Thursday 23 September 2021 03:36 PM IST : By Reena Madhu Mathew

രുചികരമാണ്, ഒപ്പം പോഷക സമ്പുഷ്ടവും; ഫാംഹൗസ് സുപ്രീം

salad1

ഫാംഹൗസ് സുപ്രീം

1.ഉരുളക്കിഴങ്ങ് വേവിച്ച് ചെറിയ ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

പൈനാപ്പിൾ ചെറിയ ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

ആപ്പിൾ ചെറിയ ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

മുട്ട – രണ്ട്, പുഴുങ്ങി ചതുരക്കഷണങ്ങളാക്കിയത്

ബ്രോക്ക്‌ലി ചെറിയ പൂക്കളായി അടർത്തിയത് – അരക്കപ്പ്, ആവിയിൽ വേവിച്ചത്

ചിക്കൻ വേവിച്ചത് – അരക്കപ്പ്

ഡ്രസിങ്ങിന്

2.മയണീസ് – മുക്കാൽ കപ്പ്

ക്രീം ചീസ് – അരക്കപ്പ്

ദിൽ ലീവ്സ് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – രണ്ടു ചെറിയ സ്പൂൺ

കവറിങ്ങിന്

3.ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് – രണ്ടു കപ്പ്

വെണ്ണ – അരക്കപ്പ്

പാൽ – രണ്ടു മൂന്നു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.

  • ഇതിലേക്കു ഡ്രസിങ്ങിനുള്ള രണ്ടാമത്തെ ചേരുവ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

  • ഇനി ഇതു വിളമ്പാനുള്ള ബൗളിലാക്കി മുകളിൽ കവറിങ്ങിനുള്ള ചേരുവ യോജിപ്പിച്ചതു നിരത്തി വിളമ്പാം.

  • കവറിങ്ങ് മിശ്രിതം സ്റ്റാർ നോസിലിട്ട പൈപ്പിംഗ് ബാഗിലാക്കി, സാലഡിനു മുകളിലേക്കു ഭംഗിയായി പൈപ്പ് ചെയ്തു വിളമ്പാം.