Saturday 20 July 2024 03:13 PM IST

അപാര രുചിയിൽ തയാറാക്കാം ക്രീമി മഷ്റൂം ബൺ!

Liz Emmanuel

Sub Editor

mushroomuns

ക്രീമി മഷ്റൂം ബൺ

1.മൈദ – 400 ഗ്രാം

യീസ്‌റ്റ് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2.വെള്ളം – പാകത്തിന്

3.വെണ്ണ – രണ്ടു വലിയ സ്പൂൺ

4.വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

5.മഷ്റൂം അരിഞ്ഞത് – അരക്കപ്പ്

6.കാപ്സിക്കം പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

7.ഒറീഗാനോ – അര ചെറിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8.ക്രീം – കാൽ കപ്പ്

കോൺഫ്‌ളോർ – അര വലിയ സ്പൂൺ (ഒരു വലിയ സ്പൂൺ വെള്ളത്തിൽ കലക്കിയത്)

9.ചീസ് ഗ്രേറ്റ് ചെയ്ത് – മൂന്നു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അവ്ൻ 190 C ൽ ചൂടാക്കിയിടുക.

∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ഒഴിച്ചു കുഴച്ചു മാവു തയാറാക്കി ഇരട്ടിക്കാനായി മൂടി വയ്ക്കുക.

∙പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റണം.

∙ഗോൾഡൻ നിറമാകുമ്പോൾ മഷ്റൂം ചേർത്തു വഴറ്റുക.

∙നിറം മാറി വരുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙എട്ടാമത്തെ ചേരുവ ചേർത്തിളക്കി കുറുകി വരുമ്പോൾ ചീസ് ചേർത്തിളക്കി വാങ്ങാം.

∙ഇതു നാലായി ഭാഗങ്ങളാക്കി ഒരു മണിക്കൂർ ഫ്രീസറിൽ വയ്ക്കുക.

∙തയാറാക്കി വച്ചിരിക്കുന്ന മാവു നാലായി മുറിച്ചു പരത്തി തണുത്ത മഷ്റൂം മിശ്രിതം വച്ച് ബൺ ആകൃതിയിൽ ആക്കുക.

∙മുകളിൽ മുട്ട മിശ്രിതം ബ്രഷ് ചെയ്ത് 40–45 മിനിറ്റു മാറ്റി വയ്ക്കുക.

∙അവ്നിൽ 30 മിനിറ്റു ബേക്ക് ചെയ്തെടുക്കാം.