തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ട്രാൻസ്ജെൻഡർ യുവതി, പോസ്റ്റിൽ പരാമർശിച്ച യുവാവിന്റെ വീട്ടിലെ കാർ പോർച്ചിൽ മരിച്ച നിലയിൽ. തിരൂർ സ്വദേശി കമീല (35) ആണു മരിച്ചത്. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ‘എന്റെ മരണത്തിന് ഉത്തരവാദി അവനാണ്..ഞാൻ അവന്റെ പെരേന്റടുത്തു പോയി മരിക്കാൻ പോകുകുയാണ്’ എന്നാണ് കമീല അവസാനമായി പോസ്റ്റ് ചെയ്തത്.
വൈലത്തൂർ കാവപ്പുര നായർപടിയിലുള്ള ആൺസുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിലാണു കമീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 5 മണിയോടെ കമീല, മരിക്കുകയാണെന്നും തന്റെ മരണത്തിനു കാരണം ആൺസുഹൃത്താണെന്നുമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.സംഭവത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.