ADVERTISEMENT

വിവാഹം,ഭർത്താവുമൊത്തുള്ള സുന്ദരമായ ഒരു ജീവിതം ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞു അവളുടെ ഭർത്താവുമൊത്തു അയാളുടെ വീട്ടിലേക്ക് വന്നു കയറുന്നത് ഏറെ പ്രതീക്ഷകളോട് കൂടിയാണ്,അത് പലപ്പോഴും തകരുന്നത് ഭർത്താവിന്റെ പെങ്ങളുടെ അല്ലെങ്കിൽ അയാളുടെ അമ്മയുടെ അനാവശ്യമായ ഇടപെടലുകൾ കൊണ്ടാണ്. നോക്കു നിങ്ങളുടെ സഹോദരൻ വിവാഹ ശേഷം നിങ്ങളുടെ സഹോദരൻ മാത്രമല്ല ഒരു ഭർത്താവ് കൂടിയാണ്, അയാളും ഭാര്യയുമായി പലവിധ പ്രശ്നങ്ങളും കാണും അതിലൊന്നും പോയി അനാവശ്യമായി നിങ്ങൾ തലയിടാതെയിരിക്കുക.

നിങ്ങൾക്ക് കല്യാണം കഴിച്ചു ഒരു കുടുംബം ഉണ്ട്, ഭർത്താവുണ്ട് തത്കാലം നിങ്ങൾക്ക് വല്ല ആവശ്യങ്ങളും ഉണ്ടെങ്കിൽ ഏതു നേരവും ആങ്ങളയെ പോയി ബുദ്ധിമുട്ടിക്കാൻ നിക്കാതെ നിങ്ങടെ ഭർത്താവിനോട് പോയി പറയുക,അല്ലെങ്കിൽ വല്ല ജോലിക്കും പോയി സ്വയം ആവശ്യങ്ങൾ നിറവേറ്റുക.

ADVERTISEMENT

അല്ലാതെ സഹോദരന്റെ വിവാഹ ശേഷവും അത് വേണം ഇതുവേണം എന്നൊക്കെ പറഞ്ഞോണ്ട് അയാളുടെ വീടിന്റെ തിണ്ണ നിരങ്ങാൻ നിക്കരുത്.വല്ലപ്പോഴും നിങ്ങളുടെ വീട്ടിൽ പോയി സഹോദരൻ അയാളുടെ ഇഷ്ടപ്രകാരം എന്തെങ്കിലും സന്തോഷത്തോടെ മേടിച്ചു നൽകുന്നത് നിങ്ങൾ സ്നേഹത്തോടെ സ്വീകരിക്കുന്നത് പോലെയല്ല ഏതു നേരവും നിങ്ങളുടെ ഡിമാന്റുകൾ പറഞ്ഞയാളെ ബുദ്ധിമുട്ടിക്കുന്നത്.നിങ്ങൾ അയാളുടെ പെങ്ങൾ ആയത് കൊണ്ട് പലപ്പോഴും അയാൾ നിങ്ങളെ സഹിക്കും പക്ഷെ അയാളുടെ ഭാര്യക്ക് അത് കഴിഞ്ഞെന്ന് വരില്ല.

വിദേശത്തു ജോലി ചെയ്യുന്ന ഭർത്താവുള്ള സ്ത്രീകളാണ് മിക്കവാറും സഹോദരനെ പിഴിയാൻ മുന്നിട്ട് നിൽക്കുന്നത്. കൊച്ചിന്റെ നൂലുകെട്ട്, വീടുപണി, സ്കൂളിലെ അഡ്മിഷൻ, കറന്റ് കാശ് തുടങ്ങി വീട്ടിലെ കാര്യങ്ങൾ മുഴുവൻ സഹോദരനെ ഊറ്റി ചെയ്യിക്കുന്ന സ്ത്രീകളുണ്ട്. പെങ്ങളെ സഹായിക്കാൻ ലോൺ എടുത്ത ശേഷം അതടയ്ക്കാൻ പാടുപെടുന്ന ഒരുപാട് ആണുങ്ങളുണ്ട്. ഈ സ്ത്രീകൾ ഇവരുടെ ഭർത്താവ് അയക്കുന്ന കാശ് ആഭരണം വാങ്ങാനും, ആഡംബരം നയിക്കാനും ഒക്കെ ചിലവിടും, പാപ്പരാകുന്നതൊ അവരുടെ ആങ്ങളമാരും.

ADVERTISEMENT

പെങ്ങന്മാരെ നിങ്ങളുടെ സഹോദരന് ഒരു ഭാര്യയുണ്ട്, കുട്ടിയുണ്ട്, കുടുംബമുണ്ട് അയാൾക്കും ചിലവുണ്ട് എന്ന് ഓർക്കേണ്ടത് നിങ്ങളാണ്. നിങ്ങളിങ്ങനെ അയാളെ ഊറ്റിക്കൊണ്ടിരുന്നാൽ അയാളുടെ കുടുംബം നോക്കാൻ അയാൾ എന്ത് ചെയ്യും? പെങ്ങൾക്ക് സഹോദരൻ സഹായം ചെയ്യുന്നതൊക്കെ നല്ലത് തന്നെ,പക്ഷേ അതിന് ഒരളവുണ്ട്.അതിരു കടക്കുമ്പോൾ അത് അയാളുടെ നാശത്തിന് വഴിയൊരുക്കും.

സന്തോഷമായി കഴിയുന്ന സഹോദരന്റെ കുടുംബത്തിൽ വിള്ളൽ വീഴ്ത്തി ഓരോന്നോരോന്നായി തട്ടിയെടുത്ത ശേഷം വന്നു കയറിയ പെണ്ണിന്റെ ജീവിതം കൂടി നിങ്ങൾ കുളം തോണ്ടരുത്, അഥവാ പെങ്ങൾ പാസം ഓവർ ആയ നിങ്ങടെ സഹോദരനെ നിങ്ങക്ക് പൊതിഞ്ഞു കെട്ടി കൊണ്ട് നടക്കാൻ ആണ് ഉദ്ദേശമെങ്കിൽ അയാൾക്ക് വരുന്ന വിവാഹാലോചനയൊക്കെ നിങ്ങളങ്ങ് മുടക്കി കളയുക,സഹോദരന്റെ ജീവിതം നല്ലോണം കുളം തോണ്ടാൻ കഴിവുള്ള നിങ്ങൾക്ക് കല്യാണം മുടക്കൽ ഒക്കെ വെറും.

ADVERTISEMENT

നിസാര ടാസ്ക് ആണ്,വെറുതെ എന്തിനാ മറ്റു പെണ്ണുങ്ങളെ കണ്ണീരു കുടിപ്പിക്കുന്നത്. ഇനി ആങ്ങളമാരോടാണ്, ഇമ്മാതിരി പാസം കൂടിയ സഹോദരിമാർ വീട്ടിൽ ഉള്ള പയ്യന്മാർ ദയവായി പെണ്ണ്

കെട്ടാതെ വീട്ടിലിരിക്കുക, വിവാഹശേഷം സ്വസ്ഥത എന്ന് പറയുന്ന സാധനം നിങ്ങൾക്ക് ഉണ്ടാകില്ല.കാരണം വിഷത്തിന് ഇവരേക്കാൾ വീര്യം കുറവായിരിക്കും.ഇനി കല്യാണം കഴിച്ചേ പറ്റു എന്നാണെങ്കിൽ ഇവരെ ഒക്കെ കയ്യകലത്തിൽ തന്നെ നിർത്തുക അതിന് ഒരു മടിയും വിചാരിക്കണ്ട കാരണം നിങ്ങൾ എപ്പഴും പ്രാധാന്യം കൊടുക്കേണ്ടത് നിങ്ങളുടെ ജീവിതത്തിനാണ്.

നാത്തൂൻന്റെ അസഹ്യമായ ഇടപെടലും ഭർത്താവിന്റെ ഉപദ്രവവും കാരണം ഒരു പെൺകുട്ടിയുടെ ജീവിതം കൂടി പൊലിഞ്ഞിരിക്കുന്നു.പാവം കുട്ടി കുടുംബത്തോടൊപ്പം സമാധാനമായി കഴിയാൻ എത്ര ആഗ്രഹിച്ചു കാണും.

എന്റെ കുഞ്ഞിന്റെ മുഖം കണ്ടു കൊതി തീർന്നിട്ടില്ല അവളുടെ ചിരി കണ്ടുകൊതി തീർന്നിട്ടില്ല,"ദയവായി കാശില്ലാത്ത പെൺകുട്ടികൾ വിവാഹം കഴിക്കാൻ നിക്കരുത് "എന്നൊക്കെയുള്ള വിപഞ്ചികയുടെ വാക്കുകൾ ഹൃദയം പൊള്ളിക്കുന്നു.

ടോക്സിക് ആയ ബന്ധങ്ങളിൽ നിന്ന് പുറത്തു വരാനുള്ള ശേഷിയും മനക്കട്ടിയും നമ്മുടെയിടയിൽ വളരെ കുറച്ചു പെൺകുട്ടികൾക്ക്‌ മാത്രേ ഉള്ളു എന്നത് വേദനിപ്പിക്കുന്ന സത്യമാണ്.നാട്ടുകാരെ ന്ത്‌ പറയും എന്നാലോചിച്ചു സമയം പാഴാക്കാതെ ഇഷ്ടമില്ലാത്ത ഇടങ്ങളിൽ നിന്നും ഇറങ്ങി പോരാൻ ഉള്ള ആർജവം കാണിക്കുക പിന്നെ വരുന്നത് വരുന്നിടത്തു വച്ചു കാണാം.

വിപഞ്ചികക്ക്‌ ആദരാഞ്ജലികൾ

NB: നമ്മുടെ നിയമത്തിലെ പഴുതുകളുപയോഗിച്ച് ഈ കേസിലും പ്രതി രക്ഷപ്പെടും.ഇവിടെ ഏതെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ മരണപ്പെട്ട ഏതെങ്കിലും ഒരു പെണ്ണിനോ അവളുടെ കുടുംബത്തിനോ നീതി കിട്ടിയിട്ടുണ്ടോ?

ADVERTISEMENT