പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. വീടിനു പിന്നിലെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ശ്രീപാർവതി മനോവിഷമത്തിലായിരുന്നെന്നും ഇതിനെ തുടർന്നാണോ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായും അയൽവാസി പറഞ്ഞു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇതിനുശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)