പൂച്ചകളിലെ പ്രമേഹത്തിനുള്ള കാരണവും ചികിത്സയും
വിദേശ രാജ്യങ്ങളിൽ പൂച്ചകൾ ഏറ്റവും കൂടുതൽ വെറ്ററിനറി ആശുപത്രികളിൽ അഡ്മിറ്റ് ആകുന്ന കാരണങ്ങളിൽ ഒന്നാണു പ്രമേഹം കൊണ്ടുണ്ടാകുന്ന ഡയബറ്റിക്ക് കീറ്റോ അസിഡോസിസ് (Diabetic Ketoacidosis) പോലെയുള്ള രോഗാവസ്ഥകൾ.
നമ്മുടെ നാട്ടിലെ നാടൻ പൂച്ചകളിൽ ഈ രോഗം വർഷങ്ങളായി കാണപ്പെട്ടിരുന്നില്ല. എന്നാൽ വിദേശ ജനുസ്സുകളിൽ പെട്ട പൂച്ചകളും അവയ്ക്കുള്ള പാക്കറ്റ് ഫൂഡും ഇവിടെ സുലഭമായതോടെ പ്രമേഹ രോഗികളായ പൂച്ചകളുടെ എണ്ണവും നമ്മുടെ നാട്ടിൽ കൂടിത്തുടങ്ങി.
∙ മധ്യവയസ്കരായ പൂച്ചകളിലാണ് ഇവ കാണപ്പെടാറ്. കുറേയധികം ദാഹം കാണിക്കുന്ന, കൂടുതൽ തവണ മൂത്രമൊഴിക്കുന്ന, നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരത്തിൽ പിടിക്കാത്ത, ഏകദേശം അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള പൂച്ചകളിൽ ഡയബറ്റിക്സ് രോഗം സംശയിക്കാം.
∙ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നതാണു രോഗത്തിന് ആധാരം.
∙ ഇതു മൂലം ഉണ്ടാകുന്ന മറ്റനേകം സങ്കീർണതകൾ ഉണ്ട്. പൂച്ചക്കളുടെ കണ്ണിൽ തിമിരം ബാധിക്കുക, മൂത്രത്തിൽ കൂടെക്കൂടെ അണുബാധയുണ്ടാകുക, മുടന്തുക എന്നിങ്ങനെ ഡയബറ്റിസിന്റെ ലക്ഷണങ്ങൾ പലതാണ്.
∙ തുടക്കത്തിൽ രോഗം സ്ഥിരീകരിച്ചാൽ Bexagliflozin എന്ന ഗുളിക കൊണ്ടും പ്രമേഹം രൂക്ഷമായ അവസ്ഥയിലാണു കണ്ടെത്തുന്നതെങ്കിൽ ഇൻസുലിൻ ഇൻജക്‌ഷൻ കൊണ്ടുമാണു രോഗം ചികിത്സിക്കുന്നത്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ.അബ്ദുൾ ലത്തീഫ് .കെ
എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ
വെറ്ററിനറി സർജൻ