ADVERTISEMENT

1. നുറുക്കലരി – 250 ഗ്രാം

2. പാല്‍ – അഞ്ചു ലീറ്റര്‍

വെള്ളം – അഞ്ചു ലീറ്റര്‍

3. പഞ്ചസാര – ഒരു കിലോ

നെയ്യ് – 250 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ നുറുക്കലരി കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ പാല്‍ വെള്ളം ചേര്‍ത്തു തിളപ്പിച്ചു വറ്റിക്കണം.

∙ ഇതിലേക്ക് അരി ചേര്‍ത്തു നിര്‍ത്താതെ ഇളക്കി വേവിക്കുക.

∙ അരി വെന്ത ശേഷം പഞ്ചസാരയും നെയ്യും അൽപാൽപം ചേര്‍ത്തിളക്കുക.

∙ പായസം കുറുകുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങി മധുരം പാകത്തിനാക്കണം.

∙  പാല്‍പ്പായസത്തിന് ഇളംപിങ്കുനിറം കിട്ടാന്‍ അല്‍പം പഞ്ചസാര കാരമലൈസ് ചെയ്തു ചേര്‍ത്താല്‍ മതി

തയാറാക്കിയത്: ശില്പ ബി. രാജ്,  ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്. റെജിമോന്‍ പി. എസ്. കിച്ചണ്‍ എക്സിക്യൂട്ടീവ് ക്രൗണ്‍ പ്ലാസ  കൊച്ചി.

ADVERTISEMENT