ചില ഭക്ഷണം നല്ലതാണെന്നും ചിലതു ചീത്തയാണെന്നും കേൾക്കുന്നു. ചിലതു സത്യമായിരിക്കും. പക്ഷേ, അധികവും കെട്ടുകഥകളും പാരമ്പര്യമായി കറങ്ങിത്തിരിയുന്ന വിശ്വാസങ്ങളുമാണ്. ഭക്ഷണത്തെക്കുറിച്ചുള്ള തെ റ്റായ ധാരണയാണ് Food fallacy എന്നു പറയുന്നത്.
പണ്ട് അറിവ് ഇല്ലാത്തതായിരുന്നു അസുഖ ങ്ങളുെടയും പോഷകാഹാരക്കുറവിന്റെയും കാരണം. പക്ഷേ, ഈ ഇന്റർനെറ്റ് യുഗത്തിൽ തെറ്റായ അറിവും കൂടുതൽ അറിവുകളുമാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണം.
പഴമക്കാർ പിന്തുടർന്നു പോന്ന ആരോഗ്യകരമായ ജീവിതരീതികൾ വിട്ട്, വില കൂടിയ മാജിക് ഫൂഡുകളുെട പുറകെയാണ് നമ്മളിപ്പോൾ. പരസ്യത്തിൽ കാണുന്ന ഭക്ഷണങ്ങളുടെ ഗുണഗണങ്ങൾക്കു പുറകെ പായുമ്പോൾ അടുക്കളമുറ്റത്തു നട്ടു വളർത്തിയിരുന്ന പച്ചക്കറികളെ മറന്നു പോകുന്നു. പലപ്പോഴും കുറെ തെറ്റിദ്ധാരണകളാണ് ഇത്തരം അബദ്ധങ്ങളിലേക്കു നയിക്കുന്നത്. അത്തരം തെറ്റിദ്ധാരണകളിലും സംശയങ്ങളിലും ചിലത് ഇവിടെ കുറിക്കട്ടെ.
നെയ്യ് ആരോഗ്യത്തിന് ഹാനികരം
പഴമക്കാരുടെ super food ആയിരുന്നു നെയ്യ്. കാലം പോയപ്പോൾ ദോഷകരം എന്നു മുദ്ര കുത്തി നാം നെയ്യ് മാറ്റി വച്ചു. പക്ഷേ, പുതിയ പഠനങ്ങൾ അനുസരിച്ച്, നെയ്യിൽ ധാരാളം ആന്റിഓക്സിഡന്റുകൾ, ലിനോലീക് ആസിഡ്, ഫാറ്റ് സോലുബിൾ വൈറ്റമിനുകളായ വൈറ്റമിൻ എ, ഇ, ഡി.. എന്നിവയെല്ലാമുണ്ട്. അതുകൊണ്ട് ഇനി ധൈര്യമായിട്ട് ചോറിലും പരിപ്പിലുമെല്ലാം നെയ്യ് ചേർത്തോളൂ...
പഞ്ചസാരയോ തേനോ..
പഞ്ചസാര ആയാലും തേൻ ആയാലും ശരീരത്തിലെത്തുമ്പോൾ ഗ്ലൂക്കോസും ഫ്രക്ടോസുമായാണ് മാറുന്നത്. പക്ഷേ, തേനിൽ ഇതു കൂടാതെ മറ്റ് 20 ഓളം പഞ്ചസാരകളുണ്ട്. കൂടാ തെ ഡെക്സ്ട്രിൻ എന്ന സ്റ്റാർച്ചുള്ള നാരും. ഇവ ദഹിപ്പിക്കാൻ ശരീരം അല്പം കൂടുതൽ അധ്വാനിക്കേണ്ടി വരുന്നതു മൂലം കുറച്ചു കാലറി മാത്രമേ ശരീരത്തിൽ അടിഞ്ഞു കൂടുകയുള്ളൂ. മാത്രമല്ല, തേനിൽ അനേകം ലവണങ്ങളും ഉണ്ട്.
തേൻ ശേഖരിക്കാൻ തേനീച്ച ചെടികൾ തോറും പറന്നു നടക്കുമ്പോൾ അവയ്ക്കു ലഭിക്കുന്ന ലവണങ്ങൾ. ഓരോ സ്ഥലത്തിന്റെയും പ്രത്യേകത അനുസരിച്ച് zinc, selenium, vitamins എന്നിവയുണ്ടാകും. കൂടാതെ തേൻ കേടാകാത്തതു കൊണ്ട്, അവയിൽ പ്രിസർവേറ്റീവുകളും മറ്റു മായങ്ങളും ചേർക്കുന്നതും കുറയും.
പക്ഷേ, എല്ലാ മധുരങ്ങളെയും പോലെ തേ നും കുറച്ചു മാത്രം ഉപയോഗിക്കുക. ചായയിലെ മധുരത്തിനു പഞ്ചസാരയ്ക്കു പകരം തേൻ ഉപയോഗിച്ചോളൂ..
പാലും മീനും വിരുദ്ധാഹാരം
മീനും പാലും ഒരുമിച്ചു കഴിക്കുന്നതും മീൻ കഴിച്ച ശേഷം പാൽ കുടിക്കുന്നതും ദോഷമാണെന്ന് പലരും വിശ്വസിക്കുന്നു. ഭക്ഷ്യവിഷബാധ യ്ക്കും വെള്ളപ്പാണ്ട് ഉണ്ടാകാനും കാരണമാകും എന്നാണു പലരും കരുതു ന്നത്. എന്നാൽ ഇ തി നു ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല. പല രാജ്യങ്ങളിലും സീഫൂഡും പാലും സർവസാധാരണമായ കോമ്പിനേഷനാണ്.
കടപ്പാട്: Renu Thomas, Kochi