വേനല്‍ച്ചൂടകറ്റാന്‍ വീട്ടില്‍ തയാറാക്കാം മൂന്നു മോക്ക്ടെയ്‌ല്‍. സൂപ്പര്‍ റെസിപ്പീസ് ഇതാ...
ശർക്കര പാന
1. ശർക്കരപ്പാനി – രണ്ടു ചെറിയ സ്പൂൺ
തേങ്ങാപ്പാൽ – 60 മില്ലി
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
ഇളംകരിക്ക് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ എല്ലാ ചേരുവകളും ഒരു ഷെയ്ക്കറിലാക്കി നന്നായി കുലുക്കി യോജിപ്പിച്ച്, ബേസിൽ ലീവ്സ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.

മില്ലറ്റ് സംഭാരം
1. തൈര് – 60 മില്ലി
മില്ലറ്റ് മിൽക്ക് – 30 മില്ലി
ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്
കറിവേപ്പില – അഞ്ച് ഇതൾ
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
ഉപ്പ് – ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
∙ എല്ലാ ചേരുവകളും ഒരു ഷെയ്ക്കറിലാക്കി നന്നായി കുലുക്കി യോജിപ്പിച്ച്, കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

കർപ്പൂരവല്ലി
1. പനിക്കൂർക്ക ഇല – അഞ്ച്
ഇഞ്ചിനീര് – രണ്ടു ചെറിയ സ്പൂൺ
നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
ബ്രൗൺഷുഗർ – മൂന്നു വലിയ സ്പൂൺ
ഐസ് – 10 ക്യൂബ്
പാകം ചെയ്യുന്ന വിധം
∙ എല്ലാ ചേരുവകളും ചേർത്തടിച്ച് അലങ്കരിച്ചു വിളമ്പാം.

കടപ്പാട്- Brunton Boatyard, Fort Kochi