറ്റ്’. ലോകത്തിലെ ആദ്യത്തെ പ്രതിമാസ പൗഡർ പാക്ക്! പൊടി രൂപത്തിലുള്ള അയൺമേറ്റ് അതുപോലെ തന്നെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ, പാലിലോ ജ്യൂസിലോ മറ്റു പാനീയങ്ങളിലോ കലർത്തിയും, സാലഡിലോ, സൂപ്പിലോ വിതറിയും, ഐസ്ക്രീമിലും, ഡസേർട്ടിലും ചേർത്തും യഥേഷ്ടം കഴിക്കാം. ദിവസവും കഴിക്കേണ്ട അളവ് വളരെ ചെറുതാണ് . ഒരു നുള്ള് അയൺമേറ്റ് ചേർക്കുമ്പോൾ ഭക്ഷണത്തിന്റെയോ പാനീയങ്ങളുടെ രുചിയിലോ മാറ്റം വരുന്നില്ല .നേരിട്ട് രുചിച്ചാൽ നനുത്ത മധുരം അനുഭവപ്പെടും. അയൺമേറ്റ് രാജ്യാന്തര സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്തതും, പ്രധാന ചേരുവ ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്യുന്നു.

ഇന്ത്യക്കാരിൽ 90 ദിവസം ഒരു നേരം തുടർച്ചയായി ഉപയോഗിച്ച പഠനത്തിൽ ഹീമോഗ്ലോബിൻ അളവ് 50% വർദ്ധിച്ചതായി തെളിയിക്കുന്നു. ഈ പഠനം ഒരു പിയർ റിവ്യൂ_ (reviewed) ഇൻറർനാഷനൽ ക്ലിനിക്കൽ ജേണലിൽ പ്രസിദ്ധീകരണത്തിലാണ്.

പുതിയ ഭാവി

പരമ്പരാഗത ഇരുമ്പു ഉൽപ്പന്നങ്ങളുടെ പോരായ്മകൾ ഇല്ലാതെ ഇരുമ്പിന്റെ അഭാവവും അനീമിയയും മറികടക്കാൻ ഈ പുതിയ കണ്ടു പിടുത്തം, അയൺമേറ്റ് ഉപഭോക്താവിനു സഹായകമാകും. ഒന്നിലധികം രീതികളിൽ ഉപയോഗിക്കാനുള്ള സൗകര്യം പ്രദാനം ചെയ്യുന്ന ഒരേയൊരു അയൺ ഉൽപന്നമാണ് അയൺ മേറ്റ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആയി അയൺ മേറ്റ് പുറത്തിറക്കിയതിന് (25.11.24) ശേഷം വിവിധ ഉപഭോക്തൃ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അയൺമേറ്റിന്റെ പല വകഭേദങ്ങൾ ഉൾക്കൊള്ളുന്ന ഒരു ശ്രേണി തന്നെ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി (Vi Parintha) പദ്ധതിയിടുന്നു.

ADVERTISEMENT