ഞൊടിയിടയിൽ ബ്രെഡ് ബനാന ടോസ്റ്റ്. പഴുത്തു കറുത്തു പോയ പഴവും കുറച്ചു ബ്രെഡും ഉണ്ടെങ്കിൽ ബ്രേക്ക് ഫാസ്റ്റ ആയോ സ്നാക്ക് ആയോ കഴിക്കാൻ ബ്രെഡ് ബനാന ടോസ്‌റ്റ്.
ചേരുവകൾ
1.നേന്ത്രപ്പഴം - 2
2.നെയ്യ് - 1 ടീസ്പൂൺ
3.പാൽ - ഒന്നേകാൽ കപ്പ്
4.ഏലക്കാപൊടി - 1/2 ടീസ്പൂൺ
5.പഞ്ചസാര - 1 & 1/2 ടേബിൾസ്പൂൺ
6.ഗോതമ്പ് മാവ് - 1/2 കപ്പ്
7.ബ്രെഡ് - 12
8.ജാം / ചോക്ലേറ്റ് സോസ് - 6 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
•ബ്രെഡും ജാമും ഒഴികെ ബാക്കി എല്ലാം കൂടെ മിക്സിയുടെ ഒരു ജാറിലേക്കു ഇട്ട് നന്നായി അരച്ചെടുക്കുക.
∙ബ്രെഡിൽ ജാം പുരട്ടി വയ്ക്കുക.
•അരച്ചെടുത്ത ബാറ്റർ ഒരു പാത്രത്തിൽ ഒഴിച്ച് ഓരോ സാൻഡ് വിച്ച് അതിൽ മുക്കി ചൂടായ പാനിൽ വെണ്ണ തടവിയ ശേഷം തിരിച്ചും മറിച്ചും ഇട്ട് ടോസ്റ്റ് ചെയ്തെടുക്കാം.
∙സ്വാദിഷ്ടമായ പലഹാരം റെഡി.