ADVERTISEMENT

നേരത്തെ തന്നെ യോജിപ്പിച്ചു വയ്ക്കുന്ന വിഭവക്കൂട്ടാണ് പ്രീ മിക്സ്. ഇതുണ്ടെങ്കിൽ പാചകം ഞൊടിയിടയിൽ തീർക്കാം. കൂട്ടു തയാറാക്കി കുപ്പിയിലാക്കി വച്ചാൽ രണ്ടു മാസം വരെ ഫ്രിജിൽ സൂക്ഷിക്കാനാകും.

∙ റവ എണ്ണയില്ലാതെ മൂപ്പിച്ചു മാറ്റി വയ്ക്കുക. ഇനി  നെയ്യിൽ കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, വറ്റൽമുളക്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കശുവണ്ടിപ്പരിപ്പ് എന്നിവ വെവ്വേറെ വറുത്തെടുക്കുക. ഇനി ഇവ റവയും പാകത്തിന് ഉപ്പും കൂടി  ചേർത്തു യോജിപ്പിച്ചു കുപ്പിയിലാക്കി വയ്ക്കാം. ഉ പ്പുമാവ് തയാറാക്കാനായി വെള്ളം തിളപ്പിച്ചതിലേക്ക് ഈ പ്രീ മിക്സ് ചേർത്ത് ഇളക്കിയെടുക്കാം. 

ADVERTISEMENT

∙ ഇതേ കൂട്ടു മതി റവ ഇഡ്ഡലി തയാറാക്കാനും. അരക്കപ്പ് റവ മിക്സിന് കാല്‍ കപ്പ് തൈര് എന്ന പാകത്തിന് യോജിപ്പിക്കുക. മല്ലിയിലയും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്തു 10 മിനിറ്റ് വച്ചശേഷം ഇഡ്ഡലി ഉണ്ടാക്കാം.

∙ ബദാം, കശുവണ്ടിപ്പ്,  വാൾനട്ട് എ ന്നിവ നുറുക്കിയത്, മത്തൻ വിത്ത്, ഉ ണങ്ങിയ ക്രാൻബെറീസ്, ഉണക്കമുന്തിരി, റോൾഡ് ഓട്സ് എന്നിവ എയർ ഫ്രയറിൽ റോസ്റ്റ് ചെയ്തെടുക്കാം. ഇതു ടിന്നിലാക്കി അടച്ചു വച്ചോളൂ. പാലിലോ തൈരിലോ ചേർത്ത് കഴിക്കാം.

ADVERTISEMENT

∙ കഴുകി ഉണക്കിയ തുവരപ്പരിപ്പ്, മ സൂർ പരിപ്പ്, ചെറുപയർ പരിപ്പ് എന്നിവ എണ്ണയിൽ വറുത്തു പൊടിച്ചു വ യ്ക്കുക. നെയ്യിൽ കടുക്, ജീരകം, വ റ്റൽ മുളക്, കായംപൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ മൂപ്പിക്കുക. ഇനി കസൂരി മേത്തി, കറിവേപ്പില, ‌മല്ലിയില എന്നിവ മൂപ്പിച്ചതു ചേർത്തിളക്കിയശേഷം പൊടിച്ചു വച്ച പരിപ്പും ഉപ്പും ചേർത്തു  ചൂടാക്കുക. തയാറാക്കാൻ നേരം തക്കാളിക്കഷണങ്ങൾ ചേർത്തു വെള്ളം തിളപ്പിക്കുക. പരിപ്പു മിക്സ് ചേർത്തു വേവിച്ചെടുക്കുക.

ADVERTISEMENT
ADVERTISEMENT