1. ജെലറ്റിൻ – ആറു ചെറിയ സ്പൂൺ
വെള്ളം – നാലു വലിയ സ്പൂൺ
2. മുട്ട – അഞ്ച്
3. പഞ്ചസാര – നാലു വലിയ സ്പൂൺ
4. ജലേബി – അഞ്ച്, ചെറുതായി മുറിച്ചത്
പാകം ചെയ്യുന്ന വിധം
∙ ജെലറ്റിനിൽ വെള്ളം ഒഴിച്ചു 10 മിനിറ്റ് കുതിർത്ത ശേഷം തിളയ്ക്കുന്ന വെള്ളത്തിനു മുകളില്‍ പിടിച്ചു ഡബിൾ ബോയ്‌ലിങ് രീതിയിൽ ഉരുക്കി വയ്ക്കുക.
∙ മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കണം.
∙ മുട്ടവെള്ളയിൽ പഞ്ചസാര അൽപം വീതം ചേർത്ത് അടിക്കുക. ഇതിലേക്കു ജെലറ്റിൻ ഉരുക്കിയത് അൽപം വീതം ചേർത്തടിക്കണം. ഇതിലേക്കു മുട്ടമഞ്ഞ ചേർത്തു വീണ്ടും അടിക്കുക.
∙ പിന്നീട് ജലേബിക്കഷണങ്ങൾ ചേർത്തു മെല്ലേ യോജിപ്പിക്കുക. ഫ്രിജിൽ വച്ചു സെറ്റ് ചെയ്തു വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജാന്‍സി പ്രിൻസ് ചില്ലീസ് ഔട്ട്ഡോർ കേറ്ററിങ് & ജാൻസീസ് കിച്ചൺ കോട്ടയം.