ഷാർജയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ എം.എ. നിഷാദ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ചർച്ചയാകുന്നു.
‘ഒരു പെൺകുട്ടിയുടെ ഭാഗ്യം എന്താണെന്നറിയാമോ?...ചങ്കൂറ്റമുളള അച്ഛനും...കയ്യൂക്കുളള ആങ്ങളയും...പെൺമക്കളുളള മാതാപിതാക്കളോട് ഒരഭ്യർഥന. ഒരു പെൺകുഞ്ഞിനെ കെട്ടിച്ചയച്ചാൽ, അതോട് കൂടി നിങ്ങളുടെ ഉത്തരവാദിത്തം തീർന്നെന്ന് കരുതരുത്. അവളെ എന്നും ചേർത്ത് പിടിക്കുക.അവളുടെ പ്രശ്നങ്ങൾ, അവളുടെ ദുഃഖങ്ങൾ, എല്ലാം മനസ്സിലാക്കി അവളോടൊപ്പം നിൽക്കുക.
ഇത്തരം കഴുകന്മാരായ നരാധമന്മാർക്ക് പിച്ചി ചീന്താൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ട് കൊടുക്കരുത്...സ്ത്രീധനം ചോദിച്ച് വരുന്നവന്മാരെ പുറം കാല് കൊണ്ട് ചവിട്ടി പുറത്താക്കണം..
ഇനിയൊരു പെൺകുട്ടിയുടെ തേങ്ങലുകൾ കേൾക്കാതിരിക്കാൻ,അതുല്ല്യമാരും, വിപഞ്ചികമാരും പോലെ ആയിരകണക്കിന് പെൺകുട്ടികൾ സ്ത്രീധനം എന്ന മഹാവിപത്ത് കാരണം വേദനകൾ ഉളളിലൊതുക്കി നാല് ചുവരുകൾക്കുളളിൽ കഴിയുന്നുണ്ട്...സ്ത്രീധനം എന്ന പ്രാകൃത ഏർപ്പാടിനെതിരെ പൊതു സമൂഹം, ഉണരണം.
സഹോദരന്മാരില്ലാത്ത പെൺകുഞ്ഞുങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്നും കയ്യൂക്കുളള സഹോദരന്മാർ മുന്നോട്ട് വരണം....ഞാൻ വീണ്ടും പറയുന്നു...ഒരു പെൺകുട്ടിയുടെ ഭാഗ്യം...ചങ്കൂറ്റമുളള അച്ഛനും..കയ്യൂക്കുളള ആങ്ങളയുമാണ്.
NB: സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ച എനിക്ക്, സ്ത്രീധനം എന്ന മഹാ വിപത്തിനെതിരെ പറയാൻ യോഗ്യതയുണ്ടെന്ന് വിശ്വസിക്കുന്നു’. - നിഷാദ് കുറിച്ചു.