ചേട്ടനെ പഠിപ്പിച്ച് കോളജ് അധ്യാപകനാക്കാൻ സ്വന്തം പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്കു പോയ അനിയനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ചേട്ടന് പഠനത്തിനോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞു സ്വന്തം പഠനം നിർത്തി കൂലിപ്പണിക്ക് പോയി ചേട്ടനെ പഠിപ്പിച്ച അനിയനെ ഹൃദയത്തോടു ചേർത്തു നിർത്തുകയാണ് ഏവരും.
കൊല്ലം പത്തനാപുരം സ്വദേശികളായ അഫ്സാരിസും സഫ്സാരിസുമാണിവർ. വീട്ടു ചിലവുകൾക്കും പഠനത്തിന്റെ ആവശ്യത്തിനുമുള്ള പണം കൂലിപ്പണിയെടുത്താണ് സഫ്സാരിസ് കണ്ടെത്തിയത്. ഒന്നിന്റെയും ബുദ്ധിമുട്ടുകൾ ചേട്ടൻ അഫ്സാരിസിനെ അറിയിച്ചില്ല. ശ്രദ്ധയോടെ പഠിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു. ഒടുവിൽ അഫ്സാരിസ് പഠിച്ചു ജെആർഎഫ് എടുത്തു. കോളേജ് അധ്യാപകനായി. അനിയൻ ഇല്ലെങ്കിൽ താൻ ഇല്ലെന്നാണ് അഫ്സാരിസ് പറയുന്നത്.
സോഷ്യൽ ലോകത്ത് സഫ്സാരിസാണ് ഇപ്പോൾ താരം.