ADVERTISEMENT

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. 2024 സെപ്റ്റംബറിൽ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ സീമ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചു. നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകളുമായി എത്തിയത്.

ഏതാനും മാസം മുൻപ് വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു കൊണ്ട് സീമ പങ്കുവച്ച കുറിപ്പ് സൈബര്‍ ലോകത്ത് വൈറലായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ കുറിപ്പ് പിൻവലിച്ചുകൊണ്ട് സീമ തന്നെ രംഗത്തുവന്നു. ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ല എന്നായിരുന്നു സീമ അന്ന് കുറിച്ചത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT