ADVERTISEMENT

മധുര മുള്ളങ്കി എന്നും േപരുള്ള ടർനിപ് ശീതകാലവിളയാണ്. തായ്‌വേരുകളും ഇലകളുമാണു പാചകത്തിന് ഉപയോഗിക്കാറ്.

∙ ആറു മണിക്കൂർ എങ്കിലും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന ഇടമാണ് ഉത്തമം. ഇലകൾക്കു വേണ്ടിയാണു വളർത്തുന്നതെങ്കിൽ ഭാഗികമായ തണലിൽ വളർത്താം. വീട്ടാവശ്യത്തിനു മഴമറയ്ക്കുള്ളിൽ ചട്ടികളിലാക്കി വളർത്തുന്നതാണു നല്ലത്. താഴ്ന്ന പ്രദേശങ്ങളിൽ സെപ്റ്റംബർ മുതൽ ഡിസംബർ വരെയും ഉയർന്ന പ്രദേശങ്ങളിൽ മാർച്ച് മുതൽ മേയ് വരെയുമാണു നടീൽ സമയം.

ADVERTISEMENT

∙ ജൈവസമ്പുഷ്ടമായ പശിമരാശി മണ്ണാണു വളർച്ചയ്ക്കു നല്ലത്. നീർവാർച്ച പ്രധാനമാണ്. ഉറച്ചതോ കൂടുതൽ ഇളക്കമുള്ളതോ ആയ മണ്ണിൽ ഉണ്ടാകുന്ന ടർനിപ്പിനു കട്ടി കൂടും. മണ്ണിൽ എപ്പോഴും ഈർപ്പം വേണം. വെള്ളക്കെട്ട് പാടില്ല. സ്യൂഡോമോണാസ് ചേർത്ത പോട്ടിങ് മിശ്രിതത്തിൽ വിത്തുകൾ നേരിട്ടു പാകണം. പത്തു ദിവസത്തിനുള്ളിൽ കിളിർക്കും. തൈകൾ പറിച്ചു നട്ടാൽ പത്തു ദിവസം തണൽ നൽകണം. 45 x 10 സെ. മീ. അകലത്തിലാണു നടേണ്ടത്.

∙മാസത്തിലൊരിക്കൽ ട്രൈക്കോഡെർമ സമ്പുഷ്ടചാണകവും എല്ലുപൊടിയും മണ്ണിര കംപോസ്റ്റും നൽകണം. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തു രണ്ടാഴ്ചയിലൊരിക്കൽ തളിക്കുക. രോഗങ്ങളകലും. വേപ്പെണ്ണ സോപ്പ് വെളുത്തുള്ളി മിശ്രിതം കീടങ്ങളെ അകറ്റും.

ADVERTISEMENT

∙ ചെടിയും മണ്ണും നന്നായി നനച്ചശേഷം ടർനിപ് പിഴുതെടുക്കുക. ചുറ്റുമുള്ള മണ്ണ് ഇളക്കി നൽകണം. ഉയർന്ന പ്രദേശങ്ങളിൽ 60 ദിവസത്തോളമെത്തുമ്പോഴും താഴ്ന്ന പ്രദേശങ്ങളിൽ 75–90 ദിവസമെത്തുമ്പോഴും വിളവെടുക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

ADVERTISEMENT

റോസ്മേരി ജോയ്സ്
മുൻ ഡെപ്യൂട്ടി ഡയറക്ടർ,
കൃഷി വകുപ്പ്, എറണാകുളം

ADVERTISEMENT