ADVERTISEMENT

സഞ്ചാരപ്രിയരുടെ ഒത്തുകൂടലിന് വേദിയാവാനൊരുങ്ങി കൊച്ചി. മനോരമ ട്രാവലർ– ഫോർച്യൂൺ ടൂർസും ചേർന്ന് സഞ്ചാരികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന മേള ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ പനമ്പിള്ളി നഗറിലെ ഹോട്ടൽ അവന്യൂ സെന്ററിൽ അശോക ഹാളിൽ വച്ച് നടക്കും. പരിചയസമ്പന്നരായ യാത്രികർ നയിക്കുന്ന വിവിധ സെഷനുകളിലൂടെ സഞ്ചാരരംഗത്തെ നിങ്ങളുടെ ചെറുതും വലുതുമായ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ലഭിക്കും. ഒറ്റയ്ക്ക് ഒരു യാത്ര എങ്ങനെ തുടങ്ങാം, ട്രിപ്പടിക്കാൻ എങ്ങനെ പണം കണ്ടെത്താം, വിദേശയാത്രയിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ, യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ രാജ്യമേത്, സഞ്ചാരത്തിനിടയിൽ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ പരിഹരിക്കാം...തുടങ്ങി സഞ്ചാരലോകത്തെ പുത്തനനുഭവങ്ങളിലേക്ക് കൈപിടിച്ച് നടത്താൻ ഇതാ ട്രാവൽ മാർട്ടിലൂടെ സുവർണാവസരം. സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ തുടർന്ന് സഞ്ചാരികൾക്ക് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള അവസരമുണ്ടാകും.

travel-mart-3

അപകടകരമായ കൊടുമുടികളെ കാൽക്കീഴിലാക്കിയ സാഹസികസഞ്ചാരികളുടെ അനുഭവങ്ങൾ സിനിമാക്കഥ പോലെ ത്രില്ലടിപ്പിക്കും. ഈ സെഷനിൽ ഏഴു ഭൂഖണ്ഡങ്ങളിലായി ഏറ്റവും ഉയരം കൂടിയ ഏഴ് കൊടുമുടി കീഴടക്കിയ ഷെയ്ഖ് ഹസനും , പർവതാരോഹകയും സഞ്ചാരിയുമായ കവിത സലീഷും സംസാരിക്കും. സ്ത്രീസൗഹൃദയാത്രകളിൽ എങ്ങനെ പങ്കാളിയാവാം, അതിലൂടെ സഞ്ചരിക്കാൻ പഠിച്ചശേഷം തനിച്ച് എങ്ങനെ യാത്ര പ്ലാൻ ചെയ്യാം എന്ന് സ്വയം തെളിയിച്ച സജ്ന അലി, രമ്യ എസ് ആനന്ദ്, അരുൺ കളപ്പില തുടങ്ങിയ സഞ്ചാരികൾ നിങ്ങൾക്ക് യാത്രയിൽ കരുത്ത് പകരും. നാവും മനസ്സും ഒരുപോലെ കീഴടക്കുന്ന ഭക്ഷണ വൈവിധ്യങ്ങൾ തേടി യാത്രപോകുന്ന വ്ലോഗറും സഞ്ചാരിയുമായ എബിൻ ജോസിന്റെ വാക്കുകൾ മനസ്സ് കീഴടക്കും. ആർത്തലയ്ക്കുന്ന കടലിന്റെ ശക്തിയെ പായ്‌വഞ്ചിയിലേറി തോൽപ്പിച്ച അമൃത ജയചന്ദ്രനും മീശപ്പുലിമല മുതൽ മേഘാലയ വരെ മലകളും താഴ്‌വരകളും താണ്ടിയ വനിത നിഷിത ചന്ദ്രനും പങ്കുവയ്ക്കുന്ന സഞ്ചാരകഥകൾ വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെ യാത്ര സാധ്യമാകുമെന്ന് പഠിപ്പിക്കും. ഒപ്പം സിനിമ രംഗത്തെ പ്രമുഖരും സഞ്ചാര വിശേഷങ്ങളുമായെത്തും.

travel-mart-4
ADVERTISEMENT

പത്ത് ഫൊട്ടോഗ്രഫർമാർ പകർത്തിയ , കാടകങ്ങൾ ഒളിപ്പിച്ചുവച്ച പ്രകൃതി സൗന്ദര്യത്തെ സുന്ദരമായി ആവാഹിച്ചെടുത്ത ഫോട്ടോഫ്രെയിമുകൾ ഒത്തുചേരുന്ന എക്സിബിഷൻ ഏവർക്കും പുത്തനുണർവേകും.

travel-mart-2

വിവിധ ട്രാവൽ ഏജൻസികൾ, റിസോർട്ടുകൾ, ആധുനികക്യാമറ സംവിധാനത്തെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം ഡവലപ്മെന്റ് കോർപറേഷനുകളുടെയും സഞ്ചാരരംഗത്തെ വിവിധസ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒരു കുടക്കീഴിലെന്നോണം ട്രാവൽ മാർട്ടിലുണ്ടാകും. സഞ്ചാരലോകത്തെ പുതിയ ട്രെൻഡറിയാൻ, മനോരമ ട്രാവലറിനൊപ്പം യാത്ര പോകാൻ രാവിലെ 11 മുതൽ സഞ്ചാരം ഇഷ്ടപ്പെടുന്ന ഏവർക്കും സ്വാഗതം. ട്രാവൽമാർട്ടിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

trabel-mart-3
ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്, വാട്സാപ് – 9562704820

travel-mart-6
ADVERTISEMENT
ADVERTISEMENT