ആദില–നൂറ... ഈ പ്രണയ രണ്ടു ശലഭങ്ങളെ ഹൃദയം കൊണ്ട് ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ. പരിഹാസങ്ങൾക്കും പരിധിവിടുന്ന മുൻവിധികൾക്കും സ്നേഹം കൊണ്ട് മറുപടി പറയുന്ന ഇരുവരും ബിഗ് ബോസിലെ പ്രകടനങ്ങളുടെ പേരിലാണ് കൂടുതൽ സ്വീകാര്യരായത്. ലെസ്ബിയൻ ജോഡി എന്നതിലെ കൗതുകത്തിനും പൈങ്കിളിസങ്കൽപങ്ങള്‍ക്കും അപ്പുറം ഇരിുവരുടെയും സ്നേഹത്തിന് ശരിയായ നിർവചനമുണ്ടായെന്ന് പറയുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ നിഷ പി. ആണും പെണ്ണും തമ്മിൽ ഉള്ള പ്രണയ ബന്ധം പോലുള്ള പൈങ്കിളി വേർഷൻ ആദില–നൂറ ബന്ധത്തിന് കൊടുക്കാൻ ആളുകൾക്ക് ഇത് വരെയും കഴിഞ്ഞിരുന്നില്ല. എന്നാൽ പരിധിയില്ലാത്ത സ്നേഹം കൊണ്ട് ഇരുവരും സ്നേഹത്തിന് പുതിയ നിർവചനം നൽകുകയാണെന്ന് നിഷ.പി കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ബിഗ്ഗ് ബോസ്സ് ഷോയിലെ ലെസ്ബിയൻ ജോഡിയെ കൊണ്ട് കേരള സമൂഹത്തിനു ഉണ്ടായ ഗുണം എന്താണെന്ന് വെച്ചാൽ..
പൊതുവെ ഇവിടെ ഭൂരിപക്ഷം മനുഷ്യർക്കും ഉണ്ടായിരുന്ന വലിയ കൗതുകങ്ങൾക്ക് ഉത്തരം കിട്ടി എന്നതാണ്...
സ്വവർഗ്ഗ അനുരാഗികൾ എന്ന് പറയുമ്പോൾ Sexual orientation എന്ന വാക്കിലാണ് സാധാരണ ജനങ്ങളുടെ മനസുടക്കി പോകുന്നത്..
അതിൽ നിന്നാണ് കത്രിക പൂട്ടും കോൽകളിയും കുണ്ടൻ വിളിയും എല്ലാം ഉരുതിരിയുന്നത്...
അതല്ലാതെ
ആണും പെണ്ണും തമ്മിൽ ഉള്ള പ്രണയ ബന്ധം പോലുള്ള പൈങ്കിളി വേർഷൻ ഇതിലേക്ക് കൊടുക്കാൻ ആളുകൾക്ക് ഇത് വരെയും കഴിഞ്ഞിരുന്നില്ല.
ആണും പെണ്ണും പ്രണയിക്കുന്നു എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം കടന്നു വരുന്നത് അവരുടെ ബെഡ്റൂം ബന്ധമല്ല
അതിലെ സ്നേഹവും വിരഹവും പിണക്കവും അങ്ങനെ അങ്ങനെ പൈങ്കിളി എന്ന് വിളിക്കാവുന്ന പല തരം പ്രകടനങ്ങളാണ്..
ഇപ്പോ അദിലയും നൂറയും ലൈവ് ആയി പ്രേക്ഷകർക്ക് മുന്നിൽ
കട്ടക്ക് പഞ്ചാരയടിക്കുമ്പോൾ പരസ്പരം നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും ബ്ലഷ് ചെയ്യിക്കുമ്പോൾ
നീ എന്റേതല്ലേ
എന്ന് ക്രിഞ്ച് അടിക്കുമ്പോൾ,,
പിണങ്ങുമ്പോൾ പിന്നെയും അടുക്കുമ്പോൾ
ലൈംഗികത അല്ലാത്ത പലതും same genders തമ്മിൽ പ്രകടമാകുന്നത്
സമൂഹം ആദ്യമായി നേരിട്ട് അനുഭവിക്കയാണ്..
Gay couples ഇൽ പലരും വഴിക്ക് വെച്ച് ഒരാൾ gender മാറി സ്ത്രീ ആകുന്നതോടെ അവർക്കും. ഒരു ആൺ പെൺ ബന്ധത്തിന്റെ ഛായ വരുന്നുണ്ട്..
എന്നാൽ ഇവർ ഇവരുടെഫെമിനിറ്റി,,,
സ്ത്രീ സ്വത്വം ഒരു തരി പോലും compromise ചെയ്യാതെ
മത്സരിച്ചു മേക്കപ്പ് ഇട്ടു നല്ല ഉടുപ്പുകൾ ഇട്ടു സുന്ദരികൾ ആയി
തങ്ങളുടെ പ്രണയ ജീവിതത്തിൽ ഒന്നിച്ചു കൈകോർത്തു നടക്കയാണ്
അതിലെ വിവാദ പരാമർശം പോലെ ഇത് normalize ചെയ്യപ്പെടുന്നുണ്ട്
ഒരു പെൺകുട്ടിയുടെ അമ്മക്ക് തങ്ങളുടെ മക്കളുടെ partner അത് പോലെ മറ്റൊരു സുന്ദരി കുട്ടി ആയാൽ
അവരിലെ പ്രണയവും ജീവിതവും എങ്ങനെ ആയിരിക്കും എന്ന്
സമൂഹം നൽകിയ ലൈംഗികതയുടെ നീല കണ്ണാടി ഇല്ലാതെ വെളിവാവുന്നുണ്ട്..
നല്ലതല്ലേ.