Wednesday 25 January 2023 05:08 PM IST : By Vanitha Pachakam

ചപ്പാത്തി കഴിക്കാൻ മടിയുണ്ടോ, ഈ നട്ടി ഫ്രൂട്ടി ഫ്രൈഡ് ചപ്പാത്തി ട്രൈ ചെയ്യൂ!!

nutty

നട്ടി ഫ്രൂട്ടി ഫ്രൈഡ് ചപ്പാത്തി

1. ചപ്പാത്തി – ഒന്ന്

2. പീനട്ട് ബട്ടർ – രണ്ടു വലിയ സ്പൂൺ

3. റോബസ്റ്റ പഴം – ഒന്നിന്റെ പകുതി

4. ചോ‌ക്‌ലെറ്റ് ചിപ്സ് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചപ്പാത്തിയിൽ പീനട്ട് ബട്ടർ നന്നായി പുരട്ടി വയ്ക്കുക.

∙ ഇതിന്റെ ഒരു വശത്ത്, പഴം തീരെ കനം കുറച്ചരിഞ്ഞതു നിരത്തി മുകളിൽ ചോക്‌ലെറ്റ് ചിപ്സും വിതറി, മറുവശം കൊണ്ടു മൂടുക.

∙ ചൂടായ തവയിൽ ചെറുതീയിൽ തിരിച്ചും മറിച്ചുമിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ കരുകരുപ്പാകും വരെ ഇരുവശവും മൊരിച്ചെടുക്കുക.