ADVERTISEMENT

കൊല്ലം ഇരവിപുരം സ്വദേശിയെ കാനഡയിലെ താമസ സ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണു മരിച്ചത്. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ.

കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസമാണു നാട്ടിലുള്ള ബന്ധുക്കൾക്കു വിവരം ലഭിച്ചത്. 

ADVERTISEMENT

മരണം സംഭവിക്കുന്ന ദിവസം അനീറ്റ വീട്ടിലേക്കു വിളിച്ചിരുന്നു. പനി ഉണ്ടെന്ന് അമ്മയോടു പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംസ്കാരം പിന്നീട്. സഹോദരൻ: നിഖിൽ (വിദ്യാർഥി).

ADVERTISEMENT
ADVERTISEMENT