കോഴിക്കോട്-മേയ്ത്ര ഹോസ്പിറ്റൽ വനിതയുടെ സഹകരണത്തോടെ ‘ഡിജിറ്റൽ കാലത്തെ പേരന്റിങ്’ എന്ന വിഷയത്തിൽ സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 27 ഞായറാഴ്ച മേയ്ത്രാ ഹോസ്പിറ്റലിൽ വച്ചാണ് ക്യാമ്പ്. രാവിലെ 10 മുതൽ ആരംഭിക്കുന്ന സെമിനാറിൽ കുട്ടികളുടെ സ്ക്രീൻ സമയം, ഡിജിറ്റൽ ശീലങ്ങൾ, ഡിജിറ്റൽ ബൗണ്ടറികൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കുന്നു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ സെമിനാർ ഹാളിൽ വച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത

സ്വാതി ജഗദീഷ് (സൈക്കോളജിസ്റ്റ്, സെക്ഷ്വൽ ഹെൽത്ത് ആൻഡ് പേരന്റിങ് എഡ്യൂക്കേറ്റർ), ഡോ. മിനു ജയൻ (കൺസൾട്ടൻറ്, സൈക്യാർട്ടി – മേയ്ത്ര ഹോസ്പിറ്റൽ) എന്നിവർ സെമിനാർ നയിക്കുന്നു.
രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും: 9495244614 എന്ന നമ്പരിൽ ബന്ധപ്പെടുക.