Saturday 15 July 2023 03:57 PM IST : By Vanitha Pachakam

കപ്പ – മീൻ വട, നല്ല നാടൻ പലഹാരം!

vada

കപ്പ – മീൻ വട, നല്ല നാടൻ പലഹാരം!

1. മീൻ ഉപ്പിട്ടു വേവിച്ചു പൊടിച്ചത് – ഒരു കപ്പ്

2. ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് – അരക്കപ്പ്

കപ്പ പുഴുങ്ങിപ്പൊടിച്ചത് – അരക്കപ്പ്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്–മൂന്ന്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – 10 ഇതൾ, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

3. മുട്ട – രണ്ട്, അടിച്ചത്

4. റൊട്ടിപ്പൊടി – പാകത്തിന്

5. എണ്ണ – വറുക്കാൻ പാകത്തിന്‌

പാകം ചെയ്യുന്ന വിധം

∙ഒന്നും രണ്ടും ചേരുവ നന്നായി കുഴച്ചു യോജിപ്പിച്ച് ഇതിൽ നിന്നു ചെറിയ ഉരുളകളുണ്ടാക്കുക. ഓരോ ഉരുളയും കൈവെള്ളയിൽ വച്ച് മെല്ലേ ഒന്നമർത്തുക.

∙ഇവ മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കുക. എണ്ണ ചൂടാക്കി ഓരോ ഉരുളയും ഇട്ട് ചെറു തീയിൽ വറുത്തു കോരുക. സോസിനൊപ്പം വിളമ്പാം.