ADVERTISEMENT

പലതരം വിഷപ്പാമ്പുകളെ മുന്‍പ് പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പാലയെ പിടിക്കുന്നത് ആദ്യമായിട്ടെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ്. റോഷ്‌നി. തിരുവനന്തപുരം വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയില്‍ വരുന്ന ആര്യനാട് പാലോട് സെക്‌ഷനിലെ പേപ്പാറ റോഡില്‍ മരുതന്‍ മൂടിയില്‍നിന്നാണ് റോഷ്‌നി ഉള്‍പ്പെട്ട സംഘം 18 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. 

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി ഉൾവനത്തിൽ തുറന്നുവിടുന്നതിന് വനംവകുപ്പ് കൃത്യമായി പരിശീലനം നല്‍കിയിട്ടുണ്ടെന്നും ആ രീതിയിലാണ് പിടികൂടിയതെന്നും റോഷ്‌നി പറയുന്നു. ആളുകള്‍ കുളിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടുവെന്ന് അറിയിപ്പ് ലഭിച്ചതിന് പിന്നാലെ റോഷ്‌നി ഉള്‍പ്പെട്ട സംഘം സ്ഥലത്തെത്തുകയായിരുന്നു. 

ADVERTISEMENT

20 കിലോയോളം ഭാരവും 18 അടിയോളം നീളവുമുള്ള രാജവെമ്പാലയെ വിതുര വനാതിര്‍ത്തിയില്‍ നിന്ന് വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനയുടെ ഭാഗമായ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ്.റോഷ്‌നി, സെക്‌ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.പി.പ്രദീപ് കുമാര്‍, വാച്ചര്‍മാരായ ഷിബു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടി കൂട്ടിലാക്കിയത്. രാജവെമ്പാലയെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടു.

പേടിയുണ്ടെങ്കില്‍ ഈ പണി ചെയ്യാന്‍ പറ്റില്ല!

ADVERTISEMENT

"രാജവെമ്പാലയെ പിടികൂടുകയെന്നത് പാമ്പുപിടിത്തക്കാരുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെയും വലിയ ആഗ്രഹമായിരുന്നു. അതു സാധിച്ചതില്‍ സന്തോഷമുണ്ട്. പേടിയൊന്നും തോന്നിയില്ല. പേടിയുണ്ടെങ്കില്‍ ഈ പണി ചെയ്യാന്‍ പറ്റില്ല. രാജവെമ്പാല എങ്ങനെയാവും പ്രതികരിക്കുക എന്നതു സംബന്ധിച്ച് കൃത്യമായ അറിവുണ്ട്. അതൊക്കെ മനസ്സില്‍ വച്ചാണ് പ്രവര്‍ത്തിച്ചത്. ഇതിലും അക്രമകാരിയാണ് അണലി. 

ആയിരത്തോളം പാമ്പുകളെ ഇതുവരെ പിടികൂടിയിട്ടുണ്ട്. വനംവകുപ്പില്‍ വന്നതിനു ശേഷമാണ് പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് എടുത്തത്. എന്നെക്കൊണ്ടു കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കൊക്കെ പേടിയുണ്ട്. പാമ്പുകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങളെ ഇഷ്ടമാണ്. ഇഷ്ടമില്ലെങ്കിലാണ് അവയെ തൊടാനൊക്കെ അറയ്ക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ പേര്‍ വൊളന്റിയേഴ്‌സ് ആയി എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ വനംവകുപ്പിന് കഴിയുന്നുണ്ട്."- റോഷ്‌നി പറയുന്നു. 

ADVERTISEMENT
ADVERTISEMENT